Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതകളുടെ ടി20 ലോകകപ്പ്: ഓസീസ് ആധിപത്യം തീരുമോ? പെണ്‍പൂരത്തെക്കുറിച്ച് എല്ലാമറിയാം

സിഡ്‌നി: വനിതകളുടെ ക്രിക്കറ്റ് പൂരത്തിന് ആരവമുയരാന്‍ ഇനി രണ്ടു ദിവസം കൂടി. ഐസിസിയുടെ വനിതാ ടി20 ലോകകപ്പിനു വെള്ളിയാഴ്ച ഓസ്‌ട്രേലിയയില്‍ തുടക്കമാവും. ടൂര്‍ണമെന്റിന്റെ ഏഴാമത്തെ എഡിഷന്‍ കൂടിയാണ് ഇത്തവണ നടക്കാനിരിക്കുന്നത്.

2009ലായിരുന്നു പ്രഥമ വനിതാ ടി20 ലോകകപ്പ്. ഇതുവരെ നടന്ന ആറ് എഡിഷനുകളില്‍ നാലു തവണയും ഓസീസായിരുന്നു ചാംപ്യന്‍മാര്‍. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും ഓരോ തവണ കിരീടം നേടി. ഇത്തവണ പുതിയ ചാംപ്യന്‍മാരുടെ ഉദയത്തിന് ഓസ്‌ട്രേലിയ സാക്ഷിയാവുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇത്തവണത്തെ ടൂര്‍ണമെന്റിനെക്കുറിച്ച് എല്ലാമറിയാം.

10 ടീമുകള്‍

10 ടീമുകള്‍

ആകെ 10 ടീമുകളാണ് ഇത്തവണത്തെ ലോകകപ്പിനു മാറ്റുരയ്ക്കുന്നത്. തായ്‌ലാന്‍ഡ് ടീമിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഈ ടൂര്‍ണമെന്റ്. നാല് ഓസ്‌ട്രേലിയന്‍ നഗരങ്ങളിലെ ആറു വേദികളിലായി 23 മല്‍സരങ്ങളാണ് ടൂര്‍ണമെന്റി്‌ലുണ്ടാവുക.
രണ്ടു ഗ്രൂപ്പുകളിലായാണ് 10 ടീമുകളെ വേര്‍തിരിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ ഫൈനലിലേക്കു യോഗ്യത നേടും. മാര്‍ച്ച് അഞ്ചിനാണ് സെമി ഫൈനലുകള്‍. കലാശപ്പോര് മാര്‍ച്ച് എട്ടിനി നടക്കും.

ഗ്രൂപ്പുകള്‍ ഇങ്ങനെ

ഗ്രൂപ്പുകള്‍ ഇങ്ങനെ

നിലവിലെ ചാംപ്യന്‍മാരുമായ ഓസ്‌ട്രേലിയ ഗ്രൂപ്പ് എയിലാണ്. ഇന്ത്യ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍, തായ്‌ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ള ടീമുകള്‍.

ഇന്ത്യയുടെ മല്‍സരങ്ങള്‍

ഇന്ത്യയുടെ മല്‍സരങ്ങള്‍

ഫെബ്രുവരി 21 ഇന്ത്യ - ഓസ്‌ട്രേലിയ (ഉച്ചയ്ക്ക് 1.30ന്)
ഫെബ്രുവരി 24 ഇന്ത്യ- ബംഗ്ലാദേശ് (വൈകീട്ട് 4.30ന്)
ഫെബ്രുവരി 27 ഇന്ത്യ- ന്യൂസിലാന്‍ഡ് (രാവിലെ 9.30ന്)
ഫെബ്രുവരി 29 ഇന്ത്യ- ശ്രീലങ്ക (ഉച്ചയ്ക്ക് 1.30ന്)

എപ്പോള്‍, എവിടെ കാണാം?

എപ്പോള്‍, എവിടെ കാണാം?

ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സും ദൂരദര്‍ശനുമാണ് മല്‍സരങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളും ഈ ചാനലില്‍ തല്‍സമയം കാണാം.
ഇത് കൂടാതെ ഹോട്‌സ്റ്റാര്‍ പ്രീമിയം, ഹോട്‌സ്റ്റാര്‍ വിഐപി, ജിയോ ടിവി എന്നിവ വഴിയും മല്‍സരങ്ങള്‍ ആസ്വദിക്കാം.

Story first published: Wednesday, February 19, 2020, 16:35 [IST]
Other articles published on Feb 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+