Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത്ത് ബാറ്റിങില്‍ ഒരു കാര്യം പഠിക്കണം! വന്‍ സ്കോര്‍ ഉടന്‍- പിന്തുണച്ച് ഹോഗ്

കരിയറിലെ മോശം ഫോമിലൂടെ കടന്നുപോവുന്ന ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കു ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗിന്റെ പിന്തുണ. ആദ്യ ടെസ്റ്റിലെ പ്രകടനത്തിന്റെ പേരില്‍ അദ്ദേഹം വിമര്‍ശനം നേരിടുകയാണ്. രണ്ടിന്നിങ്‌സുകളിലായി 6, 12 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്‌കോറുകള്‍. അവസാനമായി കളിച്ച ഏഴ് ഇന്നിങ്‌സുകളിലാവട്ടെ ഒരേയൊരു ഫിഫ്റ്റി മാത്രമേ ഹിറ്റ്മാന്‍ നേടിയിട്ടുള്ളൂ. രണ്ടാം ടെസ്റ്റില്‍ രോഹിത്തിനു പകരം മായങ്ക് അഗര്‍വാള്‍ ടീമിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ വന്നു കൊണ്ടിരിക്കെയാണ് ഹോഗ് പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നത്.

1

രോഹിത്തിനെ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ നിന്നൊഴിവാക്കുമെന്നു ഞാന്‍ കരുതുന്നില്ല. 2019ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന്റെ പ്രകടനം ഓര്‍മയില്ലേ. അന്നു മൂന്നു സെഞ്ച്വറികള്‍ അദ്ദേഹം നേടിയിരുന്നു. ഇവയിലൊന്ന് ഡബിള്‍ സെഞ്ച്വറിയുമായിരുന്നു. ഐതിഹാസിക ബാറ്റ്‌സ്മാനാണ് രോഹിത്. അദ്ദേഹത്തെ ഇനിയും എഴുതിത്തള്ളാനായിട്ടില്ല. രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തില്‍ നിന്നും വലിയൊരു സ്‌കോര്‍ തന്നെ താന്‍ പ്രതീക്ഷിക്കുന്നതായും ഹോഗ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഓഫ് സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളുകളില്‍ ഷോട്ടുകള്‍ കളിക്കുമ്പോഴാണ് രോഹിത് ശ്രദ്ധിക്കേണ്ടതെന്നു ഹോഗ് ആവശ്യപ്പെട്ടു. ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ജോഫ്ര ആര്‍ച്ചറുടെ ബൗളിങില്‍ രോഹിത് പുറത്തായ രീതിയാണ് അദ്ദേഹം ഇതിനു ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.

2

രോഹിത്തിന്റെ ബാറ്റിങ് ടെക്‌നിക്കിലെ ഈ പിഴവ് മുതലെടുക്കാന്‍ ശേഷിയുള്ള വളരെ മികച്ച പേസ് ബൗളിങ് ആക്രമണനിര ഇംഗ്ലണ്ടിനുണ്ട്. ശരീരത്തിലേക്കു അകലേക്കു പോവുന്ന ബോളുകളില്‍ ഷോട്ട് കളിക്കുന്ന താരമാണ് രോഹിത്. ആന്‍ഡേഴ്‌സന്‍ ബോള്‍ ഓഫ് സ്റ്റംപിന് പുറത്തേക്കു ബോള്‍ സ്വിങ് ചെയ്യുന്ന ബൗളറാണ്. ജോഫ്ര ആര്‍ച്ചര്‍ക്കും മൂവ്‌മെന്റ് ലഭിക്കാറുണ്ട്. കൂടാതെ എകസ്ട്രാ ബൗണ്‍സും പേസും അദ്ദേഹത്തിനു ലഭിക്കുന്നു. ഓഫ്സ്റ്റംപിന് പുറത്തുകൂടെ പോവുന്ന ബോളുകള്‍ ഒഴിവാക്കുന്നത് എങ്ങനെയെന്നു രോഹിത് പഠിക്കണമെന്നും ഹോഗ് നിര്‍ദേശിക്കുന്നു.

ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ്‌സ്പിന്നര്‍ ജാക്ക് ലീച്ചിന്റെ അതിമനോഹരമായ ബോളാണ് രോഹിത്തിന്റെ കുറ്റി തെറിപ്പിച്ചത്. ആ ബോള്‍ കളിക്കുക അസാധ്യമാണ്. എന്നാല്‍ ഇടംകൈയന്‍ ഓഫ് സ്പിന്നറായ ലീച്ചിനെതിരേ രോഹിത്തിന്റെ ഫൂട്ട് വര്‍ക്ക് മികച്ചതായിരുന്നു. ചില സമയങ്ങളില്‍ അദ്ദേഹം അല്‍പ്പം അലസ്സനായി മാറുന്നതായും ഹോഗ് വിലയിരുത്തി. ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ഇന്ത്യക്കു ചെന്നൈയില്‍ നേരിട്ടത്.

Story first published: Thursday, February 11, 2021, 18:50 [IST]
Other articles published on Feb 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+