Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭാജിയില്‍ നിന്ന് 4-5 അടി കൂടി കിട്ടണം! പിറന്നാളിന് ധോണിയെ കളിയാക്കി ശ്രീ, ഫാന്‍സിന് രോഷം

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി രണ്ടു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു (ജൂലൈ 7) തന്റെ 42ാം പിറന്നാള്‍ ആഘോഷിച്ചത്. ലോകമെമ്പാടുമുള്ള ആരാധകരും ക്രിക്കറ്റര്‍മാരുമെല്ലാം ക്യാപ്റ്റന്‍ കൂളിന് സോഷ്യല്‍ മീഡിയയില്‍ പിറന്നാള്‍ ആശംസകളും നേര്‍ന്നിരുന്നു. നേരത്തേ ധോണിയുമായി അത്ര നല്ല ബന്ധമില്ലാതിരുന്ന താരങ്ങള്‍ പോലും അദ്ദേഹത്തിനു ആശംസകള്‍ നേരാന്‍ മറന്നില്ല.

അതിനിടെ ധോണിയുടെ പിറന്നാള്‍ കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം (ജൂലൈ 9) അദ്ദേഹത്തെ കളിയാക്കുന്ന തരത്തില്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളറും മലയാളിയുമായ ശ്രീശാന്ത്. ഇതോടെ ആരാധകര്‍ ശ്രീക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തിരിക്കുകയാണ്.

SREESANTH

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള ഒരു പഴയ മല്‍സരത്തില്‍ നിന്നുള്ള വീഡിയോ ക്ലിപ്പായിരുന്നു ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സിഎസ്‌കെ ക്യാപ്റ്റന്‍ കൂടിയായ ധോണി ശ്രീശാന്തിന്റെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡായ ശേഷം ക്രീസ് വിടുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയ്‌ക്കൊപ്പം പിറന്നാള്‍ ആശംസ അറിയിക്കുന്ന കുറിപ്പൊന്നും ശ്രീ നല്‍കിയിട്ടില്ല. എങ്കിലും ധോണിയുടെ പിറന്നാളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇങ്ങനെയൊരു വീഡിയോ ഷെയര്‍ ചെയ്തതെന്നു വ്യക്തമാണ്.

ശ്രീശാന്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം

പിറന്നാള്‍ പോലെ ഏതൊരാള്‍ക്കും സ്‌പെഷ്യലായിട്ടുള്ള ഒരു സന്ദര്‍ഭത്തില്‍ ഈ തരത്തില്‍ ഒട്ടും തന്നെ സന്തോഷം നല്‍കാത്ത ഒരു വീഡിയോ ശ്രീശാന്ത് എന്തുകൊണ്ട് പോസ്റ്റ് ചെയ്തുവെന്നതാണ് ആരാധകരുടെ ചോദ്യം. രൂക്ഷമായ വിമര്‍ശനങ്ങളാണ് ധോണി ആരാധകരില്‍ നിന്നും വീഡിയോയ്ക്കു താഴെ ശ്രീ നേരിടുന്നത്. ഇംഗ്ലീഷില്‍ മാത്രമല്ല മലയാളത്തിലും നിരവധി പേരാണ് ശ്രീയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുന്നത്.

ഇതൊക്കെ കൊണ്ടാണ് രണ്ടു പേരും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുള്ളതെന്നായിരുന്ന മലയാളത്തിലുള്ള ഒരു പ്രതികരണം. ഭാജി നാല്- അഞ്ച് അടി കൂടി അന്നു നിങ്ങള്‍ക്കു തന്നിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് ഒരു ആരാധകന്‍ തുറന്നടിച്ചു. നേരത്തേ ഐപിഎല്ലിനിടെ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നറായ ഹര്‍ഭജന്‍ സിങ് ശ്രീയുടെ കരണത്തടിക്കുകയും തുടര്‍ന്നു അദ്ദേഹം പൊട്ടിക്കരയുകയും ചെയ്തത് വലിയ വിവാദമായി മാറിയിരുന്നു.

MS DHONI

നാണമില്ലാത്തവന്‍, ഈ കാരണത്താലാണ് നിങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തതെന്നായിരുന്നു ഒരു ആരാധകന്റെ രോഷപ്രകടനം. ഒരു നായ സൂര്യനു നേരെ നോക്കി കുരച്ചതു കൊണ്ടു മാത്രം സൂര്യനു അതിന്റെ ശോഭ നഷ്ടപ്പെടില്ലെന്നും ഒരു ആരാധകന്‍ കുറിച്ചു. നിങ്ങളുടെ പിറന്നാള്‍ ദിവസം ഭാജി മുഖത്തടിക്കുന്ന വീഡിയോ ഷെയര്‍ ചെയ്താല്‍ നന്നായിരിക്കുമോയെന്നായിരുന്നു ശ്രീശാന്തിന്റെ പരിഹസിച്ചുകൊണ്ടുള്ള ഒരു ആരാധകന്റെ ചോദ്യം.

ഇതൊരു പിറന്നാള്‍ ആശംസയൊന്നുമല്ല, ഇതിനേയാണ് സ്വയം പൊക്കലെന്നു പറയുന്നത്. യുവരാജ് സിങും ഇങ്ങനെ തന്നെയാണ്. താങ്കളുടെ ബെര്‍ത്ത് ഡേയ്ക്കു ഹര്‍ഭജന്‍ സിങിന്റെ വീഡിയോ ഇടാം. നിങ്ങള്‍ക്കു ബോധം നഷ്ടപ്പെട്ടോ? ലോകത്തിലെ ഏറ്റവും മികച്ചയാള്‍ക്കു ഈ തരത്തിലാണോ പിറന്നാള്‍ ആശംസകള്‍ നേരേണ്ടത്?

ഈ പോസ്റ്റോടെ നിങ്ങള്‍ സ്വന്തം ഫോളോവേഴ്‌സിനെ കുറയ്ക്കുകയാണ്. അക്കാര്യമുറപ്പാണ്. എന്നാലും ഇതു ഇത്തിരി കൂടി പോയില്ലേ ചേട്ടാ, എന്നാലും ഇപ്പോ ഇത് ഇടേണ്ടായിരുന്നു. ഇപ്പോഴും 13 വയസ്സുകാരന്റെ ബുദ്ധി മാത്രമേ ഇയാള്‍ക്കുള്ളൂ. എന്നിങ്ങനെയായിരുന്നു ആരാധകരുടെ വിവിധ പ്രതികരണങ്ങള്‍.

Story first published: Sunday, July 9, 2023, 20:43 [IST]
Other articles published on Jul 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+