Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗെയ്ല്‍ മുതല്‍ ഡുപ്ലെസി വരെ- കോലിക്കും അനുഷ്‌കയ്ക്കും അഭിനന്ദനപ്രവാഹം

ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്ന സന്തോഷം പങ്കു വച്ചതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കും ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും അഭിനന്ദനപ്രവാഹം. ട്വിറ്ററിലൂടെയാണ് തങ്ങള്‍ മാതാപിതാക്കളാവാന്‍ പോവുന്ന വിവരം കോലി് ലോകത്തെ അറിയിച്ചത്. അപ്പോള്‍, ഞങ്ങള്‍ മൂന്നാവും! 2021 ജനുവരിയില്‍ എത്തുമെന്നായിരുന്നു ഭാര്യ അനുഷ്‌കാ ശര്‍മ നിറവയറോടെ നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം കോലിയുടെ ട്വീറ്റ്.

ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍ ആശംസകള്‍ കൊണ്ടു നിറഞ്ഞത്. ഇന്ത്യന്‍ താരങ്ങളെക്കുടാതെ വിദേശ താരങ്ങളും ബിസിസിഐ, ആര്‍സിബി എന്നിവരും ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്നിട്ടുണ്ട്. 2017 ഡിസംബര്‍ 11നായിരുന്നു ബോളിവുഡിലെ തിരക്കേറിയ നടി കൂടിയായ അനുഷ്‌കയെ കോലി മിന്നുകെട്ടിയത്.

ബിസിസിഐ, ആര്‍സിബി

ബിസിസിഐ, ആര്‍സിബി

അഭിനന്ദനങ്ങള്‍ വിരാട് കോലി, അനുഷ്‌ക ശര്‍മയെന്നായിരുന്നു ബിസിസിഐയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.
ഐപില്ലില്‍ കോലി നയിക്കുന്ന ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇരുവരെയും പ്രശ്‌സം കൊണ്ട് മൂടി. ജനുവരിയില്‍ വീട്ടിലേക്കു പുതിയ അതിഥി വരുന്നതില്‍ വിരാട് കോലിക്കും അനുഷ്‌ക ശര്‍മയ്ക്കും അഭിനന്ദനങ്ങള്‍. ഞങ്ങളെ ഇതിനേക്കാള്‍ ആവേശം കൊള്ളിക്കുന്ന മറ്റൊന്നില്ല. ആഹ്ലാദത്തോടെയിരിക്കുന്ന ഈ ജോടികള്‍ക്കു ആശംസയറിയിക്കാന്‍ ലൗ ഇമോജി ഇടൂയെന്നായിരുന്നു ആര്‍സിബി ട്വീറ്റ് ചെയ്തത്.

ഗെയ്ല്‍, ഡുപ്ലെസി

ഗെയ്ല്‍, ഡുപ്ലെസി

ഐപിഎല്ലില്‍ കോലിക്കൊപ്പം നിരവധി സീസണുകളില്‍ കളിച്ചിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ചു. അഭിനന്ദനങ്ങള്‍ കാക്കയെന്നായിരുന്നു ഗെയ്ല്‍ ട്വീറ്റ് ചെയ്തത്.
ഇതിനു തൊട്ടു താഴെയുള്ള അഭിനന്ദനം ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ ഫഫ് ഡുപ്ലെസിയുടേതായിരുന്നു. അഭിനന്ദനങ്ങള്‍ ബ്രോയെന്നായിരുന്നു ഡുപ്ലെസി കുറിച്ചത്.

ഹര്‍ഭജന്‍, ഇഷാന്ത്, ക്രുനാല്‍

ഹര്‍ഭജന്‍, ഇഷാന്ത്, ക്രുനാല്‍

ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും ഇരുവരെയും അഭിനന്ദിച്ചു. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍ എന്നായിരുന്നു പാല്‍കുപ്പിയുടെയും ലൗവിന്റെയും ഇമോജിയൊപ്പം ഭാജി ട്വീറ്റ് ചെയ്തത്.
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ കുറിച്ചത് അഭിനന്ദനങ്ങള്‍ വിരാട് കോലി, അനുഷ്‌ക ശര്‍മയെന്നായിരുന്നു.
ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായ പേസര്‍ ഇഷാന്ത് ശര്‍മയുടെ ട്വീറ്റ് രണ്ടു പേര്‍ക്കും ഒരുപാട് അഭിനന്ദനങ്ങളെന്നായിരുന്നു.

ചഹല്‍, ധവാന്‍, ജുലാന്‍ ഗോസ്വാമി

ചഹല്‍, ധവാന്‍, ജുലാന്‍ ഗോസ്വാമി

അഭിനന്ദനങ്ങള്‍ ഭയ്യാ, ഭാഭിയെന്നായിരുന്നു ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമില്‍ അംഗമായ യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ ട്വീറ്റ് ചെയ്തത്.
അഭിനന്ദനങ്ങള്‍, രണ്ടു പേര്‍ക്കും തന്റെ ആശംസകളെന്നായിരുന്നു ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായ ശിഖര്‍ ധവാന്‍ ട്വിറ്ററില്‍ കുറിച്ചത്.
ആവേശകരമായ പുതിയ യാത്രയ്ക്കു അനുഷ്‌ക ശര്‍മയ്ക്കും വിരാട് കോലിക്കും അഭിനന്ദനങ്ങളെന്നു ഇന്ത്യയുടെ മുന്‍ പേസര്‍ ജുലാന്‍ ഗോസ്വാമി ട്വീറ്റ് ചെയ്തു.

Story first published: Thursday, August 27, 2020, 15:43 [IST]
Other articles published on Aug 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+