For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: എതിരാളികള്‍ വിറക്കും, വമ്പന്‍ തിരിച്ചുവരവ് നടത്താന്‍ ഇവര്‍! ആരൊക്കെയെന്ന് അറിയാം

ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ പോവുകയാണ്. ഇത്തവണ ഇന്ത്യ വേദിയാവുന്ന വിശ്വകിരീട പോരാട്ടത്തിനായുള്ള ശക്തമായ തയ്യാറെടുപ്പിലാണ് ടീമുകള്‍. ഓസ്‌ട്രേലിയ ഇതിനോടകം പ്രാഥമിക ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. മറ്റ് ടീമുകളെല്ലാം തന്നെ ടീം തിരഞ്ഞെടുപ്പിനായുള്ള കണക്കുകൂട്ടലുകളിലേക്ക് കടന്ന് കഴിഞ്ഞു. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ മിക്ക വിദേശ താരങ്ങള്‍ക്കും ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുണ്ട്.

അതുകൊണ്ടുതന്നെ ഇന്ത്യയിലെ സാഹചര്യങ്ങളെ നന്നായി അറിയാം. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് എന്നീ ടീമുകളെല്ലാം ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നവരാണ്. ഇപ്പോള്‍ ഏകദിന ടീമുകളില്‍ സജീവമല്ലാത്തവരും എന്നാല്‍ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ദേശീയ ടീമുകള്‍ അപ്രതീക്ഷിതമായി തിരികെ എത്തിക്കാന്‍ സാധ്യതയുള്ളവരുമായ ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഫഫ് ഡുപ്ലെസിസാണ് ഒന്നാമത്തെ താരം. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഫഫ് ഡുപ്ലെസിസ് 2019ലാണ് അവസാനമായി ദേശീയ ടീമിനായി ഏകദിനം കളിച്ചത്. 2021 ഫെബ്രുവരി 4ന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കായി ഒരു ഫോര്‍മാറ്റിലും അദ്ദേഹം കളിച്ചിട്ടില്ല. എന്നാല്‍ ലീഗ് ക്രിക്കറ്റുകളില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഡുപ്ലെസിസ് കാഴ്ചവെക്കുന്നത്. ഇപ്പോഴും മികച്ച ഫിറ്റ്‌നസുള്ള താരമാണ് ഡുപ്ലെസിസ്. അതുകൊണ്ടുതന്നെ ദേശീയ ടീമിലേക്ക് മടങ്ങിവരവ് പ്രയാസമായിരിക്കില്ല.

ക്വിന്റന്‍ ഡീകോക്ക്, ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിരയിലേക്ക് ഡുപ്ലെസിസ് കൂടി എത്തിയാല്‍ ദക്ഷിണാഫ്രിക്ക അതി ശക്തരായി മാറുമെന്ന കാര്യം ഉറപ്പാണ്. പാകിസ്താനെ സംബന്ധിച്ച് ഇത്തവണത്തെ ഏകദിന ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ബാബര്‍ ആസം നയിക്കുന്ന പാക് നിര ഇന്ത്യയില്‍ ലോകകപ്പ് നേടുകയെന്ന വലിയ ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്.

mohammad amir

ശക്തമായ ബൗളിങ് നിരയാണ് പാകിസ്താന്റെ കരുത്ത്. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ് എന്നിവരെല്ലാം പാകിസ്താനായി മികച്ച രീതിയില്‍ പന്തെറിയുന്ന പേസര്‍മാരാണ്. ഈ കൂട്ടത്തിലേക്ക് മുഹമ്മദ് ആമിറിന്റെ തിരിച്ചുവരവുണ്ടായാല്‍ പാക് ടീം അതി ശക്തരാവും. പാകിസ്താന്റെ മുന്‍ ഇതിഹാസ നായകന്‍ ഇന്‍സമാം ഉള്‍ ഹഖാണ് പാക് ടീമിന്റെ പുതിയ മുഖ്യ സെലക്ടര്‍. അതുകൊണ്ടുതന്നെ ആമിറിനെ പരിഗണിക്കാനുള്ള സാധ്യതകളേറെയാണ്.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് പാകിസ്താന്‍ കിരീടം നേടിയപ്പോള്‍ മുഹമ്മദ് ആമിറിന്റെ ബൗളിങ്ങാണ് നിര്‍ണ്ണായകമായത്. അതുകൊണ്ടുതന്നെ ഇടം കൈയന്‍ പേസറായ ആമിറിനെ പാക് ടീമിലേക്ക് പരിഗണിച്ചാലും അത്ഭുതപ്പെടാനാവില്ല. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിനെക്കുറിച്ച് ഏറെക്കുറെ ധാരണയായിട്ടുണ്ടെങ്കിലും ഇപ്പോഴും ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയുടെ ബൗളിങ് നിരയിലെ നാലാം പേസര്‍ ആരെന്നതാണ് ഇതിലെ പ്രധാന ചോദ്യങ്ങളിലൊന്ന്.

പരിക്കേറ്റ് ഏറെ നാളുകളായി ടീമിന് പുറത്തുള്ള പ്രസിദ്ധ് കൃഷ്ണ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ പ്രസിദ്ധ് മടങ്ങിയെത്തും. ഫോം തെളിയിച്ചാല്‍ അപ്രതീക്ഷിതമായി പ്രസിദ്ധ് ഇന്ത്യന്‍ ടീമിലിടം നേടാന്‍ സാധ്യതയുണ്ട്. നെതര്‍ലന്‍ഡ് ടീമിലേക്ക് ഓള്‍റൗണ്ടര്‍ റിലോഫ് വാന്‍ ഡെര്‍ മെര്‍വി തിരിച്ചെത്തിയേക്കും. 2021 നവംബറിന് ശേഷം ഏകദിനത്തില്‍ താരം കളിച്ചിട്ടില്ല. എന്നാല്‍ ലീഗ് ക്രിക്കറ്റില്‍ സജീവമാണ്.

മികച്ച ഫോമിലുള്ള താരം ലോകകപ്പ് ടീമില്‍ ഇടം നേടാനാണ് സാധ്യത. ഓസീസ് ലോകകപ്പിനുള്ള പ്രാഥമിക ടീമില്‍ ഇടം നേടാത്ത താരമാണ് ഉസ്മാന്‍ ഖ്വാജ. എന്നാല്‍ ഓസീസ് അന്തിമ ടീം പ്രഖ്യാപിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഖ്വാജ ടീമില്‍ ഇടം നേടിയേക്കും. ഇന്ത്യന്‍ സാഹചര്യത്തില്‍ തിളങ്ങാന്‍ ശേഷിയുള്ള താരമാണ് ഖ്വാജ. ഡേവിഡ് വാര്‍ണറുടെ മോശം ഫോം പരിഗണിക്കുമ്പോള്‍ ഇടം കൈയന്‍ ഓപ്പണറായി ഖ്വാജ ടീമിലിടം നേടിയേക്കും.

Story first published: Thursday, August 10, 2023, 18:09 [IST]
Other articles published on Aug 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+