Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്തിനു പൊങ്കാല-സഞ്ജുവിനെ വിളിക്കൂ, അല്ലെങ്കില്‍ ഇഷാനെ... ഇന്ത്യയെ രക്ഷിക്കൂ

ദില്ലി: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ആരാധകര്‍ വിടാന്‍ ഭാവമില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഞായറാഴ്ച നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തിലും പന്ത് ഫ്‌ളോപ്പായത് ആരാധകരോഷം ഇരട്ടിയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലൂടെ വലിയ വിമര്‍ശനങ്ങളാണ് പന്തിനു നേരെ ഉയരുന്നത്.

താരത്തെ ദേശീയ ടീമില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യങ്ങളാണ് ഉയരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടി20 പരമ്പരയില്‍ മാത്രമല്ല തൊട്ടുമുമ്പത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും പന്ത് നിരാശപ്പെടുത്തിയിരുന്നു. ഇനിയും താരത്തെ ടീമില്‍ നിലനിര്‍ത്തണമോയെന്നാണ് വിമര്‍ശകരുടെ ചോദ്യം.

സഞ്ജു, ഇഷാന്‍ എവിടെ?

സഞ്ജു, ഇഷാന്‍ എവിടെ?

മറ്റൊരു വിക്കറ്റ് കീപ്പറെ എന്തു കൊണ്ട് ഇന്ത്യ പരീക്ഷിക്കുന്നില്ല. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ ഇവരിലൊരാളെ കളിപ്പിച്ചുകൂടെ? അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ സംഭവമാണെന്നു വെറുതെ ഉയര്‍ത്തിക്കാണിക്കുന്ന താരമാണ് പന്ത്. താരത്തിനു സ്ഥിരതയില്ലെന്നായിരുന്നു ഒരു ട്വീറ്റ്.

സഞ്ജു ഇവിടെയുണ്ട്

സഞ്ജു ഇവിടെയുണ്ട്

ഇന്ത്യക്കു മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനില്ലെന്നു ബിസിസിഐ ചിന്തിക്കുന്നുണ്ടെങ്കില്‍ ഇതാ ഓപ്ഷനെന്നു സഞ്ജുവിന്റെ ചിത്രത്തോട് കൂടിയ ട്വീറ്റില്‍ കുറിച്ചിരിക്കുന്നു.

സഞ്ജുവിന്റെ സമയം

സഞ്ജുവിന്റെ സമയം

റിഷഭ് പന്തിന് ഇന്ത്യ നല്‍കാവുന്നതിലുമധികം അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞില്ലേ? ഇതല്ലെ സഞ്ജുവിന്റെ സമയമെന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു.

ഒരേ ഷോട്ടുകള്‍

ഒരേ ഷോട്ടുകള്‍

റിഷഭ് പന്ത് ഒരിക്കല്‍ക്കൂടി പരാജയമായിരിക്കുന്നു. പ്രിയപ്പെട്ട കോലീ, സഞ്ജു സാംസണെയും ഇഷാന്‍ കിഷനെയും പോലുള്ള താരങ്ങള്‍ക്കു അവസരം നല്‍കൂ. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സമാനമായ ഷോട്ടുകള്‍ കളിച്ചാണ് പന്ത് ഔട്ടായത്. റിസര്‍വേഷന്‍ സംവിധാനത്തിന്റെ മറ്റൊരു ഉദാഹരണമാണ് പന്തെന്നും മറ്റൊരു ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.

ടെസ്റ്റില്‍ സാഹ, ടി20യില്‍ സഞ്ജു

ടെസ്റ്റില്‍ സാഹ, ടി20യില്‍ സഞ്ജു

ഇത്രയും ഉത്തരവാദിത്വമില്ലാതെ ബാറ്റ് ചെയ്യുന്ന റിഷഭ് പന്തിനെ എന്തിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു? ടെസ്റ്റ് മല്‍സരങ്ങളില്‍ വൃധിമാന്‍ സാഹയ്ക്കും ടി20യില്‍ സഞ്ജു സാംസണിനും അവസരം നല്‍കൂയെന്നും മറ്റൊരു ട്വീറ്റില്‍ ആവശ്യപ്പെടുന്നു.

Story first published: Tuesday, September 24, 2019, 11:22 [IST]
Other articles published on Sep 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+