മുംബൈ: 2024 കടന്ന് പോകാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് മനോഹരമായ ഓര്‍മകളുടെ വര്‍ഷമാണ് 2024. ഇന്ത്യ ടി20 ലോകകപ്പ് നേടിയതാണ് ഇതില്‍ എടുത്തു പറയേണ്ടത്. വലിയ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ത്യ ഐസിസി ട്രോഫി നേടിയെടുത്തത്. ഇന്ത്യയെ സംബന്ധിച്ച് ടി20 ഫോര്‍മാറ്റില്‍ തൊട്ടതെല്ലാം പൊന്നാക്കിയെന്ന് പറയാം. ശ്രീലങ്കയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം ഇന്ത്യ ടി20 പരമ്പര നേടിയെടുത്ത് കൈയടി നേടി.
ഇന്ത്യയുടെ ഭാവിയിലേക്കും പ്രതീക്ഷ നല്‍കി നിരവധി യുവതാരങ്ങള്‍ മികച്ച പ്രകടനം നടത്തുന്നതും ഈ വര്‍ഷം കാണാനായി. ടി20യില്‍ സഞ്ജു സാംസണിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. മൂന്ന് സെഞ്ച്വറി ഉള്‍പ്പെടെ ലോക റെക്കോഡ് ബാറ്റിങ് പ്രകടനമാണ് മലയാളി താരം കാഴ്ചവെച്ചത്. തിലക് വര്‍മയും രണ്ട് സെഞ്ച്വറിയോടെ മിന്നിച്ചു. എന്നാല്‍ ഇപ്പോള്‍ സഞ്ജു ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഐസിസിയുടെ മികച്ച താരത്തിന്റെ പട്ടികയില്ല
2024ലെ മികച്ച ടി20 താരത്തെ പരിഗണിക്കാനുള്ള നോമിനേഷനില്‍ സഞ്ജു സാംസണിന്റെ പേര് ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഒരു ഇന്ത്യന്‍ താരത്തെ മാത്രമാണ് ഈ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. അത് ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ്ങിനെയാണ്. ഈ വര്‍ഷം മികച്ച പ്രകടനമാണ് അര്‍ഷ്ദീപ് നടത്തിയത്. അതുകൊണ്ടുതന്നെ അര്‍ഷ്ദീപിനെ പരിഗണിച്ചതില്‍ തെറ്റ് പറയാനാവില്ല. എന്നാല്‍ ടി20യില്‍ മൂന്ന് സെഞ്ച്വറികളോടെ ലോക റെക്കോഡിട്ട സഞ്ജുവിനേയും ഈ നേട്ടത്തിലേക്ക് പരിഗണിക്കേണ്ടതായിരുന്നു.
മറ്റൊരാള്‍ക്കും ടി20യില്‍ നേടാനാവാത്ത നേട്ടമാണ് സഞ്ജു ഈ വര്‍ഷം സ്വന്തമാക്കിയത്. ടി20 ലോകകപ്പില്‍ കളിച്ചെങ്കിലും ടീമിന്റെ ഭാഗമാവാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഗൗതം ഗംഭീര്‍ പരിശീലകനായതോടെ സഞ്ജുവിനെ ടോപ് ഓഡറിലേക്ക് പരിഗണിക്കുകയായിരുന്നു. ഓപ്പണര്‍ റോളിലേക്കെത്തിയ ശേഷം കളിച്ച മത്സരങ്ങളിലെല്ലാം മിന്നിക്കാന്‍ മലയാളി താരത്തിനായി. എന്നാല്‍ ഇപ്പോള്‍ ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച ടി20 താരത്തിനായുള്ള നോമിനേഷന്‍ സഞ്ജുവിന് ലഭിക്കാതെ പോയത് ദൗര്‍ഭാഗ്യകരമാണെന്ന് പറയാം.

സഞ്ജുവിന്റെ പ്രകടനം ഗംഭീരം
സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ എല്ലായ്‌പ്പോഴും വലിയ ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ഇത്തവണ ഒരു പരിധിവരെ ഈ ചീത്തപ്പേര് മാറ്റാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. 13 ടി20യില്‍ നിന്ന് 436 റണ്‍സാണ് സഞ്ജു നേടിയത്. ഒരു അര്‍ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും നേടിയ സഞ്ജു 39.6 ശരാശരിയിലാണ് ഈ വര്‍ഷം കളിച്ചത്. വിക്കറ്റിന് പിന്നിലും മോശമല്ലാത്ത പ്രകടനം അദ്ദേഹം നടത്തി. തിലക് വര്‍മയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.
ദക്ഷിണാഫ്രിക്കയില്‍ രണ്ട് തുടര്‍ സെഞ്ച്വറികളോടെ കസറാന്‍ തിലകിന് സാധിച്ചു. ഇടം കൈയന്‍ താരത്തിന്റെ പ്രകടന കണക്കുകള്‍ വളരെ മികച്ചതായിരുന്നു. എന്നാല്‍ അധികം മത്സരം ഈ വര്‍ഷം കളിക്കാന്‍ തിലകിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ തിലകിനെ നോമിനേറ്റ് ചെയ്യാത്തതില്‍ തെറ്റ് കാണാനാവില്ല. എന്നാല്‍ സഞ്ജു സാംസണ്‍ ഈ പുരസ്‌കാരത്തിന് അര്‍ഹതയുള്ളവരിലൊരാളാണ്. എന്നാല്‍ പരിഗണിക്കപ്പെടാതെ തഴയപ്പെട്ടിരിക്കുകയാണ്.
സഞ്ജുവിനെ ഇംഗ്ലണ്ട് പരമ്പരയില്‍ കാണാം
നിലവില്‍ സഞ്ജു സാംസണ്‍ വിശ്രമത്തിലാണ്. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ സഞ്ജു ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ കുറച്ച് മത്സരങ്ങള്‍ സഞ്ജു കളിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഇന്ത്യന്‍ ജേഴ്‌സില്‍ എനി എപ്പോള്‍ സഞ്ജു സാംസണെ കാണാനാവുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ കാണാനായേക്കും. ഓപ്പണര്‍ റോളില്‍ത്തന്നെ സഞ്ജു തുടരാനാണ് സാധ്യത കൂടുതല്‍. 2024ന് ഇതേ ഫോമില്‍ അടുത്ത വര്‍ഷവും കളിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.