Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തര്‍ക്കമില്ല, രോഹിത്തിന് ശേഷം പാണ്ഡ്യ തന്നെ! അടുത്ത നായകനാകേണ്ടത് ഹാര്‍ദ്ദിക്കെന്ന് മുന്‍ താരം

ട്വന്റി-20 ലോകകപ്പിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. 2007 ന് ശേഷം ഒരു കിരീടം എന്ന നേട്ടത്തിനായി രോഹിത്തും സംഘവും ഓസ്‌ട്രേലിയന്‍ മണ്ണിലെത്തിയിരിക്കുകയാണ്. ഇതിനിടെ ലോകകപ്പിന് ശേഷമുള്ള പരമ്പരയ്ക്കായുള്ള ടീമിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബിസിസിഐ. നായകന്‍ രോഹിത് ശര്‍മയ്ക്കും ഓപ്പണര്‍ കെഎല്‍ രാഹുലിനും വിരാട് കോലിയ്ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ് ബിസിസിഐ.

രോഹിത്തിന്റേയും രാഹുലിന്റേയും അഭാവത്തില്‍ ഇന്ത്യയെ ന്യൂസിലാന്‍ഡിനെതിരെ നയിക്കുക ഹാര്‍ദ്ദിക് പാണ്ഡ്യയായിരിക്കും. ഇതാദ്യമായിട്ടാണ് ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുന്നത്. നേരത്തെ ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാവുകയും അവരെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു ഹാര്‍ദ്ദിക്. പാണ്ഡ്യയെ നായകനാക്കാനുള്ള തീരുമാനത്തിന് ക്രിക്കറ്റ് ലോകം കയ്യടിക്കുകയാണ്.

യോഗ്യത

ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്തയും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ട്വന്റി-20 ടീമിനെ നയിക്കാന്‍ ഹാര്‍ദ്ദിക് യോഗ്യനാണെന്നാണ് അദ്ദേഹം പറയുന്നത്. ഹാര്‍ദ്ദിക്കിന്റെ സമീപകാലത്തെ പ്രകടനങ്ങളും വ്യക്തിത്വത്തിലുണ്ടായ വളര്‍ച്ചയുമൊക്കെ ഭാവി നായകനാകാനുള്ള യോഗ്യതയാണെന്നാണ് അദ്ദേഹം പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Also Read:വില്ലിച്ചായന്‍ എന്ന നന്മമരം വീണു! വില്യംസന്റെ 'ചതി'യില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം! മാപ്പ് ചോദിച്ച് താരം

പ്രതീക്ഷിച്ചിരുന്നത് തന്നെ

''എനിക്കൊട്ടും അത്ഭുതമില്ല. പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. കാരണം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നമുക്ക് മുന്നോട്ട് പോകുന്നതിനെക്കുറിച്ച് ചിന്തിക്കണം. അടുത്ത ട്വന്റി-20 ലോകകപ്പ് മനസില്‍ കണ്ടുകൊണ്ട് വേണം ഇന്ത്യ ഒരു ടൈം ഫ്രെയിം സെറ്റ് ചെയ്യേണ്ടത്. ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള സമയമാണിതെന്ന് തോന്നുന്നു. ഇപ്പോള്‍ രോഹിത്താണ് ക്യാപ്റ്റന്‍. പക്ഷെ ഒരു പിന്‍ഗാമിയുണ്ടാകേണ്ടതുണ്ട്. ഇപ്പോള്‍ ഏറ്റവും ശരിയായ തീരുമാനം ഹാര്‍ദ്ദിക് പാണ്ഡ്യ എന്നായിരിക്കണം. തന്റെ ഐപിഎല്‍ ടീമിനെ ഗംഭീരമായിട്ടാണ് അവന്‍ നയിച്ചത്. അവനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനത്തില്‍ ഞാന്‍ ഒരുപാട് സന്തുഷ്ടനാണ്'' ദീപ് ദാസ്ഗുപ്ത പറയുന്നു.

പാണ്ഡ്യയുടെ കളിയിലുണ്ടായ വളര്‍ച്ച

പാണ്ഡ്യയുടെ കളിയിലുണ്ടായ വളര്‍ച്ചയെ പ്രശംസിച്ച ദീപ് ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ ജേതാക്കളാക്കി മാറ്റിയതിനേയും അഭിനന്ദിച്ചു. ''ഈയ്യടുത്ത് അവന്‍ ഒരുപാട് പേരെ ഞെട്ടിച്ചിട്ടുണ്ട്. തന്നെ തന്നെ കൈകാര്യം ചെയ്ത രീതിയും ടീമിനെ നയിച്ച രീതിയുമെല്ലാം പ്രശംസനീയമാണ്. ഇപ്പോള്‍ രോഹിത്തിന്റെ കീഴില്‍ പോലും ക്യാപ്റ്റനുമായി നിരന്തരം സംസാരിക്കുന്ന ഹാര്‍ദ്ദിക്കിനെ കാണാം. ബാറ്റ് ചെയ്യുമ്പോള്‍ മധ്യനിരയിലൊരു ശാന്തത കൊണ്ടു വരാന്‍ സാധിക്കുന്നുണ്ട് അവന്. ഹാര്‍ദ്ദിക്കും സൂര്യകുമാറും നല്ല കൂട്ടുകെട്ടാണ്. ഹാര്‍ദ്ദിക് വളരെ മികച്ചൊരു ചോയ്‌സാണെന്നാണ് എന്റെ അഭിപ്രായം'' എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

അടുത്ത എതിരാളികള്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ട്വന്റി-20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്താണ്. ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക് എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ശിഖര്‍ ധവാനായിരിക്കും നയിക്കുക.

അതേസമയം ലോകകപ്പിലെ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. ബംഗ്ലാദേശാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. സെമി ബര്‍ത്തെടുക്കാന്‍ വരും മത്സരങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.

Story first published: Tuesday, November 1, 2022, 17:39 [IST]
Other articles published on Nov 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+