എക്കാലത്തെയും കേമന്‍ സച്ചിനല്ല, സ്‌റ്റോക്‌സ്!! ഇത് ട്രോളോ? ആരാധകര്‍ കലിപ്പില്‍...
ലണ്ടന്‍: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ക്ലാസിക് പോരാട്ടത്തിലാണ് ന്യൂസിലാന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് കന്നിക്കിരീടം ചൂടിയത്. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ മല്‍സരത്തില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന ഐസിസി നിയമത്തിന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു.
അതിനിടെ ക്രിക്കറ്റ് ലോകകപ്പിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ വന്ന ഒരു പോസ്റ്റ് ഇപ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുരസ്‌കാരം നല്‍കുന്നതാണ് ചിത്രത്തിന് നല്‍കിയ കുറിപ്പാണ് ഇതിന്റെ കാരണം.
എക്കാലത്തെയും മികച്ചവന്‍
എക്കാലത്തെയും മികച്ചവനോടൊപ്പം സച്ചിന്‍ ടെണ്ടുല്‍ക്കറെന്നാണ് ക്രിക്കറ്റ് ലോകകപ്പിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ സച്ചിനും സ്റ്റോക്‌സുമുള്ള ഫോട്ടോയ്ക്ക് നല്‍കിയ തലക്കെട്ട്. ഇതാണ് സച്ചിന്‍ ആരാധകരെയും ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിച്ചിരിക്കുന്നത്.
ഈ ട്വീറ്റിനെതിരേ നിരവധി പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.
താരതമ്യത്തിന് അതീതന്‍
നിങ്ങളെയോര്‍ത്ത് നാണക്കേട് തോന്നുന്നു. സച്ചിന്‍ താരതമ്യം ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള ക്രിക്കറ്ററാണ്. ഇതിഹാസമാണ് അദ്ദേഹം. നിങ്ങള്‍ക്ക് എന്തും നേടാം, പക്ഷെ നിലപാട് എവിടെ നിന്നു കൊണ്ടുവരുമെന്നായിരുന്നു ഒരു ട്വീറ്റ്.
ക്രിക്കറ്റിലെ ദൈവം ആരാണെന്ന് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും അറിയാമോയെന്നായിരുന്നു മറ്റൊരാള്‍ ട്വീറ്റ് ചെയ്തത്.
20 ശതമാനം പോലുമില്ല
കരിയറില്‍ 20 ശതമാനം പോലും നേടിയിട്ടില്ലാത്ത ഒരാള്‍ നിങ്ങള്‍ക്ക് എക്കാലത്തെയും കേമനായിരിക്കാം. പാകിസ്താനി കൈകാര്യം ചെയ്യുന്ന പേജില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നായിരുന്നു മറ്റൊരു ട്വീറ്റ്.
സമ്മതിക്കുന്നു. കാരണം, സച്ചിന്‍ ക്രിക്കറ്ററല്ല, മറിച്ച് ക്രിക്കറ്റിലെ ദൈവമാണെന്നായിരുന്നു പോസ്റ്റിനെ കളിയാക്കിക്കൊണ്ട് മറ്റൊരാളുടെ പ്രതികരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications