വരുന്നു ടി20 'ജൂനിയര്‍'- ടി10 പൊളിക്കും, യുവരാജ്, അഫ്രീഡി, അക്തര്‍ ... വമ്പന്‍ താരനിര
അബുദാബി: ടി20 ക്രിക്കറ്റിന്റെ ജൂനിയറെന്നു വിശേഷിപ്പിക്കപ്പെടുന്ന ടി10നെ കാത്തിരിക്കുകയാണ് ആരാധകര്‍. അബുദാബിയില്‍ നടക്കാനിരിക്കുന്ന ടി10 ക്രിക്കറ്റ് ലീഗിലെ വലിയ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. ടി20യേക്കാള്‍ ആവേശകരമായ ടി10നെ കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ വലിയ ശ്രമങ്ങളാണ് സംഘാടകരുടെ ഭാഗത്തു നിന്നുള്ളത്.
വമ്പന്‍ താരനിര തന്നെ ടി10 ലീഗിന്റെ മൂന്നാം സീസണില്‍ അണിനിരക്കുന്നുണ്ട്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ അരങ്ങേറ്റം കൂടിയാണ് ഇത്തവണത്തെ ടി10 ലീഗ്. ഷാഹിദ് അഫ്രീഡി, ആന്ദ്രെ റസ്സല്‍, കിരോണ്‍ പൊള്ളാര്‍ഡ്, ഷെയ്ന്‍ വാട്‌സന്‍, ലസിത് മലിങ്ക തുടങ്ങി ലോക ക്രിക്കറ്റിലെ വമ്പന്‍ കളിക്കാരെല്ലാം ടി10 ലീഗില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കും. എട്ടു ടീമുകളാണ് കിരീടത്തിനായി പോര്‍ക്കളത്തിലിറങ്ങുക. നവംബര്‍ 15നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
10 ദിവസം മാത്രം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളും യുഎഇയിലെ സയ്ദ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ്. ടീം അബുദാബി, ക്വലന്ദേഴ്‌സ്, ബംഗ്ലാ ടൈഗേഴ്‌സ് തുടങ്ങി മൂന്നു ടീമുകള്‍ ഇത്തവണ ലീഗിലുണ്ട്. രാജ്പൂത്ത്‌സ് ടീം കര്‍ണാടക ടസ്‌കേഴ്‌സ് എന്ന പേരിലും സിന്ധിസ് ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സ് എന്ന പേരിലും ബംഗാള്‍ ടൈഗേഴ്‌സ് ഡല്‍ഹി ബുള്‍സ് എന്ന പേരിലുമാണ് ഇറങ്ങുക. പ്രഥമ ടി10 ലീഗില്‍ കേരള കിങ്‌സ് ചാംപ്യന്‍മാരായപ്പോള്‍ കഴിഞ്ഞ സീസണില്‍ നോര്‍ത്തേണ്‍ വാരിയേഴ്‌സിനായിരുന്നു കിരീടം. ടി10 ലീഗിലെ എല്ലാ മല്‍സരങ്ങളും ഇന്ത്യയില്‍ സോണി സിക്‌സ്, സോണി ടെന്‍ 3 എന്നിവയിലും ലൈവ് സ്ട്രീമിങ് സോണി ലിവ്, ജിയോ ടിവി എന്നിവയിലും ആസ്വദിക്കാം. ടി10 ലീഗിലെ എട്ടു ടീമുകളെയും പരിചയപ്പെടാം.

ബംഗ്ലാ ടൈഗേഴ്സ്
തിസാര പെരേര (ക്യാപ്റ്റന്‍, ഐക്കണ്‍ പ്ലെയര്‍), അനാമുല്‍ ഹഖ്, മെഹ്ദി ഹസന്‍, ഫര്‍ഹാസ് റെസ്സ, യാസിര്‍ അലി, റോബേര്‍ട്ട് ഫ്രൈലിങ്ക്, കോളിന്‍ ഡി ഗ്രാന്‍ഡോം, കോളിന്‍ ഇന്‍ഗ്രാം, ആന്ദ്രെ ഫ്‌ളെച്ചര്‍, റിലി റൂസ്സോ, ക്വയ്‌സ് അഹമ്മദ്, ജെയിംസ് ഫോക്‌നര്‍, ചിരാഗ് സൂരി, ജുനൈദ് സിദ്ദിഖ്, അബു ഹൈദര്‍, അറാഫത്ത് സണ്ണി.

മറാത്ത അറേബ്യന്‍സ്
യുവരാജ് സിങ് (ഐക്കണ്‍ പ്ലെയര്‍), ക്രിസ് ലിന്‍, ഡ്വയ്ന്‍ ബ്രാവോ (ക്യാപ്റ്റന്‍), ലസിത് മലിങ്ക, ഹസ്‌റത്തുള്ള സസ്സായ്, നജീബുള്ള സദ്രാന്‍, മുഹമ്മദ് ഇര്‍ഫാന്‍, ദസുന്‍ ശനക, ചാഡ്വിക്ക് വാള്‍ട്ടന്‍, വനിന്ദു ഹസരംഗ, ജെയിംസ് ഫുള്ളര്‍, ആദം ലിത്ത്, ഷിറാസ് അമഹമ്മദ്, മുഹമ്മദ് ക്വാസിം, നസീര്‍ അസീസ്.

ടീം അബുദാബി
മോയിന്‍ അലി (ഐക്കണ്‍ പ്ലെയര്‍), മുഹമ്മദ് ആമിര്‍, ഹാരി ഗെര്‍ണി, ലൂക്ക് റൈറ്റ്, കോറി ആന്‍ഡേഴ്‌സന്‍, ലൂയിസ് ഗ്രെഗറി, ബെന്‍ ലോഗ്ലിന്‍, നിരോഷന്‍ ഡിക്വെല്ല, റിച്ചാര്‍ഡ് ഗ്ലീസന്‍, രോഹന്‍ മുസ്തഫ, റമീസ് ഷഹ്‌സാദ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍, അലെക്‌സ് ഹെയ്ല്‍സ്.

ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സ്
ഷെയ്ന്‍ വാട്‌സന്‍ (ഐക്കണ്‍ പ്ലെയര്‍, ക്യാപ്റ്റന്‍), ആന്റണ്‍ ഡെവ്‌സിച്ച്, ബെന്‍ കട്ടിങ്, കിരോണ്‍ പൊള്ളാര്‍ഡ്, ടൈമല്‍ മില്‍സ്, സഹിര്‍ ഖാന്‍, മുഹമ്മദ് ഷഹ്‌സാദ്, ഫവാദ് അഹമ്മദ്, അന്‍വര്‍ അലി, സഹൂര്‍ ഖാന്‍, ആസിഫ് ഖാന്‍, ചന്ദര്‍പോള്‍ ഹേംരാജ്, മാസണ്‍ ക്രെയ്ന്‍, ഭനുക രാജപക്ഷ, ഇംതിയാസ് അഹമ്മദ്.

ക്വലാന്‍ഡേഴ്‌സ്
ഷാഹിദ് അഫ്രീഡി (ഐക്കണ്‍ പ്ലെയര്‍), ഷുഐബ് അക്തര്‍ (ക്യാപ്റ്റന്‍), ലൂക്ക് റോഞ്ചി, ക്രിസ് ജോര്‍ഡന്‍, ടോം ബാന്റണ്‍, മുഹമ്മദ് ഹഫീസ്, ഇമാദ് വസീം, ഫഹീം അഷ്‌റഫ്, ഫില്‍ സാള്‍ട്ട്, ഇമ്രാന്‍ നസീര്‍, മാസ് ഖാന്‍, മജീദ് അലി, ഹാരിസ് റൗഫ്, അഹ്‌സാന്‍ മിര്‍സ, ദില്‍ബര്‍ ഹുസൈന്‍.

ഡല്‍ഹി ബുള്‍സ്
ഇയോന്‍ മോര്‍ഗന്‍ (ഐക്കണ്‍ പ്ലെയര്‍,ക്യാപ്റ്റന്‍), മുഹമ്മദ് നബി, സഹീര്‍ ഖാന്‍, ഷുഐബ് മാലിക്ക്, സുഹൈല്‍ തന്‍വീര്‍, കുശാല്‍ പെരേര, ആദില്‍ റഷീദ്, മുഹമ്മദ് ഹസ്‌നെയ്ന്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, അലി ഖാന്‍, അമീര്‍ യാമിന്‍, മുഹമ്മദ് ഉസ്മാന്‍, വഹീദ് അഹമ്മദ്, ടോബിയാസ് വിസെ, പോള്‍ സ്‌റ്റെര്‌ലിങ്,

കര്‍ണാടക ടസ്‌കേഴ്‌സ്
ഹാഷിം അംല (ഐക്കണ്‍ പ്ലെയര്‍, ക്യാപ്റ്റന്‍), സന്ദീപ് ലാമിച്ചാനെ, പാറ്റ് ബ്രൗണ്‍, എവിന്‍ ലൂയിസ്, കെസ്രിക്ക് വില്ല്യംസ്, ജോണ്‍സണ്‍ ചാള്‍സ്, റോസ്സ് വിറ്റ്‌ലെ, ഫാബിയന്‍ അലെന്‍, ഷപൂര്‍ സദ്രാന്‍, അഹമ്മദ് റസ്സ, ആസിഫ് മുംതാസ്, മര്‍ലോണ്‍ സാമുവല്‍സ്, നതാന്‍ റിമ്മിങ്ടണ്‍, ഷഫീഖുല്ല.

നോര്‍തേണ്‍ വാരിയേഴ്‌സ്
ഡാരന്‍ സമി (ഐക്കണ്‍ പ്ലെയര്‍, ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, വഹാബ് റിയാസ്, നിക്കോളാസ് പുറാന്‍, ക്രിസ് ഗ്രീന്‍, സാം ബില്ലിങ്‌സ്, പ്രവീണ്‍ താംബെ, ലെന്‍ഡ്ല്‍ സിമ്മണ്‍സ്, റയാദ് എമ്രിറ്റ്, സിക്കന്ദര്‍ റസ്സ, അന്‍ഷ് ടണ്ടന്‍, അമിര്‍ ഹയാത്ത്, മാര്‍ക്ക് ദയാല്‍, ജോര്‍ജ് മ്യുന്‍സി, കരീം ജന്നത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications