For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീണ്ടും കിരീടം, റെക്കോര്‍ഡിട്ട് ശ്രേയസ്!! ആദ്യ ക്യാപ്റ്റന്‍, ഇന്ത്യന്‍ നായകനാക്കൂയെന്നു ഫാന്‍സ്

ബെംഗളൂരു: ഇന്ത്യന്‍ മധ്യനിര ബാറ്ററായ ശ്രേയസ് അയ്യരുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. അദ്ദേഹത്തിനു കീഴില്‍ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കിരീടം ചൂടിയിരിക്കുകയാണ് മുംബൈ ടീം. ഫൈനലില്‍ രജത് പാട്ടിധാര്‍ നയിച്ച മധ്യപ്രദേശിനെ അഞ്ചു വിക്കറ്റിനു തകര്‍ത്താണ് മുംബൈയുടെ കിരീടധാരണം. അവരുടെ രണ്ടാമത്തെ മുഷ്താഖ് അലി ട്രോഫി നേട്ടം കൂടിയാണിത്. നേരത്തേ 2022-23 സീസണിലായിരുന്നു മുംബൈ ആദ്യമായി ജേതാക്കളായത്.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ മധ്യപ്രദേശ് നല്‍കിയ 175 റണ്‍സിന്റെ വിജയലക്ഷ്യം 17.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടക്കുകയായിരുന്നു. ഈ ടൂര്‍ണമെന്റിലെ കിരീട വിജയത്തിനു പിന്നാലെ ശ്രേയസിനെ ഇന്തയുടെ അടുത്ത വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനാക്കണമെന്നു സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍.

SHREYAS IYER

ശ്രേയസിനു റെക്കോര്‍ഡ്

സയ്ദ് മുഷ്താഖ് അലി ട്രോഫി സ്വന്തമാക്കിയതോടെ വമ്പന്‍ റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് ശ്രേയസ് അയ്യര്‍. ഒരേ വര്‍ഷം ഐപിഎല്ലിലും മുഷ്താഖ് അലി ട്രോഫിയിലും കിരീടത്തില്‍ മുത്തമിട്ട ആദ്യത്തെ നായകനായാണ് അദ്ദേഹം മാറിയത്.

ഈ വര്‍ഷം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കാന്‍ ശ്രേയസിനായിരുന്നു. ഫൈനലില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദിനെയാണ് കെകെആര്‍ മറികടന്നത്. ഇപ്പോഴിതാ മുഷ്താഖ് അലി ട്രോഫിയും സ്വന്തമാക്കി തന്റെ ക്യാപ്റ്റന്‍സി മിടുക്ക് ഒരിക്കല്‍ക്കൂടി അടിവരയിട്ടിരിക്കുകയാണ് ശ്രേയസ്.

മിന്നിച്ച് മുംബൈ

ശ്രേയസ് അയ്യര്‍ക്കു കീഴില്‍ ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനം നടത്തിയ ശേഷമാണ് മുംബൈ ടീം സയ്ദ് മുഷ്താഖ് അലി ട്രോഫി തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് കുറിച്ചത്. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച രജത് പാട്ടിധാറാണ് ടീമിനെ ജയിക്കാവുന്ന സ്‌കോറിലെത്തിച്ചത്.

81 റണ്‍സുമായി പാട്ടിധാര്‍ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 40 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു. വെങ്കടേഷ് അയ്യര്‍ക്കു ഒമ്പതു ബോളില്‍ 19 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മുംബൈയ്ക്കായി ശര്‍ദ്ദുല്‍ ടാക്കൂറും റോയ്‌സ്റ്റന്‍ ഡയസും രണ്ടു വീതം വിക്കറ്റുകളെടുത്തു.

റണ്‍ചേസില്‍ 17.5 ഓവറില്‍ അഞ്ചു വിക്കറ്റിനു മുംബൈ ലക്ഷ്യം മറികടക്കുകയായിരുന്നു. 48 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ അമരക്കാരനായത്. 35 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ നാലു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

MUMBAI TEAM

അജിങ്ക്യ രഹാനെ 37ഉം സൂര്യാന്‍ഷ് ഷെഡ്‌ഗെ പുറത്താവാതെ 36 റണ്‍സും കുറിച്ചു. വെറും 15 ബോളിലാണ് മൂന്നു വീതം ഫോറും സിക്‌സറുമടക്കം സൂര്യാന്‍ഷ് 36 റണ്‍സിലെത്തിയത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പെട്ടതും അദ്ദേഹമാണ്. ശ്രേയസ് ഒമ്പതു ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 16 റണ്‍സ് നേടി മടങ്ങുകയായിരുന്നു. പൃഥ്വി ഷാ 10 റണ്‍സിനും ശിവം ദുബെ ഒമ്പതു റണ്‍സിനും പുറത്താവുകയും ചെയ്തു.

ശ്രേയസിനെ ക്യാപ്റ്റനാക്കൂ

ഐപിഎല്‍ കിരീടത്തിനു പിന്നാലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയും കൈക്കലാക്കിയതോടെ ഇന്ത്യയുടെ വൈറ്റ് ബോള്‍ ക്യാപ്റ്റനായി ശ്രേയസ് അയ്യരെ നിയമിക്കൂയെന്നു ആവശ്യപ്പെടുകയാണ് ആരാധകര്‍.

ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും തന്നെ ഒഴിവാക്കിയതിനുള്ള ശ്രേയസ് അയ്യരുടെ മധുരപ്രതികാരം കൂടിയാണിത്. ഐപിഎല്‍ ട്രോഫിക്കു ശേഷം ഇപ്പോഴിതാ സയ്ദ് മുഷ്താഖ് അലി ട്രോഫിയും അദ്ദേഹം നേടിയിരിക്കുകയാണ്. മുഖ്യ കരാറില്‍ ശ്രേയസിനെ വീണ്ടും ഉള്‍പ്പെടുത്തണം. ഒപ്പം വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ടീമിന്റെ അടുത്ത ക്യാപ്റ്റനാക്കുകയും വേണമെന്നും ആരാധകര്‍ പറയുന്നു.

2027ലെ അടുത്ത ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ശ്രേയസ് അയ്യര്‍ നയിക്കണം. ടീമിനെ ലോക ചാംപ്യന്‍മാരാക്കാന്‍ കെല്‍പ്പുള്ള ക്യാപ്റ്റനാണ് അദ്ദേഹം. വീണ്ടുമൊരു കിരീട വിജയത്തോടെ ശ്രേയസ് ഇതു അടിവരയിട്ടിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.

Story first published: Monday, December 16, 2024, 6:47 [IST]
Other articles published on Dec 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+