Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ധോണിയാകാനുള്ള ശ്രമം', ഇഷാന്‍ കിഷന്റെ പുതിയ ഹെയര്‍സ്റ്റൈലിന് ട്രോള്‍! ന്യൂ ലുക്ക് വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ മുഖ്യ പരിഗണനയിലുള്ള വിക്കറ്റ് കീപ്പറാണ് ഇഷാന്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഹാട്രിക് അര്‍ധ സെഞ്ച്വറി നേടി കസറിയിരുന്നു. വരാനിരിക്കുന്ന ഏഷ്യാ കപ്പിലേക്കും ഏകദിന ലോകകപ്പിലേക്കും സജീവ പരിഗണന ലഭിക്കുന്ന താരമാണ് ഇഷാന്‍.

ഇപ്പോഴിതാ ഏഷ്യാ കപ്പിന് മുമ്പുള്ള ഇഷാന്‍ കിഷന്റെ പുതിയ ഹെയര്‍സ്റ്റൈല്‍ വൈറലായിരിക്കുകയാണ്. പുതിയ ഹെയര്‍സ്റ്റൈലിന്റെ ചിത്രം ഇഷാന്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് ഇഷാനെതിരേ ഉയരുന്നത്. എംഎസ് ധോണിയുടെ ഹെയര്‍സ്‌റ്റൈല്‍ കോപ്പി അടിക്കാനുള്ള ശ്രമമാണ് ഇഷാന്‍ നടത്തിയിരിക്കുന്നത് എന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ധോണിയുടെ മുന്‍ ഹെയര്‍സ്റ്റെലിനോട് സാമ്യതയുള്ളതാണ് ഇഷാന്റെ പുതിയ ഹെയര്‍സ്‌റ്റൈല്‍. ഇതാണ് ട്രോളിന് കാരണമാവുന്നത്.

ഐപിഎല്‍ 2021 സീസണിന് മുന്നോടിയായി ധോണി ഉപയോഗിച്ച ഫൗക്‌സ് ഹൗക്ക് ലുക്കാണ് ഇഷാന്‍ ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്. ധോണിയുടെ കടുത്ത ആരാധകനായ ഇഷാന്‍ ഇപ്പോള്‍ ഹെയര്‍സ്‌റ്റൈലിലും ധോണിയെ പിന്തുടരാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. ധോണിയുടെ സ്‌റ്റൈല്‍ ഇഷാന്‍ കോപ്പി അടിച്ചെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ധോണിയുടെ ഹെയര്‍സ്‌റ്റൈലല്ല വേണ്ടതെന്നും ധോണിയെപ്പോലെ കളിക്കൂ എന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

ഇഷാന്റെ പോസ്റ്റിന് താഴെ ധോണിയുടെ കിടിലന്‍ ലുക്കിന്റെ ചിത്രങ്ങളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. ധോണിയുടെ 2021ലെ ഹെയര്‍സ്‌റ്റൈല്‍ ചെയ്ത അതേ ബ്യൂട്ടീഷനാണ് ഇഷാനും പുതിയ ഹെയര്‍സ്റ്റൈല്‍ നല്‍കിയത്. അന്ന് ധോണിയും തന്റെ പുത്തന്‍ ഹെയര്‍സ്റ്റൈല്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തിരുന്നു. ധോണിയുടെ കിടിലന്‍ ലുക്കെന്ന നിലയില്‍ വലിയ സ്വീകാര്യത 2021ലെ ഹെയര്‍സ്‌റ്റൈലിന് ലഭിച്ചു.

ishan kishan

എന്നാല്‍ ഇഷാന്‍ കിഷന്റെ പോസ്റ്റിന് താഴെ ധോണി ആരാധകരുടെ ട്രോളുകളാണ് നിറയുന്നത്. ധോണിയാകാന്‍ ആരും ശ്രമിക്കേണ്ടെന്നും അത് എളുപ്പത്തില്‍ സാധിക്കില്ലെന്നുമാണ് ആരാധകര്‍ പരിഹസിക്കുന്നത്. സ്റ്റൈലന്‍ ലുക്കിന്റെ കാര്യത്തില്‍ ധോണി മറ്റ് താരങ്ങളെക്കാള്‍ ഒരുപടി മുന്നിലാണ്. നേരത്തെ മുടിയില്‍ ധോണി കൊണ്ടുവന്ന വ്യത്യസ്തമായ സ്‌റ്റൈലുകള്‍ക്കെല്ലാം വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വീ കട്ട് ഹെയര്‍സ്‌റ്റൈലെല്ലാം യുവാക്കള്‍ക്കിടയില്‍ വൈറലായിരുന്നു.

ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ സജീവ താരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇഷാന് ഏറെക്കുറെ സ്ഥാനം ഉറപ്പാണ്. കെ എല്‍ രാഹുല്‍ മുഖ്യ വിക്കറ്റ് കീപ്പറായി മടങ്ങിയെത്തിയാലും ഇഷാന്‍ ബാക്കപ്പായി ഒപ്പമുണ്ടാവും. റിഷഭ് പന്ത് ഏകദിന ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പാണ്. അടുത്ത വര്‍ഷം ആദ്യത്തോടെയേ റിഷഭിന് തിരിച്ചുവരവ് സാധ്യമാകൂ. അതുവരെ ടെസ്റ്റിലെ മുഖ്യ വിക്കറ്റ് കീപ്പര്‍ സ്ഥാനവും ഇഷാന് ലഭിച്ചേക്കും.

കെ എസ് ഭരത്തിനെ ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി വളര്‍ത്താന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. അതേ സമയം ഇഷാന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അവസരം നല്‍കിയപ്പോള്‍ ഗംഭീര പ്രകടനം നടത്തിയിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ഇഷാന്‍ റിഷഭിന്റെ വിടവ് നികത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സ്ഥിരത പ്രശ്‌നമാണെങ്കിലും ഫോമിലേക്കെത്തിയാല്‍ ബൗളര്‍മാരുടെ അന്തകനാവാന്‍ ഇഷാന് കഴിവുണ്ട്.

ലോകകപ്പിന് മുമ്പായി പ്രധാന താരങ്ങളെല്ലാം ഹെയര്‍സ്റ്റൈല്‍ മാറ്റിയേക്കും. വിരാട് കോലി പുത്തന്‍ ലുക്കിലെത്താനാണ് സാധ്യത. എന്നാല്‍ ചില താരങ്ങള്‍ പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് മുമ്പായി താടിയും മുടിയും വളര്‍ത്തും. ഒരു വിശ്വാസത്തിന്റെ ഭാഗമായാണിത്. രോഹിത് ശര്‍മ പലപ്പോഴും ഈ രീതി പിന്തുടരാറുണ്ട്. എന്തായാലും ഇഷാന്റെ പുതിയ ലുക്ക് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Story first published: Wednesday, August 16, 2023, 21:35 [IST]
Other articles published on Aug 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+