Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രാവിഡിന് വീണ്ടും വിശ്രമം! വര്‍ഷം എത്ര തവണ വേണം? ലക്ഷ്മണിനെ സ്ഥിരം കോച്ചാക്കൂ, വിമര്‍ശനം

ഇന്ത്യന്‍ ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സീനിയര്‍ താരങ്ങള്‍ക്കും കോച്ചിനുമെല്ലാം ചില പരമ്പരകളില്‍ ഇടയ്ക്കിടെ വിശ്രമം നല്‍കുന്നതായി നമുക്കു കാണാന്‍ സാധിക്കും. ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ ഇതു ചെയ്തു വരാറുള്ളത്. ഇപ്പോഴിതാ വരാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തിലും ഇതു തന്നെ സംഭവിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷമാണ് അയര്‍ലാന്‍ഡില്‍ മൂന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ കളിക്കുന്നത്. ഈ പര്യടനത്തില്‍ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിനും കോച്ചിങ് സ്റ്റാഫുമാര്‍ക്കും വിശ്രമം നല്‍കുമെന്നാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ട്. ദ്രാവിഡിന്റെ അഭാവത്തില്‍ എന്‍സിഎ ഡയറക്ടര്‍ കൂടിയായ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്യുമെന്നാണ് സൂചന.

RAHUL DRAVID ROHIT SHARMA

കഴിഞ്ഞ വര്‍ഷവും ഏറെക്കുറ ഇതേ സമയത്തു തന്നെ അയര്‍ലാന്‍ഡില്‍ ഇന്ത്യ ടി20 പരമ്പര കളിച്ചിരുന്നു. അന്നു ദ്രാവിഡിനും കോച്ചിങ് സംഘത്തിനും വിശ്രമം നല്‍കിയിരുന്നു. ലക്ഷ്മണ്‍ തന്നെയായിരുന്നു ടീമിനെ പരിശീലിപ്പിച്ചത്. ഇപ്പോള്‍ വീണ്ടും അയര്‍ലാന്‍ഡ് പര്യടനത്തില്‍ ദ്രാവിഡിനും സംഘത്തിനും വിശ്രമം നല്‍കാനുള്ള നീക്കത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ആരാധകരുടെ ഭാഗത്തു നിന്നുയരുന്നത്.

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഐസിസിയുടെ ഏകദിന ലോകകപ്പ് നടക്കാനിരിക്കവെ ഇത്തരമൊരു നീക്കം ശരിയല്ലെന്നും ദ്രാവിഡ് പരമാവധി സമയം ടീമിനൊപ്പമുണ്ടാവുന്നത് ഗുണം ചെയ്യുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു വര്‍ഷത്തില്‍ രാഹുല്‍ ദ്രാവിഡിന് എത്ര വിശ്രമമാണ് ആവശ്യമുള്ളത്? ഐപിഎല്ലിന്റെ സമയത്തു രണ്ടര മാസത്തോളം അദ്ദേഹത്തിനു വിശ്രമമായിരുന്നു. വിന്‍ഡീസ് പര്യടനത്തിന്റെ ഭാഗമായി ദ്രാവിഡ് ടീമിനൊപ്പം ചേര്‍ന്നിട്ട് ഒരു മാസമായിട്ടേയുള്ളൂ.

ലോകകപ്പിന്റെ ഈ വര്‍ഷം അദ്ദേഹം പരമാവധി സമയം ടീമിനൊപ്പം തുടരുകയല്ലേ വേണ്ടത്? കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാന്‍ ഇല്ലാതിരുന്നിട്ടും ലോകത്തില്‍ ഇത്രയുമധികം വിശ്രമം ലഭിക്കുന്ന മറ്റെന്ത് ജോലിയാണുള്ളതെന്നും ആരാധകര്‍ പരിഹാസത്തോടെ ചോദിക്കുന്നു.

LAXMAN HARDIK PANDYA

രാഹുല്‍ ദ്രാവിഡും കോച്ചിങ് സംഘവും കഴിഞ്ഞ വര്‍ഷവും ഇതേ പാത തന്നെയാണ് പിന്തുടര്‍ന്നത്. ഒന്നും മാറിയിട്ടില്ല. ഇത്തവണ ലോകകപ്പില്‍ ഇന്ത്യയുടെ ഫലമെങ്കിലും മാറുമെന്നു പ്രതീക്ഷിക്കുന്നതായി ആരാധകര്‍ പറയുന്നു. രാഹുല്‍ ദ്രാവിഡുള്‍പ്പെട്ട കോച്ചിങ് സംഘത്തിനു ഇനി സ്ഥിരമയി വിശ്രമം നല്‍കുകയാണെങ്കില്‍ അതായിരിക്കും ടീം ഇന്ത്യക്കു ഏറ്റവും നല്ലതെന്നായിരുന്നു ചിലരുടെ പരിഹാസം.

ഇവര്‍ക്കെല്ലാം എത്ര ബ്രേക്കുകളാണ് ഒരു വര്‍ഷം വേണ്ടത്? ഐപിഎല്ലില്‍ മൂന്നു മാസത്തോളം അവര്‍ക്കു വിശ്രമം ലഭിച്ചു. അതു കഴിഞ്ഞ് അടുത്തിടെ തിരിച്ചെത്തിയതേയുള്ളൂ. ഓസ്ട്രേലിയയുമായുള്ള ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ശേഷവും ഒരു മാസത്തെ വിശ്രമം ലഭിച്ചു. വീണ്ടും വിശ്രമമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. രാഹുല്‍ ദ്രാവിഡിനെ ഒഴിവാക്കി വിവിഎസ് ലക്ഷ്മണിനെ ഇന്ത്യയുടെ സ്ഥിരം കോച്ചാക്കൂയെന്നായിരുന്നു ചിലര്‍ ആവശ്യപ്പെട്ടത്.

Story first published: Monday, July 17, 2023, 9:53 [IST]
Other articles published on Jul 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+