Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ പരിശീലന ക്യാംപ് ജൂലൈയില്‍, ധോണിയുടെ പങ്കാളിത്തം- പ്രമുഖരുടെ അഭിപ്രായം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാംപ് ജൂലൈ മധ്യത്തോടെ ആരംഭിക്കാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് മുന്‍ നായകന്‍ എംഎസ് ധോണിയെ തിരിച്ചു വിളിക്കുമോയെന്നാണ്. കഴിഞ്ഞ 11 മാസത്തോളമായി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം. 2019 ആഗസ്റ്റിലാണ് ധോണി അവസാനമായി കളിച്ചത്. ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഇത്. സെമിയില്‍ തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായതിനു പിന്നാലെ അദ്ദേഹം ക്രിക്കറ്റില്‍ നിന്നും സ്വയം മാറിനില്‍ക്കുകയായിരുന്നു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ചു കൊണ്ട് മാര്‍ച്ച് അവസാനത്തോടെ ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ ധോണി തയ്യാറെടുക്കവെയാണ് കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും എല്ലാം തകിടം മറിച്ചത്. സിഎസ്‌കെയ്ക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച് അതു വഴി ദേശീയ ടീമിലെ സ്ഥാനം തിരിച്ചുപിടിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. അടുത്ത മാസം മൂന്നാമത്തെ ആഴ്ചയോടെ ബിസിസിഐ ആരംഭിക്കുന്ന ഇന്ത്യയുടെ ആറാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാംപിലേക്കു ധോണിയെ തിരികെ വിളിക്കണമോയെന്നതിനെക്കുറിച്ച് വിദഗ്ധര്‍ പ്രതികരിക്കുന്നു.

ധോണി വേണമെന്ന് പ്രസാദ്

ധോണി വേണമെന്ന് പ്രസാദ്

ഐസിസിയുടെ ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കുകയാണെങ്കില്‍ ധോണിയെയും പരിശീലന ക്യാംപില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ആവശ്യപ്പെട്ടു. ലോകകപ്പ് നടക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും തനിക്കുറപ്പില്ല. ഇനി ലോകകപ്പുണ്ടെങ്കില്‍ അതിനുള്ള തയ്യാറെടുപ്പ് കൂടിയായിരിക്കും ക്യാംപില്‍ നടക്കുക.
അപ്പോള്‍ അവിടെ തീര്‍ച്ചയായും ധോണിയും വേണം. എന്നാല്‍ രണ്ടു ടീമുകളുടെ പരമ്പരയാണ് ഇനി ഇന്ത്യ കളിക്കുന്നതെങ്കില്‍ ധോണിയെ വിളിക്കണമെന്നില്ല. കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവര്‍ നമുക്കുണ്ടെന്നും പ്രസാദ് വിശദമാക്കി. അതേസമയം, ധോണി കൂടി ക്യാംപിലുണ്ടെങ്കില്‍ അത് യുവതാരങ്ങള്‍ക്കു കൂടുതല്‍ സഹായകരമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ധോണിയുടെ തീരുമാനം

ധോണിയുടെ തീരുമാനം

ഇന്ത്യക്കു വേണ്ടി ഇനിയും കളിക്കണമെന്ന് ധോണി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നടക്കാനിരിക്കുന്ന എല്ലാ മല്‍സരങ്ങളിലും അദ്ദേഹത്തെ കളിപ്പിക്കണമെന്ന് മുന്‍ ടീമംഗവും പേസറുമായിരരുന്ന ആശിഷ് നെഹ്‌റ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ താനായിരുന്നെങ്കില്‍ ധോണിയെ തീര്‍ച്ചയായും ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു. എന്നാല്‍ ഏറ്റവും വലിയ ചോദ്യം ദേശീയ ടീമിനു വേണ്ടി തുടര്‍ന്നും കളിക്കാന്‍ ധോണിക്കു ആഗ്രഹമുണ്ടോയെന്നതാണെന്നും നെഹ്‌റ പറഞ്ഞു. ഐപിഎല്‍ നടക്കുകയാണെങ്കില്‍ ധോണിക്കു പഴയ ടച്ച് വീണ്ടെടുക്കാന്‍ സാധിക്കുമെന്നും അതിനു ശേഷം അദ്ദേഹത്തെ ദേശീയ ടീമിലേക്കു തിരികെ വിളിക്കാമെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

ധോണിയുമായി സംസാരിക്കണം

ധോണിയുമായി സംസാരിക്കണം

ഇന്ത്യന്‍ ടീമിന്റെ ക്യാംപില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടോയെന്നതിനെക്കുറിച്ച് ധോണിയുമായി സെലക്ടര്‍മാര്‍ സംസാരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നു മുന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദീപ്ദാസ് ഗുപ്ത പറയുന്നു.
ആറാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലന ക്യാംപില്‍ ധോണിയുമുണ്ടെങ്കില്‍ അത് യുവ വിക്കറ്റ് കീപ്പര്‍മാരെ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ സഹായിക്കും. ഇനി ക്യാംപിന്റെ ഭാഗമായില്ലെങ്കിലും ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ധോണിക്കു ദേശീയ ടീമിലേക്കു തിരിച്ചെത്താനാവുമെന്നാണ് കരുതുന്നത്. സിഎസ്‌കെയ്ക്കു വേണ്ടി നാലാം നമ്പറില്‍ ഇറങ്ങി 500 റണ്‍സെടുക്കുകയാണെങ്കില്‍ ധോണിയെ തഴയാന്‍ സാധിക്കുമോയെന്നും ഗുപ്ത ചോദിക്കുന്നു.

പരിഗണിച്ചേക്കില്ലെന്നു സൂചന

പരിഗണിച്ചേക്കില്ലെന്നു സൂചന

ധോണിയെ ഇന്ത്യയുടെ പരിശീലനക്യംപിലേക്കു വിളിച്ചേക്കില്ലെന്ന സൂചനയാണ് ഒരു മുതിര്‍ന്ന ഒഫീഷ്യല്‍ നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ധോണി കളിച്ചിട്ടില്ല. ഇപ്പോള്‍ അഅദ്ദേഹത്തിന് പഴയ ടച്ച് നഷ്ടമായോയെന്നു നമുക്കറിയില്ല. ബിസിസിഐയുടെ മുഖ്യ കരാറിലും ധോണി ഉള്‍പ്പെട്ടിട്ടില്ല. ഇനി ധോണിയെ പരിശീലന ക്യാംപിലേക്കു വിളിക്കുകയാണെങ്കില്‍ അത് വലിയ സര്‍പ്രൈസ് തന്നെയായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

Story first published: Saturday, June 20, 2020, 11:09 [IST]
Other articles published on Jun 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+