Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അവന്‍ മാത്രം എന്നെ പേടിച്ചില്ല, സിക്‌സടിച്ചു', ഇന്ത്യയുടെ 'കൊമ്പനെ' വെളിപ്പെടുത്തി അക്തര്‍

1

കറാച്ചി: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് പാകിസ്താന്റെ ഷുഹൈബ് അക്തര്‍. അതിവേഗ പന്തുകള്‍ക്കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്ന അക്തര്‍ എല്ലാ ബാറ്റ്‌സ്മാന്‍മാരുടെയും പേടി സ്വപ്‌നമായിരുന്നു. ചിരവൈരികളായ ഇന്ത്യക്കെതിരേ മത്സരത്തിനെത്തിയപ്പോഴെല്ലാം അക്തര്‍ വലിയ വെല്ലുവിളി ഉയര്‍ത്തി പാകിസ്താന്റെ മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു. കളിച്ചിരുന്ന കാലത്ത് അക്തര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഉറക്കം കെടുത്തിയിരുന്നുവെന്ന് തന്നെ പറയാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവര്‍ക്കെതിരെയെല്ലാം അക്തര്‍ പന്തെറിഞ്ഞപ്പോഴുള്ള നിമിഷങ്ങളെല്ലാം വളരെ വാശിയേറിയതായിരുന്നു. ഇന്ത്യന്‍ താരങ്ങളെ സ്ലെഡ്ജ് ചെയ്യാനും മടിയില്ലാതിരുന്ന അക്തര്‍ ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ്, സെവാഗ് എന്നിവരുമായെല്ലാം കൊമ്പുകോര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ മികച്ച റെക്കോഡുള്ള അക്തര്‍ ഇപ്പോള്‍ തന്നെ ഒട്ടും ഭയമില്ലാതിരുന്ന ഇന്ത്യന്‍ താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ്.

1

ഇന്ത്യന്‍ താരങ്ങളിലെ പ്രമുഖരെല്ലാം തന്നെ കണ്ട് ഭയപ്പെടാതിരുന്നപ്പോഴും അവന്‍ സിക്‌സര്‍ നേടുമായിരുന്നുവെന്നാണ് അക്തര്‍ പറഞ്ഞത്. 'സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം എന്നെ നേരിടാന്‍ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ വാലറ്റത്തിറങ്ങുന്ന ലക്ഷ്മിപതി ബാലാജി എന്നെ ഭയമില്ലാതെ എന്നെ നേരിട്ടു. സിക്‌സുകള്‍ പറത്തി. എന്നെ അവന് ഒട്ടും ഭയമില്ലായിരുന്നു' - അക്തര്‍ യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു.

2

ഹര്‍ഭജന്‍ സിങ്ങും എല്‍ ബാലാജിയും പങ്കെടുത്ത ഷോയിലാണ് അക്തറിന്റെ തുറന്ന് പറച്ചില്‍. ചാനല്‍ ഷോയില്‍ ഐപിഎല്ലിലെ ആദ്യത്തെ ഹാട്രിക് നേടിയ ബൗളര്‍ ആരാണെന്ന് അക്തര്‍ ഹര്‍ഭജനോട് ചോദിച്ചെങ്കിലും ഹര്‍ഭജന് കൃത്യമായി ഉത്തരം നല്‍കാനായില്ല. എല്‍ ബാലാജി, മഖായ എന്‍ഡിനി, അമിത് മിശ്ര എന്നീ മൂന്ന് ഓപ്ഷന്‍ നല്‍കിയപ്പോള്‍ ഹര്‍ഭജന്‍ മിശ്രയെയാണ് തിരഞ്ഞെടുത്തത്. എന്നാല്‍ ശരിയായ ഉത്തരം എല്‍ ബാലാജിയാണെന്ന് അക്തര്‍ പറഞ്ഞു. ഇര്‍ഫാന്‍ പഠാന്‍, പീയൂഷ് ചൗള, വിആര്‍വി സിങ് എന്നിവരുടെ വിക്കറ്റുകളാണ് ബാലാജി വീഴ്ത്തിയതെന്നും അക്തര്‍ വ്യക്തമാക്കി.

3

എല്‍ ബാലാജി ഇന്ത്യക്കായി കളിച്ചിരുന്ന കാലത്ത് വലിയ ആരാധക പിന്തുണ നേടിയെടുത്തിരുന്നു. പന്തുകൊണ്ട് മികവ് കാട്ടിയതോടൊപ്പം വാലറ്റത്ത് ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാനും ബാലാജിക്ക് സാധിച്ചിരുന്നു. ഏത് ബൗളറെയും കടന്നാക്രമിക്കുന്ന ശൈലിയാണ് അക്തറിന്റേത്. ഒരിക്കല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ ബാലാജിയുടെ ബാറ്റ് ഒടിയുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ ബാലാജിക്കായില്ലെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായിരുന്നു.

4

ഒന്ന് രണ്ട് തവണ അക്തറും ബാലാജിയും നേര്‍ക്കുനേര്‍ എത്തിയിരുന്നു. അപ്പോഴെല്ലാം ആരാധകര്‍ക്ക് ആവേശ കാഴ്ച തന്നെയാണ് ലഭിച്ചത്. 2004ലെ പരമ്പരയാണ് ഇതില്‍ എടുത്തു പറയേണ്ടത്. അഞ്ച് മത്സര പരമ്പര 2-2 എന്ന നിലയില്‍. അഞ്ചാം മത്സരം ലാഹോറില്‍ നടക്കുന്നു. ബാലാജി അക്തറെ നേരിടുന്നു. ഫൈനല്‍ ഓവറില്‍ ബാലാജി ബാറ്റ് ചെയ്യുന്നു. അക്തറിനെ ബാലാജി സിക്‌സര്‍ പറത്തി. എന്നാല്‍ ഇതേ ഓവറില്‍ ബാലാജിയുടെ ബാറ്റ് അക്തര്‍ എറിഞ്ഞൊടിച്ചു. ഇര്‍ഫാന്‍ പഠാനും ബാലാജിയും നടത്തിയ വാലറ്റത്തെ ചെറുത്തുനില്‍പ്പിന്റെ കരുത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 293 റണ്‍സാണ് നേടിയത്.

5

നിലവില്‍ ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് പരിശീലകനാണ് ബാലാജി. ഇന്ത്യക്കായി എട്ട് ടെസ്റ്റില്‍ നിന്ന് 27 വിക്കറ്റും 30 ഏകദിനത്തില്‍ നിന്ന് 34 വിക്കറ്റും 5 ടി20യില്‍ നിന്ന് 10 വിക്കറ്റുമാണ് അദ്ദേഹം വീഴ്ത്തിയത്. 73 ഐപിഎല്‍ മത്സരത്തില്‍ നിന്നായി 76 വിക്കറ്റും ബാലാജിയുടെ പേരിലുണ്ട്. 2014ല്‍ അവസാനമായി കളിച്ച ബാലാജി പിന്നീട് പരിശീലക റോളിലേക്ക് മാറുകയായിരുന്നു.

Story first published: Friday, April 1, 2022, 12:27 [IST]
Other articles published on Apr 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+