Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അരങ്ങേറ്റത്തില്‍ ഡെക്കായവരെ പുച്ഛിക്കരുത്!! അവരാവും ഇതിഹാസങ്ങള്‍... സച്ചിന്‍ മുതല്‍ ധോണി വരെ

ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം ഫിഫ്റ്റിയോ സെഞ്ച്വറിയോ നേടി ആഘോഷിച്ച നിരവധി താരങ്ങളെ ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്. ഇവരില്‍ ചിലര്‍ തുടക്കത്തില്‍ നല്‍കിയ പ്രതീക്ഷ നിലനിര്‍ത്താനാവാതെ ദേശീയ ടീമില്‍ നിന്നു പുറത്തായപ്പോള്‍ കുറച്ചു പേര്‍ക്കാണ് ഫോം നിലനിര്‍ത്തി മുന്നേറാന്‍ സാധിച്ചത്.

എന്നാല്‍ ദേശീയ ടീമിനു വേണ്ടിയുള്ള അരങ്ങേറ്റത്തില്‍ പൂജ്യത്തിനു പുറത്തായിട്ടും ശക്തമായ തിരിച്ചുവരവ് നടത്തി സൂപ്പര്‍ താരപദവിയിലേക്കുയര്‍ന്ന ചില കളിക്കാരുമുണ്ട്. ഇത്തരത്തില്‍ ഏകദിന അരങ്ങേറ്റത്തില്‍ ഡെക്കായി പുറത്തായ ശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ പ്രമുഖര്‍ ആരൊക്കെയെന്നു നോക്കാം.

 ആഞ്ചലോ മാത്യൂസ് (ശ്രീലങ്ക)

ആഞ്ചലോ മാത്യൂസ് (ശ്രീലങ്ക)

നിലവില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ഒഴിച്ചുകൂടാനാലാത്ത താരങ്ങളിലൊരാളാണ് സ്റ്റാര്‍ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ ആഞ്ചലോ മാത്യൂസ്. നിരവധി മല്‍സരങ്ങളില്‍ തകര്‍പ്പന്‍ ബാറ്റിങിലൂടെ അദ്ദേഹം ടീമിന്റെ വിജയശില്‍പ്പിയായി മാറിയിട്ടുണ്ട്.
എന്നാല്‍ ഡെക്കായാണ് മാത്യൂസ് തന്റെ ഏകദിന കരിയറിന് തുടക്കമിട്ടതെന്നാണ് കൗതുകകരം. 2008 നവംബര്‍ 28ന് സിംബാബ്‌വെയ്‌ക്കെതിരേയാണ് താരം ആദ്യമായി ലങ്കന്‍ ജഴ്‌സിയണിഞ്ഞത്. ഈ കളിയില്‍ ഏഴാമനായി ഇറങ്ങിയ മാത്യൂസിന് എട്ടു പന്തില്‍ റണ്‍സൊന്നും എടുക്കാനായില്ല. ഒമ്പതാമത്തെ പന്തില്‍ താരത്തെ റേ പ്രൈസ് പുറത്താക്കുകയും ചെയ്യുകയായിരുന്നു.

ശുഐബ് മാലിക്ക് (പാകിസ്താന്‍)

ശുഐബ് മാലിക്ക് (പാകിസ്താന്‍)

ബൗളറായി കരിയര്‍ തുടങ്ങി പിന്നീട് ഓള്‍റൗണ്ടറും പാകിസ്താന്‍ ടീമിന്റെ ക്യാപ്റ്റനുമായി മാറിയ താരമാണ് ശുഐബ് മാലിക്ക്. ടെന്നീസ് സുന്ദരി സാനിയാ മിര്‍സയെ മിന്നുകെട്ടി ഇന്ത്യയുടെ മരുമകനായി മാറുകയും ചെയ്ത മാലിക്കിന്റെയും അരങ്ങേറ്റം മോശമായിരുന്നു.
1999 ഒക്ടോബര്‍ 15ന് ചാംപ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് മാലിക്ക് ആദ്യമായി പാക് ടീമിനെ പ്രതിനിധീകരിച്ചത്. കളിയില്‍ 10ാമനായാണ് താരത്തെ പാകിസ്താന്‍ ബാറ്റിങിന് ഇറക്കിയത്. എന്നാല്‍ സനത് ജയസൂര്യയുടെ ബൗളിങില്‍ മാലിക്ക് പൂജ്യത്തിന് പുറത്തായി. പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയ താരം പാക് ടീമിലെ അവിഭാജ്യഘടകമായി മാറുന്നതാണ് കണ്ടത്. പാക് ടീമിനു വേണ്ടി 261 ഏകദിനങ്ങള്‍ കളിച്ചുകഴിഞ്ഞ മാലിക്ക് 6975 റണ്‍സ് നേടിക്കഴിഞ്ഞു.

കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലന്‍ഡ്)

കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലന്‍ഡ്)

ഇത്തവണത്തെ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെയും മനം കവര്‍ന്ന താരമാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണ്‍. തകര്‍പ്പന്‍ ബാറ്റിങിലൂടെയും ബ്രില്ല്യന്റ് ക്യാപ്റ്റന്‍സയിലൂടെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഐപിഎല്ലിന്റെ ഫൈനല്‍ വരെയെത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നു.
എന്നാല്‍ വില്ല്യംസണും ഏകദിന അരങ്ങേറ്റത്തില്‍ ഡെക്കായി മടങ്ങിയ താരമാണ്. 2010 ഓഗസ്റ്റ് 10ന് ഡാംബുല്ലയില്‍ ഇന്ത്യക്കെതിരായ ഏകദിനത്തിലാണ് വില്ല്യംസണ്‍ ആദ്യമായി ന്യൂസിലന്‍ഡിനു വേണ്ടി ഇറങ്ങിയത്.
ബാറ്റിങില്‍ നാലാമനായി ക്രീസിലെത്തിയ വില്ല്യംസണിനെ റണ്ണെടുക്കും മുമ്പ് പ്രവീണ്‍ കുമാര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
മല്‍സരത്തില്‍ ന്യൂസിലന്‍ഡ് ജയിച്ചെങ്കിലും വില്ല്യംസണ്‍ മറക്കാനാഗ്രഹിക്കുന്ന അരങ്ങേറ്റമായിരുന്നു ഇത്. ഇപ്പോള്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

 സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ)

ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനു ശേഷം ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറും അരങ്ങേറ്റത്തില്‍ പൂജ്യത്തിന് പുറത്തായവരുടെ നിരയിലാണെന്നതു പലര്‍ക്കും അദ്ഭുതമായി തോന്നാം. നിലവില്‍ ഏകദിനത്തിലും ടെസ്റ്റിലുമെല്ലാം ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള സച്ചിന്റെ പേരിലാണ് പല റെക്കോര്‍ഡുകളുമുള്ളത്.
1989ല്‍ ചിരവൈരികളായ പാകിസ്താനെതിരേയാണ് ലിറ്റില്‍ മാസ്റ്റര്‍ ആദ്യമായി ഏകദിനത്തില്‍ ഇന്ത്യന്‍ കളറണിഞ്ഞത്. 16 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ പാകിസ്താനെ ഒമ്പതു വിക്കറ്റിന് 87 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കു സാധിച്ചു. മറുപടിയില്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 34 റണ്‍സെന്ന നിലയില്‍ പതറവെയാണ് സച്ചിന്‍ അഞ്ചാമനായി ക്രീസിലെത്തിയത്. പക്ഷെ റണ്ണെടുക്കുംമുമ്പ് ഇതിഹാസ പേസര്‍ വഖാര്‍ യൂനുസിന്റെ ബൗൡങില്‍ സച്ചിനെ വസീം അക്രം ക്യാച്ച് ചെയ്തു പുറത്താക്കി. മല്‍സരത്തില്‍ ഇന്ത്യ ഏഴു റണ്‍സിനു തോല്‍ക്കുകയും ചെയ്തിരുന്നു.

എംഎസ് ധോണി (ഇന്ത്യ)

എംഎസ് ധോണി (ഇന്ത്യ)

സച്ചിന്‍ മാത്രമല്ല ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ എംഎസ് ധോണിയും അരങ്ങേറ്റത്തില്‍ പൂജ്യനായി പുറത്തായിരുന്നു. ഏകദിനത്തില്‍ സ്ഥിരമായി ആറാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുള്ള ധോണി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ്. ഇന്ത്യക്കു ട്വന്റി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവ നേടിത്തന്ന ഒരേയൊരു ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.
2004ലെ ബംഗ്ലാദേശ് പര്യടനത്തിലാണ് ധോണി ആദ്യമായി ഇന്ത്യന്‍ ഏകദിന ടീമിലെത്തിയത്. ചിറ്റഗോങില്‍ നടന്ന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തന്നെ അദ്ദേഹം അരങ്ങേറുകയും ചെയ്തു. ഏഴാമനായി ക്രീസിലെത്തിയ ധോണിക്ക് പക്ഷെ റണ്ണൗട്ടാവാനായിരുന്നു വിധി. ഇല്ലാത്ത റണ്ണിനായി ഓടിയ ധോണിയെ ബാറ്റിങ് പങ്കാളിയായ മുഹമ്മദ് കൈഫ് തിരിച്ചയച്ചെങ്കിലും ക്രീസിലെത്തുംമുമ്പ് വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി.

Story first published: Tuesday, June 5, 2018, 12:05 [IST]
Other articles published on Jun 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+