Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇവര്‍ വെറും കാഴ്ചക്കാര്‍... ഒരവസരം പോലും നല്‍കിയില്ല!! തഴയപ്പെട്ട പ്രമുഖര്‍

മുംബൈ: വിദേശ സൂപ്പര്‍ താരങ്ങളുടെയും മികച്ച യുവതാരങ്ങളുടെയും കുത്തൊഴുക്കില്‍ ഈ സീസണിലെ ഐപിഎല്ലില്‍ ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന ചില പ്രമുഖ കളിക്കാരുണ്ട്.

ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ചില താരങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നതാണ് ശ്രദ്ധേയം. ഇത്തരത്തില്‍ ഫ്രാഞ്ചൈസികളില്‍ വെറും കാഴ്ചക്കാരായി മാത്രം ഒതുക്കപ്പെട്ട ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 ആദിത്യ താരെ (മുംബൈ)

ആദിത്യ താരെ (മുംബൈ)

ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയനായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന ആദിത്യ താരെ. ഈ സീസണില്‍ തന്റെ പഴയ തട്ടകമായ മുംബൈയില്‍ തിരിച്ചെത്തിയപ്പോള്‍ ടീമില്‍ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു താരം. പക്ഷെ ഐപിഎല്ലില്‍ ഒരു മല്‍സരത്തില്‍ പോലും ആദിത്യയെ മുംബൈ കളിപ്പിച്ചില്ല.
മുംബൈയെക്കൂടാതെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമുകള്‍ക്കു വേണ്ടിയും താരം ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. 2014ലെ ഐപിഎല്ലില്‍ മുംബൈയെ പ്ലേഓഫിലെത്തിച്ച ഷോട്ട് പായിച്ചത് ആദിത്യയായിരുന്നു. എന്നാല്‍ ഈ സസീണില്‍ ഇഷാന്‍ കിഷന്‍ മുഖ്യ വിക്കറ്റ് കീപ്പറായതോടെ അദ്ദേഹം തഴയപ്പെടുകയായിരുന്നു.

ജതിന്‍ സക്‌സേന (രാജസ്ഥാന്‍)

ജതിന്‍ സക്‌സേന (രാജസ്ഥാന്‍)

2001ല്‍ മുതല്‍ ആഭ്യന്തര ക്രിക്കറ്റിലുള്ള താരമാണ് ജതിന്‍ സക്‌സേന. താരത്തിന്റെ സഹോദരന്‍ ജലജ് സക്‌സേനയും ആഭ്യന്തര ക്രിക്കറ്റിലെ മികച്ച കളിക്കാരിലൊരാളാണ്. ഓള്‍റൗണ്ടറായ ജതിനെ ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സാണ് തങ്ങളുടെ ടീമിലെത്തിച്ചത്.
എന്നാല്‍ കെ ഗൗതം, ശ്രേയസ് ഗോപാല്‍, ഇഷ് സോധി എന്നിവര്‍ സീസണില്‍ രാജസ്ഥാന്റെ സ്പിന്‍ വിഭാഗം കൈകാര്യം ചെയ്തതോടെ ജതിന്‍ കാഴ്ചക്കാരനായി മാറുകയായിരുന്നു.

ബിപുല്‍ ശര്‍മ (ഹൈദരാബാദ്)

ബിപുല്‍ ശര്‍മ (ഹൈദരാബാദ്)

2010 മുതല്‍ 17 വരെ ഐപിഎല്ലില്‍ 33 മല്‍സരങ്ങളില്‍ കളിച്ച ഇടംകൈയന്‍ സ്പിന്നര്‍ ബിപുല്‍ ശര്‍മയ്ക്കും ഇത്തവണ സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. കുറച്ചു സീസണുകൡ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരുന്ന താരം പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലായിരുന്നു.
കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനു വേണ്ടി ഏഴു മല്‍സരങ്ങളില്‍ നിന്നും ബിപുല്‍ മൂന്നു വിക്കറ്റെടുത്തിരുന്നു. അതിനു തൊട്ടുമുമ്പത്തെ കളിയിലും താരം മൂന്നു വിക്കറ്റാണ് നേടിയത്.

 പ്രദീപ് സാഹു (പഞ്ചാബ്)

പ്രദീപ് സാഹു (പഞ്ചാബ്)

ഐപിഎല്ലില്‍ അത്ര അറിയപ്പെടുന്ന താരമല്ല പ്രദീപ് സാഹു. കരിയറില്‍ ആകെ അഞ്ച് ഐപിഎല്‍ മല്‍സരങ്ങളില്‍ മാത്രമേ സാഹു കളിച്ചിട്ടുള്ളൂ. ഇവയെല്ലാം 2016ലായിരുന്നു. 2002ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ താരം 2016ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ് ഐപിഎല്ലില്‍ കളിച്ചത്.
32 കാരനെ ഈ സീസണില്‍ പഞ്ചാബ് തങ്ങളുടെ ടീമിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും ഒരു മല്‍സരം പോലും കളിക്കാന്‍ അവസരമുണ്ടായില്ല.

സൗരഭ് തിവാരി (മുംബൈ)

സൗരഭ് തിവാരി (മുംബൈ)

2008ല്‍ വിരാട് കോലി നയിച്ച ഇന്ത്യന്‍ ടീം അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളായപ്പോള്‍ സംഘത്തിലുണ്ടായിരുന്ന താരമായിരുന്നു സൗരഭ് തിവാരി. ലോകകപ്പിലെ പ്രകടനം 2008ലെ പ്രഥമ ഐപിഎല്ലിലേക്കു തിവാരിക്കു വഴിതുറക്കുകയും ചെയ്തു. പക്ഷെ സീസണില്‍ മൂന്നു മല്‍സരങ്ങളില്‍ മാത്രമാണ് താരം കളിച്ചത്.
ആര്‍സിബി, ഡല്‍ഹി, മുംബൈ, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് എന്നീ ടീമുകള്‍ക്കു വേണ്ടി ഐപിഎല്ലില്‍ തിവാരി ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പൂനെയ്ക്കായി കളിച്ച ഒരോയൊരു മല്‍സരത്തില്‍ താരം അര്‍ധസെഞ്ച്വറിയും നേടി. ഈ സീസണില്‍ തന്റെ പഴയ തട്ടകമായ മുംബൈയില്‍ തിരിച്ചെത്തിയ തിവാരിക്ക് പക്ഷെ ഒരു മല്‍സരത്തില്‍ പോലും അവസരം ലഭിച്ചില്ല.

Story first published: Monday, May 28, 2018, 15:57 [IST]
Other articles published on May 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+