ഗ്ലൗസിന്റെ കൂട്ടുവിടാത്ത കോലി... ഏഴിനെ ഒപ്പം കൂട്ടിയ ധോണി, സച്ചിനുമുണ്ട് ഒരു 'വീക്ക്‌നെസ്'
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ദി സോയ ഫാക്ടറെന്ന ബോളിവുഡ് സിനിമ ഇപ്പോള്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ അന്ധവിശ്വാസമെന്ന വിഷയത്തെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. സിനിമയിലെ മുഖ്യ കഥാപാത്രമായ സോനം കപൂര്‍ അവതരിപ്പിരിക്കുന്ന സോയയെ ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവമായി ആരാധകര്‍ കണക്കാക്കുന്നതാണ് ഇതിന്റെ കഥാതന്തു.
എന്നാല്‍ അന്ധവിശ്വാസമെന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പല മുതിര്‍ന്ന താരങ്ങള്‍ക്കുമുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ നിലവിലെ നായകന്‍ വിരാട് കോലി വരെ ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ ചില പ്രധാനപ്പെട്ട താരങ്ങളുടെ അന്ധവിശ്വാസങ്ങള്‍ എന്തൊക്കെ ആണെന്നു ഒന്നു നോക്കാം.

സഹീര്‍ ഖാന്‍
ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ പേസറായിരുന്ന സഹീര്‍ ഖാന്‍ ഓരോ തവണ കളിക്കാന്‍ ഗ്രൗണ്ടിലിറങ്ങുമ്പോഴും പോക്കറ്റില്‍ ഒരു മഞ്ഞ തൂവാല കരുതാറുണ്ട്. ഇതു തന്നെയാണ് കളിക്കളത്തില്‍ മികച്ച പ്രകടനം നടത്താന്‍ സഹായിച്ചതെന്നു സഹീര്‍ ഉറച്ചു വിശ്വസിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 600ല്‍ അധികം വിക്കറ്റുകള്‍ കൊയ്തിട്ടുള്ള താരം കൂടിയാണ് സഹീര്‍.

സൗരവ് ഗാംഗുലി
മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കും ഒരു അന്ധവിശ്വാസമുണ്ടായിരുന്നു. ഗുരുവിന്റെ ചിത്രം പോക്കറ്റില്‍ ഇട്ടാണ് ദാദ ഇന്ത്യക്കു വേണ്ടി കളിക്കളത്തില്‍ ഇറങ്ങിയിട്ടുള്ളത്. ഇതു മാത്രമല്ല, വളകളും മാലകളുമെല്ലാം തനിക്കു ഭാഗ്യം കൊണ്ടുവരുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഭാഗ്യം വരുന്നതിനു വേണ്ടി ഗാംഗുലി തന്റെ ജഴ്‌സി നമ്പര്‍ പോലും മാറ്റിയിട്ടുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ലോകം കണ്ട എക്കാലത്തെയും വലിയ ബാറ്റിങ് ഇതിഹാസമായ സച്ചിനും ഒരു അന്ധവിശ്വാസമുണ്ടായിരുന്നു. ബാറ്റ് ചെയ്യാന്‍ ക്രീസിലിറങ്ങുമ്പോള്‍ ഇടതു കാലിലെ പാഡ് ആദ്യം ധരിക്കുകയെന്നതായിരുന്നു സച്ചിന്റെ വീക്ക്‌നെസ്. ഇതു മാത്രമല്ല, സച്ചിന്‍ ബാറ്റ് ചെയ്യുമ്പോഴെല്ലാം ഭാര്യ അഞ്ജലി വീട്ടില്‍ ഇരിക്കുന്നയിടത്തു നിന്നു ഇളകാറില്ലായിരുന്നുവെന്നും പലരും പറഞ്ഞിട്ടുണ്ട്.

വീരേന്ദര്‍ സെവാഗ്
കരിയറിന്റെ ഭൂരിഭാഗവും 44ാം നമ്പര്‍ ജഴ്‌സിയണിഞ്ഞാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ് കളിക്കാനിറങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് നിറംമങ്ങിയതോടെ അദ്ദേഹം ന്യൂമറോളജിസ്റ്റിനെ സമീപിക്കുകയായിരുന്നു. ഒടുവില്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം സെവാഗ് ജഴ്‌സിയിലെ നമ്പര്‍ തന്നെ ഒഴിവാക്കുകയുമായിരുന്നു.

എംഎസ് ധോണി
മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പ്രിയ നമ്പറാണ് ഏഴാം നമ്പര്‍ ജഴ്‌സി. ഇതിന്റെ കാരണം ഏഴാം മാസമായ ജൂലൈയിലെ ഏഴാം തിയ്യതിയാണ് അദ്ദേഹം ജനിച്ചത് എന്നതായിരുന്നു. ഈ ഏഴാം നമ്പര്‍ ജഴ്‌സി പിന്നീട് ധോണിയുടെ ഭാഗ്യ നമ്പറായി മാറുകയും ചെയ്തു.

വിരാട് കോലി
നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും ഒരു അന്ധവിശ്വാസമുണ്ട്. ഒരേ ഗ്ലൗസ് തന്നെയാണ് കോലി സ്ഥിരമായി ധരിച്ചു കൊണ്ടിരിക്കുന്നത് എന്നത് പലര്‍ക്കുമറിയാത്ത രഹസ്യമാണ്. തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ തന്നെ സഹായിക്കുന്നത് ഈ ഗ്ലൗസുകള്‍ തന്നെയാണെന്നും കോലി വിശ്വസിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications