Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ബ്രാഡ്മാനെ പോലെ ബാറ്റ് ചെയ്യുന്ന സച്ചിന്‍'

അവസാന ടെസ്റ്റ് പരമ്പര കളിച്ച് സച്ചിന്‍ കളമൊഴിയുകയാണ്. വിരമിക്കല്‍ പരമ്പരയിലെ ആദ്യ ടെസ്റ്റിനായി സച്ചിന്‍ കൊല്‍ക്കത്തയിലെ ഏദന്‍ തോട്ടത്തില്‍ ഇറങ്ങിക്കഴിഞ്ഞു. ഇനി 12 ദിവസങ്ങള്‍. നവംബര്‍ 18 ന് ഹോം ഗ്രൗണ്ടായ മുംബൈയില്‍ അവസാന ടെസ്റ്റും കളിച്ച് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പടിയിറങ്ങും.

24 വര്‍ഷങ്ങള്‍, ക്രിക്കറ്റിന്റെ മുഖം മാറിപ്പോയ രണ്ടര പതിറ്റാണ്ടില്‍ സച്ചിനൊപ്പം കളിച്ചുപോയ കളിക്കാരെത്രെ. സച്ചിന് മുന്നില്‍ കീഴടങ്ങിയ റെക്കോര്‍ഡുകള്‍ എത്ര. കൂടെ കളിച്ചവര്‍ക്കും എതിരെ മത്സരിച്ചവര്‍ക്കും മുന്‍പേ നടന്നുപോയവര്‍ക്കും സച്ചിനെക്കുറിച്ച് പറയാനുണ്ട്.

എല്ലാം ചേര്‍ക്കാന്‍ വേണ്ടി നൂറ് കണക്കിന് പേജുകള്‍ വേണ്ടിവരും. സച്ചിന് പ്രിയപ്പെട്ട, ക്രിക്കറ്റ് ആരാധകര്‍ക്ക് പ്രിയപ്പെട്ട അവരില്‍ ചിലര്‍ ബാറ്റിംഗ് ഇതിഹാസത്തെക്കുറിച്ച് പറയുന്നത് നോക്കൂ.

സര്‍ ഡോണ്‍ ബ്രാഡ്മാന്‍

സര്‍ ഡോണ്‍ ബ്രാഡ്മാന്‍

സച്ചിനെ വിലയിരുത്താന്‍ ബ്രാഡ്മാനേക്കാള്‍ മികച്ച ഒരാള്‍ ആര്. ഞാന്‍ കളിച്ചിരുന്നതു പോലെ തന്നെയാണ് സച്ചിനും കളിക്കുന്നത് എന്നായിരുന്നു ഡോണ്‍ സച്ചിനെക്കുറിച്ച് പറഞ്ഞത്.

മാത്യു ഹെയ്ഡന്‍

മാത്യു ഹെയ്ഡന്‍

ഞാന്‍ ദൈവത്തെ കണ്ടു, ഇന്ത്യക്കുവേണ്ടി നാലാം നമ്പറില്‍ ബാറ്റു ചെയ്യുന്നു.

ബ്രയാന്‍ ലാറ

ബ്രയാന്‍ ലാറ

സച്ചിന്‍ ഒരു ജീനിയസാണ്. ഞാനൊരു സാധാരണ മനുഷ്യന്‍ മാത്രം.

 വിരാട് കോലി

വിരാട് കോലി

സച്ചിനാണ് എക്കാലത്തെയും ഹീറോ, എന്നും അതങ്ങനെ തന്നെയായിരിക്കും

സേവാഗ്

സേവാഗ്

സച്ചിന്‍ കളിക്കുന്നത് കണ്ടാണ് ഞാന്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്

ബ്രെറ്റ് ലീ

ബ്രെറ്റ് ലീ

വിക്കറ്റിനു ചുറ്റും സച്ചിന്‍ ബാറ്റ് വീശുന്നത് ടൂത്ത് ബ്രഷ് വീശുന്ന ലാഘവത്തിലാണ്

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

സച്ചിന്റെ കാലത്ത് കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

സച്ചിന്‍ ഒരു ഇതിഹാസമാണ്.

ഷെയിന്‍ വോണ്‍

ഷെയിന്‍ വോണ്‍

കണ്ണടക്കുമ്പോഴെല്ലാം സച്ചിന്‍ പന്ത് അടിച്ചു പറത്തുന്നതാണ് മുന്നില്‍. രാത്രി എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല.

വിനോദ് കാംബ്ലി

വിനോദ് കാംബ്ലി

സച്ചിന്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ ഞാന്‍ സ്‌റ്റെയര്‍കേസിലൂടെ കയറിവരികയായിരുന്നു.

ആന്‍ഡി ഫ്ളവര്‍

ആന്‍ഡി ഫ്ളവര്‍

ലോകത്തില്‍ രണ്ടുതരം ക്രിക്കറ്റര്‍മാരേയുള്ളൂ: സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ഒന്ന്. പിന്നെയുള്ളത് ബാക്കി എല്ലാവരുമാണ്.

അജയ് ജഡേജ

അജയ് ജഡേജ

സച്ചിന്റെ പോലെ ഒരു ഇന്നിംഗ്‌സ് എനിക്ക് സ്വപ്നം കാണാന്‍ പോലും കഴിയില്ല

യുവരാജ് സിംഗ്

യുവരാജ് സിംഗ്

സച്ചിന്‍ കളി നിര്‍ത്തുന്നചത് കാണാന്‍ വയ്യ, പോകരുതേയെന്ന് കാലില്‍ കെട്ടിപ്പിടിച്ച് ഞാന്‍ പറയും.

നവ് ജ്യോത് സിംഗ് സിദ്ദു

നവ് ജ്യോത് സിംഗ് സിദ്ദു

സച്ചിന്റെ മനസ് ഒരു കമ്പ്യൂട്ടര്‍ പോലെയാണ്. ബൗളര്‍ പന്ത് എവിടെ പിച്ച് ചെയ്യിക്കുമെന്ന് സച്ചിന് മുന്‍കൂട്ടി കാണാന്‍ പറ്റും

ഗ്രെഗ് ചാപ്പല്‍

ഗ്രെഗ് ചാപ്പല്‍

സച്ചിന്‍ ഒരു സ്റ്റമ്പുമായി ബാറ്റ് ചെയ്യുന്നത് കാണാന്‍ ആഗ്രഹമുണ്ട്. എന്നാലും സച്ചിന്‍ റണ്‍സടിച്ചുകൂട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്.

വസിം അക്രം

വസിം അക്രം

എല്ലാം തികഞ്ഞ ബാറ്റ്‌സ്മാനാണ് സച്ചിന്‍. പുതിയ തലമുറയ്ക്ക് സച്ചിനില്‍ നിന്നും ഏറെ പഠിക്കാനുണ്ട്.

അലന്‍ ബോര്‍ഡര്‍

അലന്‍ ബോര്‍ഡര്‍

പതിനൊന്നാമത് ബാറ്റിങ്ങിനിറങ്ങിയാലും ഓവറുകള്‍ ബാക്കിയുണ്ടെങ്കില്‍ സച്ചിന്‍ വിജയലക്ഷ്യം നേടും

ബിഷന്‍ സിങ് ബേദി

ബിഷന്‍ സിങ് ബേദി

തന്റെ പ്രതിഭയെ വെല്ലുവിളിക്കാനുള്ള എതിരാളികളെ സച്ചിന് കിട്ടിയിട്ടില്ല.

ഡെന്നിസ് ലിലി

ഡെന്നിസ് ലിലി

സച്ചിനെതിരെ പന്തെറിയേണ്ടി വന്നാല്‍ ഞാന്‍ ഹെല്‍മറ്റ് വച്ചിട്ടേ ബൗള്‍ ചെയ്യൂ. അത്രയ്ക്കും ശക്തിയിലാണ് സച്ചിന്‍ പന്തടിക്കുന്നത്.

ആദം ഹോളിയാക്ക്

ആദം ഹോളിയാക്ക്

ഒരോവറില്‍ ആറു തരത്തില്‍ പന്തെറിയാന്‍ എനിക്കു കഴിയും. പക്ഷെ, അതു മുഴുവന്‍ കളിച്ച ശേഷം സച്ചിന്‍ എന്നെയൊന്ന് നോക്കും. മറ്റൊന്നുകൂടി എറിയാമോ എന്ന് ചോദിക്കുന്നതുപോലെയാണത്.

സ്റ്റീവ് വോ

സ്റ്റീവ് വോ

ബ്രാഡ്മാന് ശേഷം സച്ചിന്‍ തന്നെയാണ് മികച്ച ബാറ്റ്‌സ്മാന്‍. സച്ചിനെപ്പോലെ ഒരു കളിക്കാരനോട് തോല്‍ക്കുന്നതില്‍ പോലും അഭിമാനമേ ഉള്ളൂ.


Story first published: Wednesday, November 6, 2013, 12:34 [IST]
Other articles published on Nov 6, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+