Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ കോച്ചായിരിക്കെ തഴഞ്ഞു, ഇപ്പോള്‍ സഞ്ജുവിനെ വാഴ്ത്തി ശാസ്ത്രി! നാണമില്ലേ?

സഞ്ജു സാംസണിന്റെ പ്രതിഭയെ വാനോളം വാഴ്ത്തിയതിന്റെ പേരില്‍ ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രിക്കെതിരേ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിച്ചിരിക്കുകയാണ്. നേരത്തേ ദേശീയ ടീമിന്റെ കോച്ചായിരിക്കെ സഞ്ജുവിനു നേരെ കണ്ണടയ്ക്കുകയും അവസരങ്ങള്‍ നല്‍കാതെ പരമാവധി തഴയുകയും ചെയ്ത ശേഷം ഇപ്പോള്‍ എന്തിന് ഇങ്ങനെ പ്രശംസ കൊണ്ട് മൂടൂന്നുവെന്നാണ് ആരാധകരുടെ ചോദ്യം.

ദി വീക്കിനു നല്‍കിയ അഭിമുഖത്തിലാണ് സഞ്ജുവിനെ ശാസ്ത്രി പ്രശംസിച്ചത്. സഞ്ജു സാംസണ്‍ മാച്ച് വിന്നറാണ്. ഒരുപാട് സ്‌ഫോടനാത്മക പ്രകടനങ്ങള്‍ നടത്താന്‍ കഴിയാതെ അദ്ദേഹം കരിയര്‍ അവസാനിപ്പിക്കുകയാമെങ്കില്‍ ഞാന്‍ വളരെയധികം നിരാശനാവും. ഞാന്‍ കോച്ചായിരിക്കെ രോഹിത് ശര്‍മ ടെസ്റ്റില്‍ സ്ഥിരം താരമായി കളിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ വളരെയധികം നിരാശനാവുമായിരുന്നു. അതു പോലെ തന്നെയാണ് സഞ്ജുവിന്റെ സാഹചര്യത്തെയും കാണുന്നതെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

SANJU SAMSON

ഇതിനെതിരേയാണ് ആരാധകര്‍ രംഗത്തു വന്നിരിക്കുന്നത്. ശാസ്ത്രിയുടെ ഈ ഇരട്ടപ്പാത്തിനെയാണ് ആരാധകര്‍ വിമര്‍ശിച്ചത്. പക്ഷെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായിരിക്കെ എന്തുകൊണ്ടാണ് സഞ്ജു സാംസണിനു രവി ശാസ്ത്രി അവസരം നല്‍കാതിരുന്നത്?

ഇപ്പോള്‍ പരിശീലക സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട ശേഷം എന്താണ് ഇങ്ങനെ സംസാരിക്കുന്നത്? രവി ശാസ്ത്രി കാപട്യക്കാരനാണ്. ഇന്ത്യയുടെ മുഖ്യ കോച്ചായി പ്രവര്‍ത്തിക്കവെ സഞ്ജു സാംസണിനെ ടീമിലെടുക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

രവി ശാസ്ത്രി കോച്ചായപ്പോള്‍ സഞ്ജു സാംസണിനെ ഒരിക്കലും ഇന്ത്യന്‍ ടീമിലെടുക്കാന്‍ മുന്‍കൈയെടുത്തിട്ടില്ല. പക്ഷെ എല്ലായ്‌പ്പോഴും പിന്തുണച്ചിരുന്നുവത്രേ. ഒരു ക്രിക്കറ്ററെന്ന നിലയില്‍ സഞ്ജു സാംസണിന്റെ ശേഷിയെക്കുറിച്ച് ഞങ്ങള്‍ക്കറിയാം.

പക്ഷെ രവി ശാസ്ത്രി ഇരട്ടത്താപ്പുള്ള വ്യക്തിയും അവസരവാദിയുമാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ കോച്ചായിരുന്നപ്പോള്‍ സഞ്ജു സാംസണിനു അവസരം കിട്ടാതിരുന്നപ്പോള്‍ നിങ്ങള്‍ക്കു നിരാശ തോന്നാതിരുന്നത്? അന്നു ഈ തരത്തില്‍ നിങ്ങള്‍ ഒരിക്കല്‍പ്പോലും അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

RAVI SHASTRI

ഇന്ത്യയുടെ കോച്ചായിരുന്നപ്പോള്‍ സഞ്ജു സാംസണിനോടു നിങ്ങള്‍ക്കു ഈ സ്‌നേഹമൊന്നും കണ്ടില്ലല്ലോ. അന്നു മുഴുവന്‍ മദ്യലഹരിയില്‍ ആയിരുന്നോ? വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ റിഷഭ് പന്തിന്റെ അഭാവം നികത്താന്‍ സഞ്ജു സാംസണിനു മാത്രമേ കഴിയുകയുള്ളൂ. മറ്റാരെക്കൊണ്ടും അതു കഴിയില്ല. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ഇന്ത്യയയെ രക്ഷിച്ചിട്ടുള്ളത് വിശ്വസ്തരായ വിക്കറ്റ് കീപ്പര്‍മാരാണൈന്നതിനു ചരിത്രം സാക്ഷിയാണന്നും ആരാധകര്‍ കുറിച്ചു.

സഞ്ജു സാംസണ്‍ മാച്ച് വിന്നറാണെന്നു രവി ശാസ്ത്രിക്കു തോന്നുന്നുവെങ്കില്‍ ഇന്ത്യയുടെ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ചിരുന്ന സമയത്തു എന്തുകൊണ്ടാണ് കൂടുതല്‍ മല്‍സരങ്ങളില്‍ കളിപ്പിക്കാതിരുന്നത്? ഇന്ത്യന്‍ ടീമിന്റെ കോച്ചായി വന്നിരുന്നെങ്കില്‍ താന്‍ ഒരുപാട് കാര്യങ്ങള്‍ മാറ്റുമായിരുന്നെന്നും സഞ്ജു സാംസണിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കുമായിരുന്നു എന്ന തരത്തിലാണ് രവി ശാസ്ത്രിയുടെ സംസാരം. ശരിക്കും ശാസ്ത്രി മദ്യപിച്ച് ലക്കുകെട്ട് പറയുകയാണോയെന്നും ആരാധകര്‍ ചോദിക്കുന്നു.

ഇപ്പോളുള്ള രവി ശാസ്ത്രിയുടെ നേരെ വിപരീതമായിരുന്നു കോച്ചായിരുന്നപ്പോള്‍ കണ്ടത്. ഇപ്പോള്‍ ഇങ്ങനെ പുകഴ്ത്തുന്ന ഇതേയാള്‍ തന്നെയാണ് കോച്ചായിരുന്ന സമയത്തു സഞ്ജു സാംസണിനെ കളിപ്പിക്കാതെ നിരന്തരം പുറത്ത് ഇരുത്തിയത്. അന്നൊന്നും നിങ്ങള്‍ക്കു ഇപ്പോള്‍ പറയുന്ന ഈ നിരാശ തോന്നിയിരുന്നില്ലേ? നേരത്തേ സ്വയം ഇന്ത്യന്‍ കോച്ചായിരുന്നപ്പോള്‍ എന്തുകൊണ്ടാണ് സഞ്ജു സാംസണിനു രവി ശാസ്ത്രി അവസരം കൊടുക്കാതിരുന്നതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Story first published: Saturday, June 24, 2023, 17:09 [IST]
Other articles published on Jun 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+