Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്ലാത്തിനും തുടക്കമിട്ടു, ഇയാള്‍ക്കു വീണ്ടും തല്ലുകിട്ടും! ഗംഭീറിനോടു പ്രതികരിച്ച ശ്രീക്ക് ട്രോള്‍

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍മാരായ ഗൗതം ഗംഭീറും മലയാളി പേസര്‍ ശ്രീശാന്തും തമ്മിലുളള ഏറ്റുമുട്ടല്‍ സോഷ്യല്‍ മീഡിയകളിലും മൂര്‍ച്ചിക്കുകയാണ്. കളിക്കളത്തില്‍ നടന്ന ഏറ്റുമുട്ടല്‍ ഇപ്പോള്‍ പുറത്തും തുടരുന്നതിനിടെ ശ്രീശാന്തിനെ ഒരു വിഭാഗം ആരാധകര്‍ ട്രോളുകയും ചെയ്തിരിക്കുകയാണ്. ഗംഭീറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു മറുപടി നല്‍കിയതിനു പിന്നാലെയായിരുന്നു ശ്രീക്കു പരിഹാസങ്ങള്‍ നേരിടേണ്ടി വന്നത്.

വിരമിച്ച ക്രിക്കറ്റര്‍മാരുടെ ലെജന്റ്‌സ് ലീഗ് ടി20 ടൂര്‍ണമെന്റിനിടെയാണ് ഇരുതാരങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം. ഇന്ത്യാ ക്യാപ്പിറ്റല്‍സും ഗുജറാത്ത് ജയന്റ്‌സും തമ്മിലുള്ള കളിക്കിടെ ഗംഭീറും ശ്രീശാന്തും വാക്‌പോരില്‍ ഏര്‍പ്പെടുകയായിരുന്നു. ക്യാപ്പിറ്റല്‍സ് ടീമിന്റെ നായകനായ ഗംഭീര്‍ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. സഹതാരങ്ങളും അംപയറും ഇടപെട്ടാണ് ശ്രീയെ പിടിച്ചുമാറ്റിയത്.

SREESANTH

മല്‍സരശേഷം എന്താണ് സംഭവിച്ചതെന്നു വിശദീകരിച്ച് ശ്രീശാന്ത് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. സഹതാരങ്ങളെപ്പോലും ബഹുമാനിക്കാത്ത ക്രിക്കറ്ററാണ് ഗംഭീറെന്നും എല്ലാവരുമായും പ്രശ്‌നങ്ങളുണ്ടാക്കുകയെന്നത് ശീലമാണെന്നും ശ്രീ ആരോപിച്ചിരുന്നു. പക്ഷെ ഗംഭീര്‍ എന്താണ് തന്നോടു പറഞ്ഞതെന്നു അദ്ദേഹം വെളിപ്പെടുത്തിയില്ല.

മണിക്കൂറുകള്‍ക്കു ശേഷം ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നതിനു ശേഷം ഗംഭീര്‍ തന്നെ എന്തു പറഞ്ഞാണ് അധിക്ഷേപിച്ചതെന്നു ശ്രീ തുറന്നു പറയുകയും ചെയ്തു. ഒത്തുകളിക്കാരനെന്നു പല തവ ണ ഗംഭീര്‍ അധിക്ഷേപിച്ചുവെന്നും പക്ഷെ താന്‍ മോശമായി ഒന്നും പ്രതികരിച്ചിട്ടില്ലെന്നുമായിരുന്നു ശ്രീ വ്യക്തമാക്കിയത്. അതിനു പിന്നാലെയാണ് ഗംഭീര്‍ സോഷ്യല്‍ മീഡിയയിലൂടെ ഇവയോടു പ്രതികരിച്ചത്. ശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമങ്ങളാണ് ഇവയെന്നായിരുന്നു ചിരിക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ഗംഭീറിന്റെ പോസ്റ്റ്.

ഇതിനു താഴെയായിരുന്നു ശ്രീശാന്തിന്റെ ദൈര്‍ഘ്യമേറിയ മറുപടി. ഒരു സ്‌പോര്‍ട്‌സ്മാന്റെയും സഹോദരന്റെയും എല്ലാ അതിര്‍ വരമ്പുകളും നിങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. നിങ്ങള്‍ ജനപ്രതിനിധിയാണ്, എന്നിട്ടും എല്ലാ ക്രിക്കറ്റര്‍മാരുമായും തര്‍ക്കത്തിലേര്‍പ്പെടുന്നു. എന്താണ് നിങ്ങളുടെ പ്രശ്‌നം? നിങ്ങള്‍ ഒത്തുകളിക്കാരനെന്നു മുദ്ര കുത്തിയപ്പോഴും ഞാന്‍ ചിരിക്കുക മാത്രമാണ് ചെയ്തത്. നിങ്ങള്‍ ശരിക്കും സുപ്രീം കോടതിക്കും മുകളിലാണോ?

GAUTAM GAMBHIR

നിങ്ങള്‍ അഹങ്കാരിയും യാതൊരു തരത്തിലുള്ള നിലവാരവുമില്ലാത്ത വ്യക്തിയുമാണ്. നിങ്ങളെ പിന്തുണച്ചവരോടു പോലും യാതൊരു ബഹുമാനവും കാണിക്കാത്തയാളാണ്. ഇന്നലെ വരെ നിങ്ങളോടും കുടംബത്തോടും എല്ലായ്‌പ്പോഴും എനിക്കു ബഹുമാനമായിരുന്നു. ഒത്തുകളിക്കാരനെന്ന വാക്ക് നിങ്ങള്‍ ഒരു തവണയല്ല ഏഴോ, എട്ടോ തവണയാണ് ഉപയോഗിച്ചത്. അംപയര്‍ക്കെതിരേയും നിങ്ങള്‍ അശ്ലീല വാക്കുകള്‍ പ്രയോഗിച്ചു.

എനിക്കുണ്ടായതു പോലെയുള്ള അനുഭവം നേരിട്ടിട്ടുള്ളവര്‍ ഒരിക്കലും നിങ്ങളോടു ക്ഷമിക്കില്ല. നിങ്ങള്‍ എന്താണ് പറഞ്ഞതെന്നും അതു തെറ്റായിരുന്നുവെന്നും നിങ്ങള്‍ക്കറിയാം. ദൈവം നിങ്ങളോടു പൊറുക്കില്ലെന്നു എനിക്കുറപ്പാണ്. അതിനു ശേഷം നിങ്ങള്‍ ഫീല്‍ഡിലേക്കു പോലും വന്നിട്ടില്ല. ദൈവം എല്ലാം കാണുന്നുണ്ട്. എന്നായിരുന്നു വളരെ വൈകാരികമായുള്ള ശ്രീശാന്തിന്റെ പോസ്റ്റ്. ഇതിനു താഴെയാണ് ചില ആരാധകര്‍ പരിഹാസവുമയി രംത്തു വന്നത്.

എല്ലാത്തിനും തുടക്കമിട്ടത് ശ്രീശാന്താണ്. ഒരു ലൂസറുടെ പ്രതികരണമായി ഇതിനെ കണ്ടാല്‍ മതിയെന്നും ആരാധകര്‍ പരിഹസിച്ചു. ഒത്തുകളിക്കാരനെ നിങ്ങള്‍ കരയിച്ചില്ലേ ഗൗതം ഗംഭീര്‍ എന്നായിരുന്നു ശ്രീശാന്തിനെ കളിയാക്കിക്കൊണ്ട് ചിലരുടെ പ്രതികരണം. ഈ ശ്രീശാന്ത് വീണ്ടും ഏതെങ്കിലും താരങ്ങളില്‍ നിന്നും തല്ലു വാങ്ങിക്കും. ഈ നാടകമെല്ലാം തുടങ്ങി വച്ചത് ശ്രീശാന്ത് തന്നെയാണെന്നും ആരാധകര്‍ ട്രോളുകയും ചെയ്തു.

Story first published: Friday, December 8, 2023, 6:22 [IST]
Other articles published on Dec 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+