ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കരിയറിനോടൊപ്പം വ്യക്തിപരമായ കാര്യങ്ങളും ആരാധകരുടെ ചര്‍ച്ചാ വിഷയമാണ്. അതുകൊണ്ടുതന്നെ താരങ്ങളുടെ പ്രണയവും വിവാഹ ജീവിതവുമെല്ലാം ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വിഷയങ്ങളാണ്. ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒന്നിലധികം പ്രണയമുണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണ്. പൊതുവേ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് സൂപ്പര്‍ നായികമാരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ അറിയാനാണ് ആരാധകര്‍ക്ക് കൂടുതല്‍ താല്‍പര്യം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ചിലര്‍ ഒന്നിലധികം വിവാഹം കഴിച്ചിട്ടുണ്ട്. ഇതെല്ലാം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞാടുകയും ചെയ്തു. ഇത്തരത്തില്‍ ഇന്ത്യന്‍ ടീമിലെ വിവാഹ വീരന്മാരായ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം അരുണ്‍ ലാലാണ്. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അരുണ്‍ ആദ്യ ഭാര്യ റീനയുമായി വിവാഹ മോചിതനായിരുന്നു. എന്നാല്‍ ഭാര്യ റീനക്ക് അസുഖമായതിനാല്‍ അദ്ദേഹം അവരുടെ ശുശ്രൂഷകള്‍ ചെയ്ത് ഒപ്പമുണ്ട്.
ഭാര്യയുടെ ആശിര്‍വാദത്തോടെയാണ് ബുള്‍ ബുള്ളിനെ അരുണ്‍ ലാല്‍ വിവാഹം ചെയ്തത്. ഇപ്പോള്‍ റീനയുടെ കാര്യങ്ങള്‍ ബുള്‍ ബുളാണ് നോക്കുന്നത്. അരുണും ബുള്‍ ബുള്ളും തമ്മില്‍ പ്രായത്തില്‍ നല്ല വ്യത്യാസമുണ്ടെങ്കിലും രണ്ട് പേരും പ്രണയത്തിലാവുകയും വിവാഹത്തിലേക്കെത്തുകയുമായിരുന്നു. രണ്ടാമത്തെയാള്‍ യുവരാജ് സിങ്ങിന്റെ പിതാവും മുന്‍ ഇന്ത്യന്‍ താരവുമായ യോഗ്‌രാജ് സിങ്ങാണ്. യുവരാജിന്റെ അമ്മയായ ഷബ്‌നം സിങ്ങാണ് യോഗരാജിന്റെ ആദ്യ ഭാര്യ.
എന്നാല്‍ ഈ വിവാഹ ബന്ധം വേര്‍പെടുത്തിയ അദ്ദേഹം സത് വീര്‍ കൗറിനെയാണ് വിവാഹം ചെയ്തത്. യുവരാജ് അമ്മയോടൊപ്പമാണ് താമസിക്കുന്നത്. യോഗ്‌രാജിന് രണ്ടാം വിവാഹത്തില്‍ രണ്ട് കുട്ടികളുമുണ്ട്. പരിശീലകനെന്ന നിലയിലും യോഗ്‌രാജ് ഇപ്പോള്‍ സജീവമാണ്. മൂന്നാമത്തെയാള്‍ വിനോദ് കാംബ്ലിയാണ്. ഒരു കാലഘട്ടത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം നിന്നിരുന്ന താരമാണ് വിനോദ് കാംബ്ലി. സ്‌കൂള്‍ ക്രിക്കറ്റില്‍ കളിച്ച് ഒന്നിച്ച് വളര്‍ന്ന ഇരുവരും ഇന്ത്യക്കായും ഒന്നിച്ച് കളിച്ചു.

എന്നാല്‍ കരിയര്‍ ശ്രദ്ധിക്കാതെ മദ്യപാനത്തിലേക്കും ആഡംഭര ജീവിതത്തിലേക്കും വിനോദ് കാംബ്ലി പോയതോടെ അദ്ദേഹത്തിന്റെ ജീവിതം തകര്‍ന്നു. വിവാഹ ജീവിതത്തിലും വിനോദ് കാംബ്ലി വിജയമായിരുന്നില്ല. 1998ല്‍ നോയെല്ല ലെവിസിനെയാണ് വിനോദ് കാംബ്ലി ആദ്യം വിവാഹം ചെയ്തത്. ഹോട്ടല്‍ റിസപ്ഷനിസ്റ്റായിരുന്നു നോയെല്ല. എന്നാല്‍ അല്‍പ്പം വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഇവര്‍ വിവാഹ മോചിതരായി. പിന്നീട് മോഡലായ ആന്‍ഡ്രിയ ഹെവിറ്റിനെയാണ് കാംബ്ലി വിവാഹം ചെയ്തത്.
ഇതിന് ശേഷം കാംബ്ലി മതം മാറി. ഈ ബന്ധത്തില്‍ കാംബ്ലിക്ക് ഒരു കുട്ടിയുമുണ്ട്. ഇന്ത്യയുടെ മുന്‍ സൂപ്പര്‍ പേസര്‍ ജവഗല്‍ ശ്രീനാഥും രണ്ട് വിവാഹം ചെയ്തു. 1999ലെ ലോകകപ്പിന് പിന്നാലെ ജോത്സനയെയാണ് ശ്രീനാഥ് ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ ഈ ബന്ധം അധികം നീണ്ടില്ല. വിവാഹ മോചനം ചെയ്തു. പിന്നീട് മാധ്യമ പ്രവര്‍ത്തകനായ മാധവി പത്രാവല്ലിയെയാണ് ശ്രീനാഥ് വിവാഹം ചെയ്തത്. ഇപ്പോഴും ബിസിസി ഐയോട് ചേര്‍ന്ന് ശ്രീനാഥ് പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തികും രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ബാല്യകാല സുഹൃത്തായ നികിത വഞ്ചാരയെയാണ് കാര്‍ത്തിക് ആദ്യം വിവാഹം കളിച്ചത്. എന്നാല്‍ നികിത മുരളി വിജയിയെ സ്‌നേഹിച്ചതോടെ ഈ ബന്ധം വേര്‍പിരിഞ്ഞു. വിവാഹ മോചിതനായ ശേഷം ദിനേഷ് കാര്‍ത്തിക് സ്‌ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലിനെ വിവാഹം കഴിച്ചു.
മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനും രണ്ട് വിവാഹം ചെയ്തിട്ടുണ്ട്. ഒത്തുകളി കേസില്‍ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന താരമാണ് അസ്ഹറുദ്ദീന്‍. നൗറീനെയാണ് ആദ്യം വിവാഹം ചെയ്തത്. ഇത് വിവാഹ മോചനത്തിലേക്കെത്തി. പിന്നീട് സംഗീത ബിജിലാനിയെ വിവാഹം ചെയ്തു. ഇതും വിവാഹ മോചനത്തിലേക്കെത്തി.