For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഞങ്ങള്‍ക്കെതിരേ ബൂംറ ടെസ്റ്റ് അരങ്ങേറ്റം നടത്തില്ലെന്ന് പ്രതീക്ഷിച്ചിരുന്നു: ഫഫ് ഡുപ്ലെസിസ്

കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് നട്ടെല്ലാണ് ജസ്പ്രീത് ബൂംറ. വ്യത്യസ്തമായ ആക്ഷനോടൊപ്പം വേഗവും കൃത്യതയും ഒത്തുചേരുന്ന ബൂറയുടെ പന്തുകള്‍ ചുരുങ്ങിയകാലംകൊണ്ട് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായി മാറി. ഇപ്പോഴിതാ ബൂംറയുടെ തങ്ങള്‍ക്കെതിരായ ടെസ്റ്റ് അരങ്ങേറ്റത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഫഫ് ഡുപ്ലെസിസ്. 2018ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയെക്കുറിച്ചാണ് ഡുപ്ലെസിസ് മനസ്സ് തുറന്നത്. ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയില്‍ ഇത്രയും മികച്ച മുമ്പ് പുറത്തെടുത്തിട്ടില്ലെന്നാണ് ഡുപ്ലെസിസ് അഭിപ്രായപ്പെട്ടത്. ദക്ഷിണാഫ്രിക്കയില്‍ നേരിട്ടത്തില്‍ വെച്ച് ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു അന്ന് ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് നേരിട്ടത്.

പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക വിജയിച്ചെങ്കിലും ദക്ഷിണാഫ്രിക്കയെ നാട്ടില്‍ ഇത്രത്തോളം വെല്ലുവിളിച്ച മറ്റൊരു ഇന്ത്യന്‍ ടീമും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് ദക്ഷിണാഫ്രിക്കയെ നയിച്ചത് ഡുപ്ലെസിസായിരുന്നു. അന്ന് ബൂംറ തങ്ങള്‍ക്കെതിരേ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ബൂംറ മികച്ച ബൗളറാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഈ പരമ്പരയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. അദ്ദേഹം ഞങ്ങള്‍ക്കെതിരേ അരങ്ങേറ്റം നടത്തരുതെന്ന് ആഗ്രഹിച്ചിരുന്നു. കാരണം അദ്ദേഹം എത്രത്തോളം മികച്ച ബൗളറാണെന്ന് എനിക്കറിയാം. ആര്‍ച്ചറെപ്പോലെ മികച്ച പേസ് ബൗളിങ് പുറത്തെടുക്കുന്ന ആളാണ് ബൂംറ. ഇരുവരും ഒരുപോലെ മികച്ച ബൗളര്‍മാരാണെന്നും 2018ലെ ഈ ടെസ്റ്റ് പരമ്പര കരിയറിലെ താന്‍ ഭാഗമായ മികച്ച ടെസ്റ്റ് പരമ്പരകളില്‍ ഒന്നായിരുന്നുവെന്നും ഡുപ്ലെസിസ് പറഞ്ഞു. ഈ ടെസ്റ്റ് പരമ്പരയില്‍ മുഹമ്മദ് ഷമി 15 വിക്കറ്റുമായി ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നപ്പോള്‍ ബൂംറ അരങ്ങേറ്റ പരമ്പരയില്‍ 14 വിക്കറ്റും സ്വന്തമാക്കി.

fafduplessis-jaspritbumrah

ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമുള്ള ഏകദിന പരമ്പരയെക്കുറിച്ചും ഡുപ്ലെസിസ് പ്രതികരിച്ചു. തുടര്‍ച്ചയായ പരിക്കുകള്‍ മൂലം ടീം കടുത്ത തിരിച്ചടി നേരിട്ടിരുന്നു. ടീമിലെ നാലോ അഞ്ചോ പ്രധാന താരങ്ങള്‍ക്കാണ് പരിക്കേറ്റത്. എന്റെ കൈവിരല്‍ പൊട്ടി, ക്വിന്റന്‍ ഡീകോക്കിനും ഹാഷിം അംലയ്ക്കും പരിക്കേറ്റു. ഇത് പരമ്പര തോല്‍വിക്ക് തിരിച്ചടിയായെന്നും ഡുപ്ലെസിസ് പറഞ്ഞു. 5-1നാണ് ഇന്ത്യ ഏകദിന പരമ്പര വിജയിച്ചത്. കുല്‍ദീപ് യാദവിന്റെ 17 വിക്കറ്റും യുസ്‌വേന്ദ്ര ചാഹലിന്റെ 16 വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് കരുത്തായത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മികച്ച വിദേശ പരമ്പരകളിലൊന്നായിരുന്നു ഇത്. 35കാരനായ ഡുപ്ലെസിസ് 65 ടെസ്റ്റില്‍ നിന്ന് 3901 റണ്‍സും 143 ഏകദിനത്തില്‍ നിന്ന് 5507 റണ്‍സും 47ടി20യില്‍ നിന്ന് 1407 റണ്‍സുമാണ് ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ നേടിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ് അദ്ദേഹം. 71 ഐപിഎല്ലില്‍ നിന്നായി 1853 റണ്‍സും ഡുപ്ലെസിസിന്റെ അക്കൗണ്ടിലുണ്ട്.

Story first published: Tuesday, July 7, 2020, 12:11 [IST]
Other articles published on Jul 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+