Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്‍ വിറച്ചു തുടങ്ങി! 153 ബോളില്‍ 244, ഇംഗ്ലണ്ടില്‍ പൃഥ്വി 'ഷോ'; ടീമിലെടുക്കൂയെന്ന് ഫാന്‍സ്

ഇന്ത്യന്‍ ടീം തന്നെ മറക്കാന്‍ വരട്ടെയെന്നും തിരിച്ചുവരവിന് താന്‍ തയ്യാറായിക്കഴിഞ്ഞെന്നും തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയിലൂടെ തെളിയിച്ചിരിക്കുകയാണ് യുവ ഓപ്പണര്‍ പൃഥ്വി ഷാ. ഇംഗ്ലണ്ടില്‍ നടക്കുന്ന റോയല്‍ ലണ്ടന്‍ ഏകദിന കപ്പിലാണ് പൃഥ്വി വെടിക്കെട്ട് ഇന്നിങ്‌സുമായി കത്തിക്കയറിയത്. അന്താരാഷ്ട്ര കരിയര്‍ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ ഈ ചാംപ്യന്‍ഷിപ്പില്‍ കളിക്കാനെത്തിയ താരം സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്.

സോമര്‍സെറ്റുമായുള്ള മല്‍സരത്തില്‍ നോര്‍താംപ്റ്റണ്‍ഷെയറിനായി 153 ബോളില്‍ പൃഥ്വി വാരിക്കൂട്ടിയത് 244 റണ്‍സായിരുന്നു. 28 ഫോറുകളും 11 സിക്‌സറകളും താരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു. ഇതോടെ ഈ ടൂര്‍ണമെന്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തം പേരിലാക്കി. കൂടാതെ ചേതേശ്വര്‍ പുജാരയ്ക്കു ശേഷം ടൂര്‍ണമെന്റില്‍ 150 പ്ലസ് സ്‌കോര്‍ ചെയ്ത രണ്ടാമത്തെ ഇന്ത്യന്‍ താരമായും പൃഥ്വി മാറി.

PRITHVI SHAW

ഇന്ത്യന്‍ ടീമിലേക്കു പൃഥ്വിയെ തിരികെ വിളിക്കണമെന്നു ആരാധകര്‍ ഇതോടെ ആവശ്യപ്പെട്ടിരിക്കുകയാണ്. പൃഥ്വി ഷായുടെ ഉജ്ജ്വല ഇന്നിങ്‌സോടെ ശുഭ്മന്‍ ഗില്ലിനു വിറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ആരാധകര്‍ പരിഹസിക്കുന്നു. പൃഥ്വി ഷായുടെ അഗ്രസീവ് ബാറ്റിങ് സമീപനം ഗംഭീരമാണ്. എത്രയും പെട്ടെന്നു ശുഭ്മന്‍ ഗില്ലിന്റെ പകരക്കാരനായി ടീമിലെടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

സ്വതസിദ്ധമായ ശൈലിയില്‍ അഗ്രസീവ് ബാറ്റിങായിരുന്നു പൃഥ്വി ഈ മല്‍സരത്തില്‍ കാഴ്ചവച്ചത്. സെഞ്ച്വറിയിലെത്താന്‍ 23 കാരനായ താരത്തിനു വേണ്ടി വന്നത് 81 ബോളുകള്‍ മാത്രമായിരുന്നു. വെറും 129 ബോളില്‍ പൃഥ്വി ഡബിള്‍ സെഞ്ച്വറിയും തികയ്ക്കുകയായിരുന്നു.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവുമധികം ഡബിള്‍ സെഞ്ച്വറികളുള്ള ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുകയാണ് പൃഥ്വി. താരത്തിന്റെ കരിയറിലെ രണ്ടാമത്തെ ഡബിളാണിത്. മൂന്നു ഡബിള്‍ സെഞ്ച്വറികളോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് തലപ്പത്തുള്ളത്.

2021ലായിരുന്നു ലിസ്റ്റ് എ ക്രിക്കറ്റില്‍ പൃഥ്വിയുടെ കന്നി ഡബിള്‍ സെഞ്ച്വറി. വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരായ മല്‍സരത്തില്‍ മുംബൈയ്ക്കു വേണ്ടി താരം പുറത്താവാതെ 227 റണ്‍സോടെ കസറുകയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലെ തന്റെ ആദ്യ സീണില്‍ തന്നെ പൃഥ്വി വീണ്ടുമൊരു ഡബിള്‍ സെഞ്ച്വറി കൂടി പേരിലേക്കു ചേര്‍ത്തിരിക്കുകയാണ്.

PRITHVI SHAW

അന്താരാഷ്ട്ര കരിയര്‍ ഉജ്ജ്വലമായി തുടങ്ങിയ ശേഷം പിന്നിട് പിന്തള്ളപ്പെട്ട താരമാണ് പൃഥ്വി. 2018ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിനെ നയിച്ചത് പൃഥ്വിയായിരുന്നു. അദ്ദേഹത്തിന്റെ ടീമംഗവും വൈസ് ക്യാപ്റ്റനുമായിരുന്ന ശുഭ്മന്‍ ഗില്‍ ഇപ്പോള്‍ സീനിയര്‍ ടീമിലെ നിര്‍ണായക താരമായി മാറിയിരിക്കുകയാണ്. ഗില്ലിനേക്കാള്‍ മുമ്പ് അരങ്ങേറിയിട്ടും ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ പൃഥ്വിക്കായില്ല.

2021 ജൂലൈയിലെ ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു ഇന്ത്യക്കു വേണ്ടി പൃഥ്വി അവസാനമായി കളിച്ചത്. ഈ വര്‍ഷമാദ്യം ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയിലേക്കു അദ്ദേഹം തിരികെ വിളിക്കപ്പെട്ടിരുന്നു. പക്ഷെ പരമ്പരയിലെ ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിച്ചില്ല.

കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം ബാറ്റിങില്‍ പൃഥ്വിക്കു തിളങ്ങാനായിരുന്നില്ല. ഇതോടെയാണ് ഇപ്പോള്‍ നടക്കുന്ന വിന്‍ഡീസ് പര്യടനം, അയര്‍ലാന്‍ഡുമായി നടക്കാനിരിക്കുന്ന ടി20 പരമ്പര, ഏഷ്യന്‍ ഗെയിംസിനുള്ള ക്രിക്കറ്റ് ടീം എന്നിവയില്‍ നിന്നും പൃഥ്വി തഴയപ്പെട്ടത്.

Story first published: Thursday, August 10, 2023, 9:51 [IST]
Other articles published on Aug 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+