Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍, ഗാംഗുലി, യുവരാജ്... ഇന്ത്യയുടെ പ്രശസ്തരായ ഇടങ്കയ്യര്‍ ഇവര്‍...

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇടങ്കയ്യനോ.. ഇടങ്കയ്യന്‍മാര്‍ക്കുള്ള ആഗസ്ത് 13ന് ഇങ്ങനെ ഒരു ചോദ്യം കേട്ടാല്‍ ആരും അമ്പരന്നുപോകും. പക്ഷേ സംഭവം ശരിയാണ് സച്ചിന്‍ എഴുതുന്നതും ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് കൊടുക്കുന്നതും ഇടംകൈ കൊണ്ടാണ്. കളിക്കുന്നത് വലം കൈ കൊണ്ടും.

എന്നാല്‍ ഇടയങ്കയ്യുടെ ദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പ്രിയപ്പെട്ടവരായ ചില ഇടങ്കയ്യര്‍ ഉണ്ട്. ഉദാഹരണം യുവരാജ് സിംഗ്. ബാറ്റിംഗും ബൗളിംഗും എല്ലാം യുവി ഇടങ്കൈ കൊണ്ടാണ്. സൗരവ് ഗാംഗുലിയെ പോലെ ഇടങ്കൈ കൊണ്ട് ബാറ്റ് ചെയ്യുകയും വലങ്കൈ കൊണ്ട് പന്തെറിയുന്നവരും ഉണ്ട്. സഹീര്‍ ഖാനാകട്ടെ ഇടങ്കൈ ബൗളരും വലങ്കൈ ബാറ്റ്‌സ്മാനുമാണ്. കാണൂ, കായികരംഗത്ത് ഇന്ത്യയുടെ പ്രശസ്ത ഇടങ്കയ്യരെ.

സച്ചിന്റെ ഇടങ്കൈ ബാറ്റിംഗ്

സച്ചിന്റെ ഇടങ്കൈ ബാറ്റിംഗ്

2011 ലോകകപ്പിന് പരിശീലിക്കുമ്പോഴാണ് സച്ചിന്‍ ഇടങ്കൈ കൊണ്ട് ബാറ്റ് ചെയ്തത്. ആകെ എട്ട് പന്തുകള്‍ കളിച്ച് സച്ചിന്‍ അന്ന് ആറെണ്ണം സിക്‌സറിന് പറത്തി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു സച്ചിന്റെ ഈ കളി. സച്ചിന്റെ ഇടങ്കൈ ബാറ്റിംഗ് അവസാനത്തെ സ്ലൈഡില്‍ കാണാം.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച ഇടങ്കൈ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. ഓഫ് സൈഡിലെ ദാദയുടെ ഷോട്ടുകള്‍ കണ്ട് ഭ്രമിച്ചുപോയവര്‍ ഓഫ് സൈഡിലെ ദൈവം എന്നൊരു വിളിപ്പേരും ഗാംഗുലിക്ക് നല്‍കിയിട്ടുണ്ട്

യുവരാജ് സിംഗ്

യുവരാജ് സിംഗ്

ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറത്താന്‍ ശേഷിയുള്ള ഒരേയൊരു അന്താരാഷ്ട്ര കളിക്കാരനേ ഇന്ത്യയ്ക്കുള്ളൂ. അത് യുവരാജ് സിംഗാണ്. ബാറ്റിംഗും ബൗളിംഗും എല്ലാം ഇടങ്കൈ കൊണ്ട് ചെയ്യുന്ന യുവി ഒരു പൂര്‍ണ ഇടങ്കയ്യനാണ്.

ബൗളിംഗിലെ സച്ചിന്‍ അഥവാ സഹീര്‍

ബൗളിംഗിലെ സച്ചിന്‍ അഥവാ സഹീര്‍

ബാറ്റിംഗില്‍ സച്ചിനാണ് താരം എങ്കില്‍ ബൗളിംഗില്‍ അത് സഹീര്‍ ഖാനാണ്. പ്രത്യേകിച്ചും ഫാസ്റ്റ് ബൗളിംഗില്‍. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടങ്കൈ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് സഹീര്‍ ഖാന്‍.

വിനോദ് കാംബ്ലി

വിനോദ് കാംബ്ലി

സച്ചിനെക്കാള്‍ മനോഹരമായി ബാറ്റ് വീശിയിരുന്ന ഒരു കാലമുണ്ടായിരുന്നു കാംബ്ലിക്ക്. ബ്രയാന്‍ ലാറയുടെതിന് സമമായിരുന്നു ഫോമില്‍ കളിക്കുമ്പോള്‍ കാംബ്ലിയുടെ ഇടങ്കൈ ബാറ്റിംഗ്. പക്ഷേ അധികകാലം ടീമില്‍ തുടരാന്‍ കാംബ്ലിക്ക് കഴിഞ്ഞില്ല

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഇന്ന് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതില്‍ ഏറ്റവും പോപ്പുലറായ ഇടങ്കയ്യന്‍ സുരേഷ് റെയ്‌നയാണ്. ഐ പി എല്ലിലും ഇന്ത്യന്‍ ടീമിലും മിന്നും താരമാണ് റെയ്‌ന.

സര്‍ ജഡേജയും ലെഫ്റ്റാണ്

സര്‍ ജഡേജയും ലെഫ്റ്റാണ്

യുവരാജിനെ പോലെ തന്നെ ബാറ്റിംഗും ബൗളിംഗും ഇടങ്കൈ കൊണ്ട് ചെയ്യുന്ന ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. എന്നാല്‍ ഫോമിലല്ലാത്ത ജഡ്ഡു ഇപ്പോള്‍ ടീമിലില്ല എന്ന് മാത്രം

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ആഗസ്ത് 13 ന് ഇടങ്കയ്യരുടെ ദിനത്തില്‍ ടെസ്റ്റ് സെഞ്ചുറി നേടിയ ശിഖര്‍ ധവാനെ പട്ടികയില്‍ ചേര്‍ക്കാതിരിക്കാന്‍ പറ്റില്ല.

സച്ചിന്റെ വീഡിയോ

സച്ചിന്‍ ഇടങ്കൈ കൊണ്ട് ബാറ്റ് ചെയ്യുന്ന വീഡിയോ കാണൂ

Story first published: Thursday, August 13, 2015, 14:27 [IST]
Other articles published on Aug 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+