Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍- സെവാഗ് സ്വപ്‌ന ഓപ്പണിങ് ജോടി വീണ്ടും... ത്രില്ലടിച്ച് വീരു, ആരാധകരും ആവേശത്തില്‍

sachin

ദില്ലി: ലോക ക്രിക്കറ്റിലെ ഇതിഹാസ ഓപ്പണിങ് ജോടികളായ സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും വീണ്ടും ഒരുമിച്ച് പാഡണിഞ്ഞ് ഗ്രൗണ്ടിലിറങ്ങുന്നു. റോഡ് സുരക്ഷ ലോക സീരീസിന്റെ ഭാഗമായി നടക്കുന്ന ടി20 ടൂര്‍ണമെന്റിലാണ് സ്വപ്ന ജോടിയെ വീണ്ടും ആരാധകര്‍ക്കു കാണാന്‍ കഴിയുക. 2012ല്‍ ഹൊബാര്‍ട്ടില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിനും സെവാഗും അവസാനമായി ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഏഴു വര്‍ഷത്തിനു ശേഷം ആരാധകരെ ത്രില്ലടിപ്പിച്ചാണ് ഇരുവരും വീണ്ടും ബാറ്റേന്തുന്നത്.

സച്ചിനൊപ്പം വീണ്ടും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് താനെന്നു സെവാഗ് പറഞ്ഞു. ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീയെ വീണ്ടും നേരിടാന്‍ അവസരം ലഭിക്കുന്നുവെന്നതും തന്നെ ത്രില്ലടിപ്പിക്കുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചിരുന്നപ്പോള്‍ ലീയ്ക്ക് കളിയില്‍ അധികം തല്ല് കിട്ടിയിരുന്നില്ല. എന്നാല്‍ ഇത്തവണ താന്‍ അതു തീര്‍ക്കും. ലീയെ തച്ചുതകര്‍ക്കുമെന്നും സെവാഗ് മുന്നറിയിപ്പ് നല്‍കുന്നു.

india

സച്ചിനും സെവാഗും മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച പല വമ്പന്‍ കളിക്കാരും ലോക സീരീസിന്റെ ഭാഗമാവുന്നുണ്ട്. 110 താരങ്ങള്‍ ഇതിനകം ടൂര്‍ണമെന്റില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ശ്രീലങ്കയുട മുന്‍ സൂപ്പര്‍ താരം തിലകരത്‌നെ ദില്‍ഷന്‍, ദക്ഷിണാഫ്രിക്കയുടെ ഫീല്‍ഡിങ് ഇതിഹാസം ജോണ്ടി റോഡ്‌സ് എന്നിവരെല്ലാം ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളാണ് ലോക സീരിസില്‍ മാറ്റുരയ്ക്കുക.

Story first published: Tuesday, February 4, 2020, 13:19 [IST]
Other articles published on Feb 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+