Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രാവിഡിനെ 'അപമാനിച്ചു', ഐസിസിക്കും ബിസിസിഐക്കും എതിരെ ആരാധകരുടെ രോഷം

ദില്ലി: ഐസിസിക്കും ബിസിസിഐക്കും എതിരെ ഇന്ത്യന്‍ ആരാധകരുടെ രോഷം അണപൊട്ടുകയാണ്. രണ്ടു പേരും രാഹുല്‍ ദ്രാവിഡിനെ അപമാനിച്ചെന്ന് ക്രിക്കറ്റ് പ്രേമികള്‍ ആരോപിക്കുന്നു. ഔദ്യോഗിക വെബ്‌സൈറ്റിലെ 'ഹാള്‍ ഓഫ് ഫെയിം' പട്ടികയില്‍ രാഹുല്‍ ദ്രാവിഡിനെ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായി രേഖപ്പെടുത്തിയതാണ് ഐസിസി ചെയ്ത കുറ്റം. രവി ശാസ്ത്രിയും രാഹുല്‍ ദ്രാവിഡും ഒരുമിച്ചു നില്‍ക്കുന്ന ചിത്രത്തിന് കൊടുത്ത കുറിപ്പ് ബിസിസിഐയെയും വെട്ടിലാക്കി.

ഐസിസിയുടെ പിഴവ്

ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു ഇതിഹാസങ്ങളെന്നാണ് ചിത്രത്തിന് ബിസിസിഐ തലവാചകം നല്‍കിയത്. തൊട്ടുപിന്നാലെ ശാസ്ത്രിയെ ഇതിഹാസ താരമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആരാധകര്‍ തുറന്നടിച്ചു.

കഴിഞ്ഞ വര്‍ഷമാണ് ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ രാഹുല്‍ ദ്രാവിഡിന്റെ പേര് ഐസിസി ചേര്‍ത്തത്. പട്ടികയിലെ അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ദ്രാവിഡ്. ബിഷന്‍ ബേദി, കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, അനില്‍ കുംബ്ലൈ എന്നിവര്‍ ദ്രാവിഡിന് മുന്‍ഗാമികളായുണ്ട്.

ബിസിസിഐയുടെ പിഴവ്

പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായാണ് ദ്രാവിഡിനെ ഐസിസി വിശേഷിപ്പിച്ചത്. ഇത് പൊറുക്കാനാവാത്ത തെറ്റാണെന്ന് ആരാധകര്‍ പറയുന്നു. എന്തായാലും ട്വിറ്ററില്‍ രോഷം അണപൊട്ടിയതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പിഴവ് തിരുത്തി. ഈ ബഹളത്തിനിടയിലാണ് ദ്രാവിഡിന്റെ ചിത്രവുമായി ബിസിസിഐ രംഗത്തെത്തിയത്. വെള്ളിയാഴ്ച്ച ഇന്ത്യന്‍ ക്യാംപില്‍ ദ്രാവിഡ് സന്ദര്‍ശനം നടത്തിയിരുന്നു. ഈ ചിത്രങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെച്ചത്.

വിയോജിപ്പ്

കൂട്ടത്തില്‍ ദ്രാവിഡിനൊപ്പം നില്‍ക്കുന്ന ശാസ്ത്രിയുടെ ചിത്രത്തിന് ബിസിസിഐ തലവാചകം നല്‍കി, 'ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു ഇതിഹാസങ്ങള്‍'. പിന്നെ പറയണോ പൂരം. ശാസ്ത്രിയെ ഇതിഹാസമായി കൂട്ടാക്കാന്‍ ഇന്ത്യന്‍ ആരാധകര്‍ തയ്യാറല്ലെന്ന് ഏതാനും മണിക്കൂറുകള്‍ക്കൊണ്ട് ബിസിസിഐക്ക് ബോധ്യമായി. ചിത്രത്തിന് താഴെ ബിസിസിഐയോടുള്ള വിയോജിപ്പ് ക്രിക്കറ്റ് പ്രേമികള്‍ രേഖപ്പെടുത്തുകയാണ്.

സ്ഥാനം പോലും ഉറപ്പില്ല? എന്നിട്ടും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ തുറുപ്പുചീട്ട് അവനെന്ന് ദാദ

ശാസ്ത്രിക്കാലം

ക്രിക്കറ്റിലെ ഇതിഹാസമാണ് ദ്രാവിഡ്, പക്ഷെ ശാസ്ത്രിയെ ഈ ഗണത്തില്‍പ്പെടുത്തരുതെന്നാണ് ഇവരുടെ ആവശ്യം. നിലവില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാണ് രവി ശാസ്ത്രി. 2021 ട്വന്റി-20 ലോകകപ്പുവരെ ശാസ്ത്രി തല്‍സ്ഥാനത്ത് തുടരും. തുടര്‍ച്ചയായി രണ്ടാം തവണയാണ് രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകനാകുന്നത്. ബെംഗളൂരു കേന്ദ്രമായ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മുഖ്യ പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്.

Story first published: Saturday, September 21, 2019, 12:08 [IST]
Other articles published on Sep 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+