Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

6 ദിവസത്തിനിടെ 'രോ കോ'യെ ഇല്ലാതാക്കി!! എല്ലാം ഗംഭീറിന്റെ കളി? കൂട്ടിന് അഗാര്‍ക്കറും

ഇന്ത്യന്‍ ക്രിക്കറ്റിനു ടെസ്റ്റ് ഫോര്‍മാറ്റില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു വലിയ നഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. റെഡ് ബോള്‍ ഗെയിമില്‍ ടീമിന്റെ നെടുംതൂണുകളായ രണ്ടു ഇതിഹാസ താരങ്ങളെ ഇന്ത്യക്കു നഷ്ടമായിരിക്കുകയാണ്. ഇന്ത്യന്‍ നായകവും ക്ലാസ് ബാറ്ററുമായ രോഹിത് ശര്‍മയും റണ്‍മെഷീന്‍ വിരാട് കോലിയുമാണ് വെറും ആറു ദിവസത്തിനിടെ ഇടവേളയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഈ മാസം ആറിനായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ രോഹിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം അടുത്ത മാസം ആരംഭിക്കാനിരിക്കെ ഹിറ്റ്മാന്റെ അപ്രതീക്ഷിത വിരമിക്കല്‍ എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു.

ഇപ്പോഴിതാ കോലിയും ടെസ്റ്റ് മതിയാക്കി ആരാധകര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റിനും മറ്റൊരു ഷോക്ക് കൂടി നല്‍കിയിരിക്കുകയാണ്. വെറും ആറു ദിവസത്തിനിടെ ടെസ്റ്റില്‍ നിന്നും 'രോ കോ' അപ്രത്യക്ഷമായതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരിക്കുകയാണ് ആരാധകര്‍.

gautam gambhir

ഗംഭീറിനെതിരേ ഫാന്‍സ്

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരാട് കോലിയുടയും രോഹിത് ശര്‍മയുടെയും പെട്ടെന്നുള്ള വിരമിക്കലിനു കാരണക്കാരന്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ച് ഗൗതം ഗംഭീറാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരാഘകര്‍ ആരോപിക്കുന്നത്. ഗംഭീറിനെക്കൂടാതെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറിനെതിരേയും ചിലര്‍ ആഞ്ഞടിക്കുന്നുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിനെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറും നടത്തുന്നുണ്ട്. രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും പെട്ടെന്നുള്ള വിരമിക്കലിനു പിന്നില്‍ രണ്ടു പേര്‍ക്കും നിര്‍ണായക പങ്കുണ്ടെന്നുറപ്പാണ്. ഇംഗ്ലണ്ടിനെതിരായ വളരെ പ്രധാനപ്പെട്ട ടെസ്റ്റ് പരമ്പര വരാനിരിക്കെ രോഹിത്തും കോലിയുമില്ലെങ്കില്‍ ഇന്ത്യ തകരുമെന്നും ആരാധകര്‍ മുന്നിറിയിപ്പ് നല്‍കുന്നു.

രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ഒരുമിച്ചുള്ള വിരമിക്കലില്‍ പ്രധാന കുറ്റക്കാരന്‍ മുഖ്യ കോച്ച് ഗൗതം ഗംഭീറാണ്. ടീമിനു മേല്‍ തന്റെ നിയന്ത്രണം പൂര്‍മായി കൊണ്ടു വരികയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിനു വേണ്ടിയാണ് ടീമിന്റെ നെടുതൂണുകളായ രോക്കോയെ ഗംഭീര്‍ ഒതുക്കിയത്. ഇനി ടെസ്റ്റ് ടീമിലേക്കു പരിഗിക്കില്ലെന്നു ഇരുവരെയും ഗംഭീര്‍ അറിയിച്ചു കാണാം. ഇതാണ് വിരമിക്കലിനു പിന്നിലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ROHIT KOHLI

ഗൗതം ഗംഭീര്‍ നിങ്ങളോടു ഒരിക്കലും പൊറുക്കില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ വലിയ പ്രതിസന്ധിയിലേക്കാണ് നിങ്ങള്‍ തള്ളിയിട്ടിരിക്കുന്നത്. നിങ്ങള്‍ കാരണം മൂന്നു സീനിയര്‍ കളിക്കാരാണ് ടെസ്റ്റ് മതിയാക്കിയത്. ആദ്യം ആര്‍ അശ്വിന്‍. ഇപ്പോള്‍ രോഹിത് ശര്‍മയിലും വിരാട് കോലിയിലും എത്തി നില്‍ക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ അനുഭവ സമ്പത്തിന് ഒന്നും പകരമാവില്ല. അടുത്ത ഇംഗ്ലണ്ട് പര്യനത്തില്‍ ഇന്ത്യന്‍ ടീം തകര്‍ന്നടിയുമെന്നും ആരാധകര്‍ കുറിക്കുന്നു.

രോഹിത് ശര്‍മയുടെ വിരമിക്കലിനു കാരണക്കാരന്‍ ഗൗതം ഗംഭീറാണ്. ഇപ്പോഴിതാ വിരാട് കോലിയുടെയും വിരമിക്കലിനു അദ്ദേഹം കാരണക്കാരനായിരിക്കുന്നു. ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കുമെന്ന ഗംഭീറിന്റെ ഭീഷണിയാണ് രോക്കോയുടെ വിരമിക്കലിനു കാരണം. ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിനു മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടും ഇവര്‍ക്കു അര്‍ഹിച്ചൊരു യാത്രയയപ്പ് പോലും നല്‍കാന്‍ ഗംഭീര്‍ തയ്യാറായില്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു.

Story first published: Monday, May 12, 2025, 14:22 [IST]
Other articles published on May 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+