Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യ ഇനി നിര്‍ത്തില്ല, കപ്പുമായേ മടങ്ങൂ! ഓസീസിന് ജഡേജയുടെ മുന്നറിയിപ്പ്

ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആധികാരിക വിജയം കൊയ്തതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. അഡ്‌ലെയ്ഡിലെ ഒന്നാം ടെസ്റ്റില്‍ വെറും രണ്ടര ദിവസം കൊണ്ട് കംഗാരുപ്പടയ്ക്കു മുന്നില്‍ കീഴടങ്ങിയ ഇന്ത്യയാണ് മെല്‍ബണില്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഉജ്ജ്വല വിജയം കൊയ്തത്. ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയമെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ഇതേ മാര്‍ജിനില്‍ തന്നെയായിരുന്നു ഇന്ത്യയുടെ മറുപടി. ഈ വിജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തുകയും ചെയ്തിരുന്നു.

മെല്‍ബണിലെ വിജയം ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തിയതായും ഇനി പരമ്പര സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ.

എല്ലാവരും മികച്ച ഫോമില്‍

എല്ലാവരും മികച്ച ഫോമില്‍

ഇന്ത്യന്‍ ടീമിലെ എല്ലാവരും ഇപ്പോള്‍ മികച്ച ഫോമിലാണ്. ബാറ്റ്‌സ്മാന്‍മാര്‍ റണ്ണെടുക്കുകയും ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു ടീമെന്ന നിലയില്‍ ഇതേ രീതിയില്‍ മുന്നോട്ട് പോവാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. അടുത്ത ടെസ്റ്റും ജയിച്ച് ഓസ്‌ട്രേലിയയില്‍ പരമ്പര നേടാനാവുമെന്നും പ്രതീക്ഷിക്കുന്നു. അതിനു കഴിഞ്ഞാല്‍ ടീമെന്ന നിലയില്‍ മഹത്തായ നേട്ടം തന്നെയായിരിക്കുമെന്നും ജഡേജ വിശദമാക്കി.
ജനുവരി ഏഴു മുതല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. പരമ്പര സമനിലയിലായാലും കഴിഞ്ഞ തവണത്തെ വിജയകളെന്ന നിലയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യക്കു കഴിയും.

ഈ വിജയം സ്‌പെഷ്യല്‍

ഈ വിജയം സ്‌പെഷ്യല്‍

മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ വിജയം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചു വളരെ സ്‌പെഷ്യലാണെന്നു ജഡേജ വ്യക്തമാക്കി. ഒരു ടീമെന്ന നിലയില്‍ ഈ വിജയം ഞങ്ങള്‍ക്കു വളരെ സ്‌പെഷ്യലാണ്. കാരണം ഞങ്ങള്‍ 0-1ന് പിന്നിട്ടുനില്‍ക്കവെയാണ് ഈ ടെസ്റ്റില്‍ ഇറങ്ങിയത്. ആദ്യ ടെസ്റ്റില്‍ വളരെ മോശം തോല്‍വിയായിരുന്നു ടീമിനു ഏറ്റുവാങ്ങേണ്ടിവന്നത്. അതുകൊണ്ടു തന്നെ വളരെ നല്ല സ്പിരിറ്റോടെ, പോസിറ്റീവ് മനോഭാവത്തോടെയാണ് ഞങ്ങള്‍ മെല്‍ബണില്‍ കളിച്ചത്. മികച്ച ക്രിക്കറ്റ് പുറത്തെടുക്കാനും ടീമിനു സാധിച്ചു. ബാറ്റിങ്, ബൗളിങ് ഉള്‍പ്പെടെ എല്ലാത്തിലും ടീം നന്നായി പെര്‍ഫോം ചെയ്തുവെന്നും ബിസിസിഐ പുറത്തുവിട്ട വീഡിയോയില്‍ ജഡേഡ പറഞ്ഞു.

ജഡേജയുടെ 50ാം ടെസ്റ്റ്

ജഡേജയുടെ 50ാം ടെസ്റ്റ്

ജഡേജയെ സംബന്ധിച്ച് ഈ വിജയം കൂടുതല്‍ മധുരിക്കും. കാരണം അദ്ദേഹത്തിന്റെ 50ാം ടെസ്റ്റായിരുന്നു ഇത്. കരിയറിലെ വലിയൊരു നാഴികക്കല്ല് അതും കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ ജയത്തോടെ ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ജഡ്ഡു.
പരിക്കു കാരണം ആദ്യ ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വന്ന അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുത്ത് മെല്‍ബണ്‍ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും മികച്ച സംഭാവന നല്‍കി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ജഡേജയ്ക്കു സാധിക്കുകയും ചെയ്തു.
ആദ്യ ഇന്നിങ്‌സില്‍ 33 ബോളുകള്‍ മാത്രമേ ചെയ്തൂവെങ്കിലും പാറ്റ് കമ്മിന്‍സിനെ പുറത്താക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പിന്നീട് ബാറ്റിങില്‍ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ജഡേജ 159 ബോളില്‍ 57 റണ്‍സ് അടിച്ചെടുത്തിരുന്നു. രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റും അദ്ദേഹം വീഴ്ത്തി.

Story first published: Wednesday, December 30, 2020, 10:35 [IST]
Other articles published on Dec 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+