Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: കപ്പ് പാകിസ്താന് വേണം! തുറന്നുപറഞ്ഞ് ഫഖര്‍, ഫാന്‍സ് പ്രതികരിച്ചത് ഇങ്ങനെ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷംം നടക്കാനിരിക്കുന്ന ഏറ്റവും വലിയ ടൂര്‍ണമെന്റ് ഐസിസിയുടെ ടി20 ലോകകപ്പാണ്. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായിട്ടാണ് ടൂര്‍ണമെന്റ്. മറ്റു വമ്പന്‍ ടൂര്‍ണമെന്റുകളൊന്നും ഇല്ലാത്തതിനാല്‍ തന്നെ മുഴുവന്‍ ടീമുകളും ടി20 ലോകകപ്പിനായി കൈയ്‌മെയ് മറന്ന് പോരാടുമെന്നുറപ്പാണ്.

അതിനിടെ പാകിസ്താനോടൊപ്പം ഇത്തവണ ടി20 ലോകകപ്പ് നേടുകയാണ് മുഖ്യ ലക്ഷ്യമെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ടീമിന്റെ വെടിക്കെട്ട് ഓപ്പണറായ ഫഖര്‍ സമാന്‍. പിന്നാലെ ആരാധകരുടെ ഭാഗത്തു നിന്നും വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം അദ്ദേഹത്തിനു നേരിടേണ്ടി വരികയും ചെയ്തു.

FAKHAR ZAMAN

പാകിസ്താന്‍ ടീം എല്ലായ്‌പ്പോഴും ലക്ഷ്യം വയ്ക്കുക മാത്രമേ ചെയ്യാറുള്ളൂ. അതിനു വേണ്ടി പെര്‍ഫോം ചെയ്യാറില്ല. അതുകൊണ്ടു തന്നെ ഫഖര്‍ സമാന്റെ ആഗ്രഹവും നടക്കാന്‍ പോവുന്നില്ലെന്നും ആരാധകര്‍ കളിയാക്കി. ഫഖര്‍ സമാന്റെ ആഗ്രഹം പോലെ പാകിസ്താന്‍ ഈ വര്‍ഷം ടി20 ലോകകപ്പില്‍ കിരീടം ചൂടും. പക്ഷെ അതു യഥാര്‍ഥത്തില്‍ ആയിരിക്കില്ല, മറിച്ച് സ്വപ്‌നത്തിലായിരിക്കുമെന്നു മാത്രമെന്നായിരുന്നു ആരാധകരുടെ പരിഹാസം.

ഫഖര്‍ സമാന്റെ ആഗ്രഹം നടക്കാന്‍ പോവുന്നില്ല. പാകിസ്താന്‍ ടീം വെറും കോമാളികളാണ്. വീരവാദം മുഴക്കുകയല്ലാതെ കളിക്കളത്തില്‍ അതിന്റെ പകുതി പോലും പുറത്തെടുക്കാന്‍ പാകിസ്താന്‍ ടീമിനു എപ്പോഴെങ്കിലും സാധിച്ചിട്ടുണ്ടോ? ഇത്തവണയും ടി20 ലോകകപ്പിനു മുമ്പ് പല വീമ്പുപറച്ചിലുകളും പാകിസ്താന്‍ നടത്തും. പക്ഷെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. ഫൈനലില്‍ പോലും പാകിസ്താന്‍ ടീം എത്താന്‍ പോവുന്നില്ലെന്നും ആരാധകര്‍ ആഞ്ഞടിച്ചു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കിരീട ഫേവറിറ്റുകളിലൊന്നായിരുന്നു ബാബര്‍ ആസം നയിച്ച പാകിസ്താന്‍. പക്ഷെ തീര്‍ത്തും നിരാശാജനകമായ പ്രകടനമായിരുന്നു പാക് പട കാഴ്ചവച്ചത്. ഗ്രൂപ്പുഘട്ടത്തിലെ ഒമ്പതു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമേ അവര്‍ക്കു ജയിക്കാനായുള്ളൂ. ശേഷിച്ച അഞ്ചിലും പാകിസ്താന്‍ പരാജയപ്പെടുകയായിരുന്നു.

പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്ത അവര്‍ സെമി ഫൈനല്‍ പോലും കാണാതെ പുറത്താവുകയുമായിരുന്നു. ലോകകപ്പില്‍ പാക് ടീമിന്റെ നിരാശാജനകമായ പ്രകടനത്തെ തുടര്‍ന്നു ബാബര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡിയാണ് ടി20യില്‍ പാക് ടീമിന്റെ പുതിയ നായകന്‍.

ഏകദിനത്തിലും ടെസ്റ്റിലും കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കിലും ടി20യില്‍ പാകിസ്താന്‍ ടീമിന്റെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ പ്രകടനം മികച്ചതാണെന്നു കാണാം. 2022ല്‍ ഓസ്‌ട്രേലിയ വേദിയായ അവസാനത്തെ ടി20 ലോകകപ്പിലെ റണ്ണറപ്പായിരുന്നു പാകിസ്താന്‍. അന്നു ഫൈനലില്‍ ഇംഗ്ലണ്ടിനോടു അവര്‍ പരാജയപ്പെടുകയായിരുന്നു. 2021ലെ ടി20 ലോകകപ്പിലാവട്ടെ പാക് ടീം സെമി ഫൈനലിലുമെത്തിയിരുന്നു.

PAKISTAN

ടി20യില്‍ പാകിസ്താനു വളരെ ശക്തമായ ടീമാണുള്ളതെന്നു ഫഖര്‍ സമാന്‍ അഭിപ്രായപ്പെട്ടു. ടി20യില്‍ ഞങ്ങളുടെ ടീം കരുത്തുറ്റതാണ്. ആര്‍ക്കും പരിക്കുകളൊന്നും ഏല്‍ക്കാതിരിക്കട്ടെയെന്നു പ്രാര്‍ഥിക്കുകയാണ്. എന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ഇത്തവണ പാക് ടീമിനൊപ്പം ടി20 ലോകകപ്പ് നേടുകയെന്നതാണ്. അതില്‍ തനിക്കു വളരെ പ്രധാനപ്പെട്ട റോള്‍ വഹിക്കേണ്ടതുണ്ടെന്നും ഫഖര്‍ വ്യക്തമാക്കി.

ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പുറത്താക്കാന്‍ വളരെയധികം ബുദ്ധിമുട്ടുള്ള ബാറ്റര്‍മാരിലൊരാളാണ് അദ്ദേഹം. തന്റേതായ ദിവസം തനിച്ചു കളി ജയിപ്പിക്കാനുള്ള മിടുക്കും ഫഖറിനുണ്ട്. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരേ അദ്ദേഹത്തിന്റെ മാച്ച് വിന്നിങ് സെഞ്ച്വറി ഇപ്പോഴും ക്രിക്കറ്റ് പ്രേമികള്‍ മറന്നിട്ടില്ല.

അന്നു ഏറെക്കുറെ തനിച്ചാണ് ഫഖര്‍ ഇന്ത്യയുടെ കഥ കഴിച്ചത്. 114 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇന്ത്യയെ 180 റണ്‍സിനു മുക്കി പാകിസ്താന്‍ കന്നി ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു.

Story first published: Tuesday, January 2, 2024, 9:40 [IST]
Other articles published on Jan 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+