Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്താണ് ലോകകപ്പ് സൂപ്പര്‍ ലീഗ്? മാറ്റുരയ്ക്കുക 13 ടീമുകള്‍, മൂന്നു വര്‍ഷം കൊണ്ട് 156 കളികള്‍

2023ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമുകളെ തീരുമാനിക്കുന്നതിനായി ഐസിസി തുടക്കമിട്ട പുതിയ ചാംപ്യന്‍ഷിപ്പാണ് ലോകകപ്പ് സൂപ്പര്‍ ലീഗ്. ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കുകയെന്ന ലക്ഷ്യത്തോടെ ഐസിസി തുടക്കമിട്ട ലോക ചാംപ്യന്‍ഷിപ്പിനു സമാനമായി ഏകദിനത്തിലെയും കൂടുതല്‍ കാണികളെ ആകര്‍ഷിക്കകുയെന്ന ലക്ഷ്യത്തതോടെയാണ് സൂപ്പര്‍ ലീഗ് ഐസിസി ആരംഭിച്ചിരിക്കുന്നത്.

ഐസിസിയുടെ മുഴുവന്‍ സമയ അംഗങ്ങളായ 12 ടീമുകള്‍ക്കൊപ്പം നെതര്‍ലാന്‍ഡ്‌സാണ് ലോകകപ്പ് സൂപ്പര്‍ ലീഗില്‍ അണിനിരക്കുന്ന മറ്റൊരു ടീം. 2015-17ലെ ഐസിസിയുടെ ലോക ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ ജേതാക്കളായതോടെയാണ് നെതര്‍ലാന്‍ഡ്‌സിനു ലോകകപ്പ് സൂപ്പര്‍ ലീഗിലേക്കു യോഗ്യത ലഭിച്ചത്. സൂപ്പര്‍ ലീഗിനെക്കുറിച്ച് എല്ലാമറിയാം.

ഇന്ത്യക്കു യോഗ്യത

ഇന്ത്യക്കു യോഗ്യത

ലോകകപ്പ് സൂപ്പര്‍ ലീഗില്‍ 13 ടീമുകള്‍ അണിനിരക്കുമെങ്കിലും ഇവരില്‍ എട്ടു പേര്‍ക്കു മാത്രമാണ് ലോകകപ്പ് യോഗ്യത ലഭിക്കുക. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ ഇതിനകം ലോകകപ്പ് ബെര്‍ക്ക് ഉറപ്പാക്കിക്കഴിഞ്ഞു. ശേഷിച്ച ഏഴു സ്ഥാനങ്ങളിലേക്കാണ് മറ്റു ടീമുകളുടെ പോരാട്ടം. അടുത്ത മൂന്നു വര്‍ഷത്തിനിടെ 156 മല്‍സരങ്ങളാണ് സൂപ്പര്‍ ലീഗിലുള്ളത്. മൂന്നു ഏകദിനങ്ങുള്‍പ്പെടുന്ന പരമ്പരകള്‍ വീതമായിരിക്കും ലീഗിലുണ്ടാവുക. ഇവയില്‍ നാലെണ്ണം നാട്ടിലാണെങ്കില്‍ നാലെണ്ണം വിദേശത്തുമായിരിക്കും.
പോയിന്റ് പട്ടികയില്‍ അവസാനത്തെ അഞ്ചു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്കു ലോകകപ്പ് യോഗ്യതയ്ക്കായി ഒരവസരം കൂടി ലഭിക്കും. യോഗ്യതാ ടൂര്‍ണമെന്റിലാണ് ഈ അഞ്ചു ടീമുകളും കളിക്കുക. ഇവര്‍ക്കൊപ്പം അസോസിയേറ്റ് അംഗങ്ങളായ അഞ്ചു ടീമുകള്‍ കൂടി യോഗ്യതാ ടൂര്‍ണമെന്റിലുണ്ടാവും. ഇവരില്‍ നിന്നും രണ്ടു ടീമുകള്‍ക്കായിരിക്കും ലോകകപ്പിനു ടിക്കററ്റ് ലഭിക്കുക.

എല്ലാം യോഗ്യതയായി പരിഗണിക്കില്ല

എല്ലാം യോഗ്യതയായി പരിഗണിക്കില്ല

അടുത്ത മൂന്നു വര്‍ഷത്തിനിടെ നടന്ന എല്ലാ ഐസിസി ടൂര്‍ണമെന്റുകളും സൂപ്പര്‍ ലീഗിന്റെ ഭാഗമായി പരിഗണിക്കില്ല. തിരഞ്ഞടുക്കപ്പെട്ട മല്‍സരങ്ങള്‍ മാത്രമേ സൂപ്പര്‍ ലിഗിലേക്കു പരിഗണിക്കുകയുള്ളൂ.
സൂപ്പര്‍ ലീഗിലെ എല്ലാ ടീമുകളും തമ്മില്‍ പരസ്പരം പോരടിക്കില്ല. തങ്ങളുടെ ഗ്രൂപ്പിലുള്ള എട്ടു എതിര്‍ ടീമുകളായി മാത്രമേ ഒരു ടീം കളിക്കൂ. ജയിച്ചാല്‍ 10 പോയിന്റാണ് ലഭിക്കുക. സമനിലയോ കളി ഉപേക്ഷിക്കുകയോ ചെയ്താല്‍ അഞ്ചു പോയിന്റ് വീതം ഇരുടീമുകളും പങ്കിടും. അതേസമയം, പിച്ചിന്റെയും ഔട്ട്ഫീല്‍ഡിന്റെയും കുഴപ്പം കാരണം മല്‍സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ സന്ദര്‍ശക ടീമിന് മുഴുവന്‍ പോയിന്റും (10) ലഭിക്കും.
വ്യാഴാഴ്ച ഇംഗ്ലണ്ടും അയര്‍ലാന്‍ഡും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയോടെയാണ് സൂപ്പര്‍ ലീഗിനു തുടക്കമാവുന്നത്.

നോക്കൗട്ട് മല്‍സരങ്ങളില്ല

നോക്കൗട്ട് മല്‍സരങ്ങളില്ല

സൂപ്പര്‍ ലീഗില്‍ നോക്കൗട്ട് മല്‍സരങ്ങളോ പരമ്പരകളോ ഉണ്ടാവില്ല. പോയിന്റ് പട്ടികയെ സ്ഥാനമായിരിക്കും ടീമുകളുടെ വിധി നിര്‍ണയിക്കുന്നതെന്നു ഐസിസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
അടുത്ത മൂന്നു വര്‍ഷത്തേക്കു ഏകദിന ക്രിക്കറ്റിന്റെ പ്രാധാന്യം വര്‍ധിപ്പിക്കാന്‍ സൂപ്പര്‍ ലീഗ് സഹായിക്കും. മാത്രമല്ല ക്രിക്കറ്റ് കാത്തുവയ്ക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ ആസ്വദിക്കാന്‍ കാണികള്‍ക്കു കൂടുതല്‍ താല്‍പ്പര്യമുണ്ടാവുമെന്നും ഐസിസി ജനറല്‍ മാനേജര്‍ ജെഫ് അലര്‍ഡൈസ് വ്യക്തമാക്കി.

Story first published: Wednesday, July 29, 2020, 9:53 [IST]
Other articles published on Jul 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+