For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫൈനലില്‍ ഹീറോയിസമില്ല... ഡെക്ക്, എന്നിട്ടും ഹാര്‍ദിക്കിന് കൈയടി, ഗ്രൗണ്ട് കൈയേറി ആരാധകര്‍

ഡിവൈ പാട്ടില്‍ ടി20 ഫൈനലിനു ശേഷമായിരുന്നു സംഭവം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ആരാധകരുള്ള താരങ്ങളിലൊരാളാണ് യുവ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ദേശീയ ടീമിനായും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും നടത്തിയ മിന്നുന്ന പ്രകടനങ്ങളിലൂടെ ആരാധകര്‍ക്കു പ്രിയങ്കരനാണ് അദ്ദേഹം. അഞ്ചു മാസത്തോളം ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്ന അദ്ദേഹം ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റില്‍ കളിച്ചായിരുന്നു മല്‍സരരംഗത്തേക്കു മടങ്ങിയത്. ടൂര്‍ണമെന്റില്‍ രണ്ടു സെഞ്ച്വറിയടക്കം വെടിക്കെട്ട് പ്രകടനം നടത്തി ഹാര്‍ദിക് തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തിരുന്നു.

1

റിലയന്‍സ് 1 ടീമിനായാണ് ഹാര്‍ദിക് ടൂര്‍ണമെന്റില്‍ കളിച്ചത്. ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച നടന്ന ഫൈനലില്‍ ഹാര്‍ദിക് ഡെക്കായി മടങ്ങിയതോടെ ടീം 11 റണ്‍സിന്റെ പരാജയമേറ്റുവാങ്ങി. ഇതുകൊണ്ടൊന്നും ഹാര്‍ദിക്കിനോടുള്ള ആരാധകരുടെ സ്‌നേഹം കുറഞ്ഞില്ല. ഹാര്‍ദിക്, ഹാര്‍ദിക് എന്ന് ആര്‍പ്പുവിളിച്ച് ആരാധകര്‍ ഗ്രൗണ്ട് കൈയേറിയ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹാര്‍ദിക്കിനെ ഒരുനോക്ക് നേരില്‍ കാണാന്‍ നിരവധി ആരാധകര്‍ റിലയന്‍സ് 1 ടീമിന്റെ ഡ്രസിങ് റൂമിന് അരികിലേക്കു വരികയും ചെയ്തു.

ഫൈനല്‍ ജയിച്ച് കപ്പുയര്‍ത്തിയത് ഇന്ത്യന്‍ ഓയില്‍ ടീമായിരുന്നെങ്കിലും കൈയടിയും ആര്‍പ്പുവിളിയുമെല്ലാം ഹാര്‍ദിക്കിനായിരുന്നു. താരത്തിന്റെ പേര് മാത്രമാണ് ആരാധകരില്‍ നിന്നു ഉയര്‍ന്നുകേട്ടത്. തൊട്ടുമുമ്പ് നടന്ന സെമി ഫൈനലില്‍ ബിപിസിഎല്ലിനെതിരേ ഹാര്‍ദിക് പുറത്താവാതെ 55 പന്തില്‍ 158 റണ്‍സ് വാരിക്കൂട്ടിയിരുന്നു. തൊട്ടുമുമ്പത്തെ കളിയില്‍ 39 പന്തില്‍ 105 റണ്‍സും താരം നേടിയിരുന്നു. കിരീടം കൈവിട്ടു പോയെങ്കിലും മൂന്നു പുരസ്‌കാരങ്ങള്‍ ടൂര്‍ണമെന്റില്‍ ഹാര്‍ദിക്കിനെ തേടിയെത്തി. കൂടുതല്‍ സിക്‌സറുകള്‍, മികച്ച ബാറ്റ്‌സ്മാന്‍, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് എന്നീ അവാര്‍ഡുകളാണ് ഹാര്‍ദിക് സ്വന്തമാക്കിയത്.

ഹാര്‍ദിക്കിനെക്കൂടാതെ പരിക്കേറ്റ മറ്റ് ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെയും മടങ്ങിവരവ് ടൂര്‍ണമെന്റ് കൂടിയായിരുന്നു. ഇരുവരും ഹാര്‍ദിക്കിനൊപ്പം റിലയന്‍സ് വണ്‍ ടീമിനായാണ് കളിച്ചത്. ഫൈനലില്‍ ധവാന്‍ 41 പന്തില്‍ 69 സിക്‌സറുകളുമായി പൊരുതിയെങ്കിലും മറ്റുള്ളവരില്‍ നിന്നു പിന്തുണ ലഭിക്കാതിരുന്നതോടെ ടീം തോല്‍വിയിലേക്കു വീണു. ആറു ബൗണ്ടറിയും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ധവാന്റെ ഇന്നിങ്‌സ്.

2

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മാര്‍ച്ച് 12ന് ആരംഭിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ കളിച്ചു കൊണ്ട് 26 കാരനായ ഹാര്‍ദിക് ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തുമെന്നാണ് സൂചനകള്‍. ധവാന്‍, ഭുവി എന്നിവരെയും ഈ പരമ്പരയില്‍ ഇന്ത്യ തിരിച്ചു വിളിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Story first published: Saturday, March 7, 2020, 16:16 [IST]
Other articles published on Mar 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+