Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനു ആദ്യം വേണ്ടത് അവസരമാണ്, കരാറല്ല! സ്ഥാനമില്ലെങ്കില്‍ പിന്നെയെന്ത് കരാര്‍?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളുടെ വാര്‍ഷിക കരാര്‍ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറ്റവുമധികം സന്തോഷിപ്പിച്ചത് അതില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നതായിരുന്നു. കാരണം നിലലവില്‍ ഒരു ഫോര്‍മാറ്റിലും ദേശീയ ടീമില്‍ സ്ഥാനമുറപ്പില്ലാത്ത അദ്ദേഹം ബിസിസിഐയുടെ മുഖ്യ കരാറില്‍ ഉള്‍പ്പെടുമെന്നു ആരും തന്നെ സ്വപ്‌നം കണ്ടിരുന്നില്ല. ബിസിസിഐയുടെ സി ഗ്രേഡ് കരാറിലാണ് സഞ്ജു ഉള്‍പ്പെട്ടിരിക്കുന്നത്. ഇതു പ്രകാരം പ്രതിവര്‍ഷം ഒരു കോടി രൂപയാണ് താരത്തിനു പ്രതിഫലമായി ബിസിസിഐ നല്‍കുക.

SANJU SAMSON BCCI CONTRACT

ദേശീയ ടീമില്‍ സഞ്ജുവിന് ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ടെന്ന സൂചന കൂടിയാണ് കരാറില്‍ ഉള്‍പ്പെടുത്തിയതിലൂടെ ബിസിസിഐ നല്‍കിയിരിക്കുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. റിഷഭ് പന്തിന്റെയും ശ്രേയസ് അയ്യരുടെയും പരിക്കുകളും സൂര്യകുമാര്‍ യാദവിന്റെ ഏകദിനത്തിലെ ഫ്‌ളോപ്പ് ഷോയുമെല്ലാം സഞ്ജുവിനു കരാര്‍ ലഭിക്കാന്‍ കാരണമായെന്നു സൂചനകളുണ്ട്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലും ഒരുപക്ഷെ അദ്ദേഹം പരിഗണിക്കപ്പെട്ടേക്കുമെന്നാണ് ഇപ്പോള്‍ പലരും വിശ്വസിക്കുന്നത്.

ഈ വര്‍ഷം ഒരേയൊരു ടി20യില്‍ മാത്രമേ അദ്ദേഹം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ളൂ. ജനുവരി ആദ്യം ശ്രീലങ്കയുമായുള്ള ടി20 മല്‍സരത്തിലായിരുന്നു ഇത്. പക്ഷെ ഈ കളിയില്‍ പരിക്കേറ്റതോടെ സഞ്ജുവിന് പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നു. ന്യൂസിലാന്‍ഡുമായുള്ള അടുത്ത വൈറ്റ് ബോള്‍ പരമ്പരകളും അദ്ദേഹത്തിനു നഷ്ടമായി.

ഓസ്‌ട്രേലിയയുമായുള്ള അവസാന ഏകദിന പരമ്പരയില്‍ നിന്നും ശ്രേയസ് പരിക്കുകാരണം പിന്‍മാറിയപ്പോള്‍ പകരം സഞ്ജുവിനെ ഉള്‍പ്പെടുത്തുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചിരുന്നത്. പക്ഷെ പകരക്കാരനെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന തീരുമാനമായിരുന്നു സെലക്ഷന്‍ കമ്മിറ്റി സ്വീകരിച്ചത്. ശ്രേയസിനു പകരം സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ചുമതലയേല്‍പ്പിച്ചെങ്കിലും മൂന്നു മല്‍സരത്തിലും ഗോള്‍ഡന്‍ ഡെക്കായി നാണക്കേടിന്റെ റെക്കോര്‍ഡ് കുറിക്കുകയായിരുന്നു.

sanju samson training

പക്ഷെ ഇപ്പോള്‍ ബിസിസിഐയുടെ മുഖ്യ കരാറില്‍ ഉള്‍പ്പെട്ടതു കൊണ്ടു മാത്രം സഞ്ജു സാംസണിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്ന് എന്താണ് ഉറപ്പെന്നാണ് ചിലരുടെ ചോദ്യം. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്. സഞ്ജുവിന് ഇന്ത്യ അവസരങ്ങള്‍ നല്‍കുകയും പിന്തുണയ്ക്കുകയും ചെയ്താല്‍ അദ്ദേഹം വലിയ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കും. അല്ലെങ്കില്‍ ടീം ഇന്ത്യക്കായിരിക്കും വലിയ നഷ്ടമെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

സഞ്ജു സാംസണിനു ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ നല്‍കൂ, കരാറുകളല്ല വേണ്ടതെന്നായിരുന്നു ഒരു പ്രതികരണം. ബിസിസിഐയുടെ മുഖ്യ കരാറില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിരിക്കുന്നത് നല്ല കാര്യം തന്നെ. പക്ഷെ രോഹിത് ശര്‍മ ടീമില്‍ അവസരങ്ങള്‍ നല്‍കാന്‍ പോവുന്നില്ലെന്നു ഒരു യൂസര്‍ കുറിച്ചു. ഇന്ത്യക്കു വേണ്ടി ഏകദിന ലോകകപ്പില്‍ കളിക്കുകയാണെങ്കില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ സഞ്ജു സാംസണിനു കഴിയും. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോം വളരെ മികച്ചതാണ്. നാലാംനമ്പറില്‍ അനുയോജ്യനായ താരമാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

അഞ്ചാം നമ്പറില്‍ കെഎല്‍ രാഹുലിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് സഞ്ജു സാംസണ്‍. പക്ഷെ ടീം മാനേജ്‌മെന്റ് അദ്ദേഹത്തിനു അവസരങ്ങള്‍ നല്‍കില്ലെന്നായിരുന്നു ഒരു പ്രതികരണം. ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളില്‍ സഞ്ജു സ്ഥിരം സാന്നിധ്യമാവുമെന്നു പ്രതീക്ഷിക്കുന്നു. ലോകകപ്പിനുള്ള ടീമില്‍ അദ്ദേഹം ഉള്‍പ്പെടുകയായിരുന്നെങ്കില്‍ അതു വളരെ നല്ല കാര്യമായിരിക്കുമെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Story first published: Monday, March 27, 2023, 13:40 [IST]
Other articles published on Mar 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+