മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറിനു ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണര്‍ മുരളി വിജയ് ആണെന്നു ചൂണ്ടിക്കാട്ടിയ മുന്‍ കോച്ച് രവി ശാസ്ത്രിക്കു രൂക്ഷവിമര്‍ശനം. ക്രിക്കറ്റ് ഡോട്ട് കോമിനു നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയുടെ മുന്‍ ബൗളിങ് കോച്ചായിരുന്ന ഭരത് അരുണാണ് ശാസ്ത്രിയുടെ ഈ വാക്കുകളെക്കുറിച്ച് വെളിപ്പെടുത്തിയത്. പക്ഷെ മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിനെപ്പോലും തഴഞ്ഞ് വിജയിയെ പ്രശംസിച്ച ശാസ്ത്രിക്കെതിരേ ആരാധകര്‍ ആഞ്ഞടിച്ചിരിക്കുകയാണ്.
മുരളി വിജയിയെപ്പറ്റി തികഞ്ഞ മതിപ്പാണ് ശാസ്ത്രിക്കുണ്ടായിരുന്നതെന്നാണ് ഭരത് അരുണ്‍ പറഞ്ഞത്. വളരെ ചെറുപ്പം മുതല്‍ അറിയാവുന്ന ഒരു ബാറ്ററെക്കുറിച്ച് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍ മുരളി വിജയിയുടെ പേരായിരിക്കും ഞാന്‍ പറയുക. കോളേജില്‍ പഠിച്ചിരുന്ന കാലം മുതല്‍ തന്നെ എനിക്കു അവനെ അറിയാം. മറ്റൊരു ഫസ്റ്റ് ഡിവിഷന്‍ ടീമിലേക്കു വിജയിയെ നിര്‍ദേശിച്ചത് ഞാനാണ്. ക്രിക്കറ്റില്‍ അവന്റെ യാത്ര തുടങ്ങിയതും അവിടെ നിന്നാണെന്നും ഭരത് അരുണ്‍ പറയുന്നു.

സുനില്‍ ഗവാസ്‌കര്‍ കഴിഞ്ഞാല്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയ് ആണെന്നു രവി ശാസ്ത്രി പലപ്പോഴും പറയാറുണ്ടായിരുന്നു. അതു തീര്‍ച്ചയായും വലിയൊരു അഭിനന്ദനം തന്നെയാണ്. വിജയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴുള്ള എന്റെ അനുഭവം വളരെ മികച്ചതായിരുന്നുവെന്ന് പറയാന്‍ സാധിക്കും. എന്റെ ഏറ്റവും ഫേവറിറ്റായ താരങ്ങളിലൊരാളാണ് അവനെന്നും ഭരത് അരുണ്‍ വ്യക്തമാക്കിയിരുന്നു.
ഒരു സമയത്തു ടെസ്റ്റ് ക്രിക്കറ്റില്‍ നാട്ടിലും വിദേശത്തും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു മുരളി വിജയ്. 61 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സമ്പാദ്യം 38.29 ശരാശരിയില്‍ 3982 റണ്‍സാണ്. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള നാലാമത്തെ ഓപ്പണറും കൂടിയാണ് വിജയ്. 12 സെഞ്ച്വറികളും 15 ഫിഫ്റ്റികളും റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 167 റണ്‍സാണ്. 2015ല്‍ സിംബാബ്‌വെയ്‌ക്കെതിരേയാണ് വിജയ് അവസാനമായി ടെസ്റ്റില്‍ കളിച്ചത്.
സെവാഗിന്റെ കാര്യമെടുത്താല്‍ ഇന്ത്യ കണ്ട എക്കാലത്തെയും അപകടകാരിയായ ഓപ്പണര്‍മാരുടെ നിരയിലാണ് സ്ഥാനം. ടെസ്റ്റില്‍ ഗംഭീര റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. ഈ ഫോര്‍മാറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ച ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് വീരുവിനു സ്വന്തമാണ്. കൂടാതെ ഒന്നിലേറെ ട്രിപ്പിള്‍ സെഞ്ച്വറികളുള്ള ഏക ഇന്ത്യന്‍ താരവും അദ്ദേഹമാണ്.

മുള്‍ത്താന്‍ ടെസ്റ്റില്‍ ചിരവൈരികളായ പാകിസ്താനെതിരേയായിരുന്നു ട്രിപ്പിളുമായി വീരു ചരിത്രം കുറിച്ചത്. അതിനു ശേഷം ഒരു ട്രിപ്പിള്‍ കൂടി വീരു നേടുകയും ചെയ്തു. സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്. അന്നു 319 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്.
ഇന്ത്യക്കു വേണ്ടി 104 ടെസ്റ്റുകളില്‍ സെവാഗ് കളിച്ചിട്ടുണ്ട്. 49.34 ശരാശരിയില്‍ 82.23 സ്‌ട്രൈക്ക് റേറ്റില്‍ 8586 റണ്‍സ് അദ്ദേഹം അടിച്ചെടുക്കുകയും ചെയ്തു. ആറു ഡബിള്‍ സെഞ്ച്വറികളും 23 സെഞ്ച്വറികളും 32 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
ടെസ്റ്റിലെ കണക്കുകളെടുത്താല്‍ സെവാഗിനേക്കാള്‍ ഏറെ പിറകിലായിട്ടും മുരളി വിജയിയെ പുകഴ്ത്തിയ രവി ശാസ്ത്രിയുടെ കിളി പോയെയെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യം. രവി ശാസ്ത്രി എത്ര വലിയ മണ്ടത്തരമാണ് പറയുന്നത്. മുരളി വിജയ് ടെസ്റ്റില്‍ എങ്ങനെ വീരേന്ദര്‍ സെവാഗിനേക്കാള്‍ കേമനാവും? എന്തുകൊണ്ടാണ് ഇത്ര വലിയൊരു അബദ്ധം ശാസത്രി പറഞ്ഞിരിക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.
സുനില്‍ ഗവാസ്‌കര്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ മികച്ച രണ്ടാമത്തെ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ്. 50നടുത്ത് ശരാശരിയില്‍ 8000ത്തിനു മുകളില്‍ റണ്‍സ് വീരു ഈ ഫോര്‍മാറ്റില്‍ നേടിയിട്ടുണ്ട്. സെവാഗ് കഴിഞ്ഞ് മൂന്നാംസ്ഥാനം മാത്രമേം മുരളി വിജയ് അര്‍ഹിക്കുന്നുള്ളൂവെന്നും ആരാധകര്‍ രവി ശാസ്ത്രിയെ വിമര്‍ശിച്ചു.