For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലീയെ പേടിയില്ല, അക്തര്‍ കുഴപ്പക്കാരന്‍! പക്ഷെ ഏറ്റവും കടുപ്പം ഒരാളെന്ന് വീരു

ഇന്ത്യയുടെ എക്കാലത്തൈയും മികച്ച താരങ്ങളിലൊരാള്‍

ലോക ക്രിക്കറ്റില്‍ ഒരു കാലത്തു ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഏതു വമ്പന്‍ ബൗളറായാലും, എത്ര മികച്ച ബൗളറായാലും അദ്ദേഹത്തിനു ഒരു ശൈലി മാത്രമേയുണ്ടായിരുന്നുള്ളൂ. അടിച്ചുപറത്തുകയെന്നതു മാത്രമായിരുന്നു അത്. ഈ കാരണത്താല്‍ തന്നെ സെവാഗിനെ പുറത്താക്കാന്‍ ഏതു ബോള്‍ പ്രയോഗിക്കുമെന്നു പോലും അക്കാലത്തെ ബൗളര്‍മാര്‍ക്കു സംശയമായിരുന്നു.

1

വീരുവിനെപ്പോലെയൊരു ബാറ്റര്‍ ഇന്ത്യക്കു അതിനു മുമ്പോ ശേഷമോ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ ക്രിക്കറ്റ് ആരാധകര്‍ക്കു അന്നും ഇന്നും പ്രിയങ്കരനാണ് വീരു. കരിയറില്‍ താന്‍ നേരിട്ട ചില ലോകോത്തര ബൗളര്‍മാരെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അദ്ദേഹം. ഹോം ഓഫ് ഹീറോസെന്ന സ്‌പോര്‍ട്‌സ് 18ന്റെ മൂന്നാമത്തെ എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു സെവാഗ്.

2

പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറിനെക്കുറിച്ചാണ് വീരേന്ദര്‍ സെവാഗ് ആദ്യമായി സംസാരിച്ചത്. ബൗങിള് ആക്ഷനിടെ താന്‍ കൈമുട്ട് ഇളക്കുന്നതായി ഷുഐബിന് അറിയാം, കൂടാതെ അശ്രദ്ധമായിട്ടാണ് ബൗള്‍ ചെയ്യുന്നതെന്നും അദ്ദേഹത്തിനറിയാം. ഇവയ്ക്കല്ലാതെ ഐസിസി എന്തിനാണ് അക്തറിനെ വിലക്കുകയെന്നും സെവാഗ് തമാശരൂപേണ പറഞ്ഞു.

3

ഓസ്‌ട്രേലിയയുടെ മുന്‍ സ്പീഡ് സ്റ്റാര്‍ ബ്രെറ്റ് ലീയെ നേരിടുകയെന്നത് വലി ബുദ്ധിമുട്ടേറിയ കാര്യമായിരുന്നില്ലെന്നു വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തി. ബ്രെറ്റ് ലീയുടെ കൈ ബൗള്‍ ചെയ്യുമ്പോള്‍ നേര്‍ദിശയിലാണ് താഴേക്കു വരുന്നത്, അതിനാല്‍ തന്നെ ബോള്‍ പിക്ക് ചെയ്യുന്നത് എളുപ്പമായിരുന്നു.
പക്ഷെ ഷുഐബ് അക്തര്‍ അങ്ങനെയായിരുന്നില്ല. മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ആക്ഷനായിരുന്നു അദ്ദേഹത്തിന്റേത്. ഷുഐബ് ബൗള്‍ ചെയ്യുമ്പോള്‍ കൈയും ബോളും എവിടെ നിന്നാണ് വരുന്നതെന്നു പോലും നിങ്ങള്‍ക്കു ഊഹിക്കാന്‍ സാധിക്കില്ലെന്നും സെവാഗ് വ്യക്തമാക്കി.

4

കരിയറില്‍ താന്‍ നേരിട്ടവരില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളര്‍ ന്യൂസിലാന്‍ഡിന്റെ മുന്‍ പേസ് ഇതിഹാസമായ ഷെയ്ന്‍ ബോണ്ടാണെന്നു സെവാഗ് വെളിപ്പെടുത്തി. ബോണ്ടിന്റെ ഡെലിവെറികള്‍ സ്വിങ് ചെയ്ത ശേഷം നിങ്ങളുടെ ദേഹത്തേക്കായിരിക്കും വരുന്നത്. ഓഫ്‌സ്റ്റംപിന് പുറത്തു ബൗള്‍ ചെയ്താലും അതു ഈ തരത്തില്‍ സ്വിങ് ചെയ്ത് അകത്തേക്കു കയറുമെന്നും അദ്ദേഹം പറയുന്നു. പക്ഷെ താന്‍ കളിച്ചവരില്‍ ഏറ്റവും വേഗമേറിയ ബൗളര്‍മാര്‍ ബ്രെറ്റ് ലീയും ഷുഐബ് അക്തറുമാണെന്നാണ് സെവാഗിന്റെ അഭിപ്രായം.

5

ബ്രെറ്റ് ലീയെ നേരിടാന്‍ എനിക്കു ഒരിക്കലും ഭയമില്ലായിരുന്നു. പക്ഷെ ഷുഐബ് അക്തര്‍ അങ്ങനെയായിരുന്നില്ല. അദ്ദേഹം എന്തായിരിക്കും അടുത്തതായി ചെയ്യുകയെന്നു ഊഹിക്കാന്‍ പോലും കഴിയില്ല. ഞാന്‍ രണ്ടു ബോളുകള്‍ ബൗണ്ടറി കടത്തിയാല്‍ അക്തര്‍ എന്തായിരിക്കും ചെയ്യുകയെന്നു പറയാന്‍ കഴിയില്ല. ചിലപ്പോള്‍ ഒരു ബീമറായിരിക്കാം, ചിലപ്പോള്‍ കാല്‍വിരലുകള്‍ തകര്‍ക്കുന്ന ഒരു യോര്‍ക്കറുമായിരിക്കാമെന്നും വീരേന്ദര്‍ സെവാഗ് വിശദമാക്കി. തന്റെ ബൗണ്ടറി ബൗളറായിട്ടാണ് അക്തറിനെ താന്‍ പരിഗണിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.

6

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്. വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരെല്ലാം അവരുടെ സെഞ്ച്വറികള്‍ തികയ്ക്കുന്നത് 150-200 ബോളുകളായിരുന്നു. പക്ഷെ ഞാനും ഇതേ റേറ്റില്‍ തന്നെ സെഞ്ച്വറിയടിച്ചാല്‍ എന്നെയാരും ഓര്‍മിക്കില്ല. എനിക്കൊരു ഐഡന്റിറ്റിയുണ്ടാക്കാന്‍ അവരേക്കാള്‍ വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടി വന്നതായും വീരേന്ദര്‍ സെവാഗ് പറഞ്ഞു.

7

ബാറ്റ് ചെയ്യുമ്പോള്‍ ഒരിക്കലും നാഴികക്കല്ലുകളെക്കുറിച്ച് താന്‍ ചിന്തിച്ചിരുന്നില്ലെന്നു അദ്ദേഹം വ്യക്തമാക്കി. ടെസ്റ്റാണെങ്കില്‍ ദിവസം മുഴുവന്‍ ക്രീസില്‍ നില്‍ക്കാനായാല്‍ 250 റണ്‍സെങ്കിലും എനിക്കു നേടാന്‍ കഴിയുമെന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്. ഇതിന്റെ ഭാഗമായി 50, 100, 150, 200 എന്നിങ്ങനെ സ്‌കോറുകള്‍ എനിക്കു ക്രോസ് ചെയ്യേണ്ടിവരും. അതുകൊണ്ടു തന്നെ 90കളില്‍ ബാറ്റ് ചെയ്യുമ്പോഴും സിക്‌സറടിക്കാന്‍ എനിക്കു സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. കാരണം തന്റെ ലക്ഷ്യം 100ല്‍ നിര്‍ത്തുകയായിരുന്നില്ലെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, May 19, 2022, 1:20 [IST]
Other articles published on May 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+