Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എന്‍ഒസി ഒരുമിച്ച് നല്‍കില്ല, ഓസീസ് താരങ്ങള്‍ ആശങ്കയില്‍- നിലപാട് കടുപ്പിച്ച് ഓസ്‌ട്രേലിയ

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ വിദേശ താരങ്ങൡ ഏറ്റവുമധികം ഡിമാന്റുണ്ടായിട്ടുള്ളത് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കാണ്. ലേലത്തില്‍ വമ്പന്‍ തുകയാണ് ഓസ്‌ട്രേലിയയുടെ പല മുന്‍നിര താരങ്ങള്‍ക്കും ലഭിക്കാറുള്ളത്. ഏറ്റവും അവസാനമായി കഴിഞ്ഞ സീസണിനു മുമ്പു നടന്ന ലേലത്തില്‍ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്റെ മൂല്യം 15.5 കോടി രൂപയായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സായിരുന്നു അന്നു അദ്ദേഹത്തെ ലേലത്തില്‍ വാങ്ങിയത്. കഴിഞ്ഞ ഐപിഎല്ലില്‍ ഓസ്‌ട്രേലിയയുടെ 19 താരങ്ങളായിരുന്നു കളിച്ചത്.

1

വരാനിരിക്കുന്ന ഐപിഎല്ലിന്റെ 14ാം സീസണിലും ഓസ്‌ട്രേലിയയുടെ ഒരുപിടി താരങ്ങള്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി മല്‍സരിക്കുന്നുണ്ട്. മാത്രമല്ല ലേലത്തിലും ഓസീസിന്റെ പല താരങ്ങളും ഭാഗ്യം പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. പുതിയ സീസണില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ എന്‍ഒസിയുള്ള താരങ്ങള്‍ക്കു മാത്രമേ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. ക്രിക്കറ്റ് ഓസ്‌ട്രേലിയ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ താരങ്ങള്‍ക്കും ഒരുമിച്ച് എന്‍ഒസി നല്‍കില്ല. ഒരു സമയത്ത് ഒരു താരം എന്ന നിലയിലായിരിക്കും എന്‍ഒസി നല്‍കുക. കൊവിഡ് കാരണം ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും ആശങ്ക തോന്നിയാല്‍ എന്‍ഒസി നല്‍കില്ലെന്നും ബോര്‍ഡ് അറിയിച്ചു.

കഴിഞ്ഞ ഐപിഎല്‍ മഹാമാരിയെ തുടര്‍ന്നു ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കു മാറ്റാന്‍ ബിസിസിഐ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ ഇത്തവണ ഏപ്രില്‍, മെയ് മാസങ്ങളിലായി ഇന്ത്യയില്‍ തന്നെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ ശ്രമം. എന്നാല്‍ കൊവിഡ് വ്യാപനം ഇനിയും നിയന്ത്രണ വിധേയമായിട്ടില്ലാത്ത സാഹചര്യത്തില്‍ താരങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കയറിച്ചാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.

2

ഓസീസ് ദേശീയ ടീമിലെ ഭൂരിഭാഗം താരങ്ങളും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനുമാണ്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തായിരുന്നു. എന്നാല്‍ ഇത്തവണത്തെ ലേലത്തിനു മുമ്പ് അദ്ദേഹം ഒഴിവാക്കപ്പെട്ടു. ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുള്ള താരങ്ങളിലൊരാളായിരിക്കും സ്മിത്തെന്ന കാര്യത്തില്‍ സംശയമില്ല.

Story first published: Wednesday, February 3, 2021, 17:20 [IST]
Other articles published on Feb 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+