വൈസ് ക്യാപ്റ്റനായാൽ കൊമ്പുണ്ടോ? ടി20യിൽ തിലകിന്റെ അസഹനീയ മെല്ലെപ്പോക്ക്; ടീമിനെ കുഴിതോണ്ടിയെന്ന് ആരാധകർ!
അയർലൻഡിനെതിരായ ഒന്നാം ടി20യിലെ ഇന്ത്യയുടെ അട്ടിമറി തോൽവിക്ക് പിന്നാലെ വൈസ് ക്യാപ്റ്റൻ തിലക് വർമ്മയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ആരാധകർ. മത്സരത്തിൽ 183 റൺസ് പിന്തുടർന്ന ഇന്ത്യ 60/3 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ഈ ഇടങ്കയ്യൻ ബാറ്റർ ക്രീസിലെത്തിയത്. എന്നാൽ 90.48 എന്ന കടുത്ത നിരാശപ്പെടുത്തുന്ന സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ വെറും 19 റൺസ് മാത്രമെടുത്ത് തിലക് പുറത്താവുകയായിരുന്നു.
പതിനൊന്നാം ഓവറിൽ മാത്യു ഹംഫ്രിസിന്റെ പന്തിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചാണ് താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. മിഡിൽ ഓവറുകളിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ പോലും സാധിക്കാതെ താരം ക്രീസിൽ കുടുങ്ങിപ്പോയത് റൺ ചേസിന്റെ ഒഴുക്ക് പൂർണ്ണമായും നശിപ്പിച്ചു. ടി20 മത്സരത്തിൽ ഏകദിന ഇന്നിങ്സ് കളിച്ച തിലകാണ് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.

ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ ടീമിന്റെ ലീഡർഷിപ്പ് ഗ്രൂപ്പിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായാണ് സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ ക്യാപ്റ്റനായും തിലക് വർമ്മ പുതിയ വൈസ് ക്യാപ്റ്റനായും ചുമതലയേറ്റത്
ഫോം പോയാൽ പുറത്താകും: കൈഫിന്റെ കടുത്ത മുന്നറിയിപ്പ്
ശ്രേയസ് അയ്യരുടെ ഡെപ്യൂട്ടി (വൈസ് ക്യാപ്റ്റൻ) ആയതുകൊണ്ട് മാത്രം തിലക് വർമ്മയ്ക്ക് പ്ലെയിങ് ഇലവനിൽ സ്ഥാനം ഉറപ്പാണെന്ന് കരുതരുതെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് വ്യക്തമാക്കി. മുൻപും വൈസ് ക്യാപ്റ്റൻമാരെ ടീമിൽ നിന്ന് ഒഴുവാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
തന്റെ യൂട്യൂബ് ചാനലിലൂടെ കൈഫ് പറഞ്ഞത് ഇങ്ങനെ:
തിലക് വർമ്മ വൈസ് ക്യാപ്റ്റനാണ്, ശരിതന്നെ. എന്നാൽ ഇതിന് മുൻപും വൈസ് ക്യാപ്റ്റൻമാർ ടീമിൽ നിന്ന് പുറത്തായിട്ടുണ്ട്. വൈസ് ക്യാപ്റ്റൻ ആയതുകൊണ്ട് ടീമിലെ സ്ഥാനം ഗ്യാരണ്ടിയാണെന്ന് തിലക് കരുതുന്നുണ്ടെങ്കിൽ, ഈ ഇന്ത്യൻ ടീം അങ്ങനെ അല്ല പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കുക."
"ടീമിൽ തുടരണമെങ്കിൽ താരം ഫോം നിലനിർത്തിയേ തീരൂ. ഫോമിൽ ചെറിയൊരു ഇടിവ് വന്നാൽ പോലും അവൻ പുറത്താകും. ഇതിന് മുൻപ് അക്സർ പട്ടേലായിരുന്നു വൈസ് ക്യാപ്റ്റൻ, അത് നിങ്ങൾ ഓർക്കുന്നുണ്ടാകും. ഇപ്പോൾ അദ്ദേഹം ആ പദവിയിലില്ല. ടീം ഇപ്പോൾ തിലകിലേക്ക് നീങ്ങിയിരിക്കുകയാണ്."
തുടരുന്ന സ്ട്രൈക്ക് റേറ്റ് ശാപം
അടുത്തിടെ സമാപിച്ച ഇന്ത്യ എ ടീമിന്റെ ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ തിലക് മികച്ച റൺവേട്ടക്കാരനായിരുന്നുവെങ്കിലും സ്ട്രൈക്ക് റേറ്റ് അവിടെയും വില്ലനായിരുന്നു. ഫൈനലിൽ താരം 90 പന്തിൽ 67 റൺസാണ് എടുത്തത്. അന്ന് 29 പന്തിൽ 94 റൺസ് അടിച്ചുകൂട്ടിയ യുവ വണ്ടർകിഡ് വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ എ വലിയ സ്കോറിലെത്തിയത്. അന്താരാഷ്ട്ര തലത്തിൽ തിലകിന്റെ ഈ മെല്ലെപ്പോക്ക് തുടരുന്നത് ടീം മാനേജ്മെന്റിനും വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications