Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി കൊള്ളാം, പക്ഷെ ആസ്വദിക്കുന്നത് രോഹിത്തിന്റേത്!! ടിവിക്ക് മുന്നില്‍ നിന്ന് മാറില്ലെന്നു ഇതിഹാസം

abbas

കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയുടെയും സ്ഥാനം. ബാറ്റിങ് നെടുംതൂണുകളായി മാറിയ ഇരുവരുടെയും മികവിലാണ് ടീം ഇന്ത്യ മൂന്നു ഫോര്‍മാറ്റിലും മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്.

ഹിറ്റ്മാനെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന വെടിക്കെട്ട് ഓപ്പണര്‍ രോഹിത്തിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ താരം സഹീര്‍ അബ്ബാസ്. രോഹിത്തിന്റെ ബാറ്റിങ് താന്‍ ഏറെ ആസ്വദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ടിവിക്കു മുന്നില്‍ നിന്നു മാറില്ല

ടിവിക്കു മുന്നില്‍ നിന്നു മാറില്ല

രോഹിത്താണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ ടെലിവിഷനു മുന്നില്‍ നിന്നു മാറാതെ താന്‍ കളി കാണാറുണ്ടെന്നു അബ്ബാസ് പറഞ്ഞു. ഹിറ്റ്മാന്റെ കടുത്ത ആരാധകനാണ് താനെന്നും ആഗ്രഹിക്കുന്ന ഏതു ഷോട്ടും കളിക്കാന്‍ സഹായിക്കുന്ന അദ്ദേഹത്തിന്റെ ബാറ്റിങ് ടെക്‌നിക്കിനെയും താന്‍ ആരാധിക്കുന്നതായി അബ്ബാസ് കൂട്ടിച്ചേര്‍ത്തു.
നേരത്തേ നിശ്ചിത ഓവര്‍ ടീമിലെ മാത്രം സ്ഥിരം സാന്നിധ്യമായിരുന്ന രോഹിത് കഴിഞ്ഞ വര്‍ഷത്തോടെ ടെസ്റ്റിലും സ്ഥാനമുറപ്പിച്ചിരുന്നു.

എന്തൊരു ബാറ്റിങ്

എന്തൊരു ബാറ്റിങ്

എത്ര മനോഹരമായ രോഹിത് ബാറ്റ് ചെയ്യുന്നത്. കണ്ണിന് ആനന്ദം പകരുന്ന കാഴ്ചയാണത്. അദ്ദേഹത്തിന്റെ ബാറ്റിങ് മനസ്സിനും വളരെയധികം സംതൃപ്തി നല്‍കാറുണ്ട്. അതുകൊണ്ടു തന്നെയാണ് രോഹിത്താണ് ക്രീസിലെങ്കില്‍ ടിവിക്കു മുന്നില്‍ നിന്നും ഇളകാന്‍ പോലും ശ്രമിക്കാണ് താന്‍ കളി കാണുന്നതെന്നു അബ്ബാസ് പറയുന്നു.
രോഹിത്തിന്റെ ഓരോ ഷോട്ടിന്റെയും ആരാധകനാണ് താന്‍. ഷോട്ട് കളിക്കുമ്പോള്‍ വളരെ നേരത്തേ പന്തിലെത്താന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. ഇതും വളരെ സ്‌പെഷ്യലാണെന്നും അബ്ബാസ് കൂട്ടിച്ചേര്‍ത്തു.

2019ലെ പ്രകടനം

2019ലെ പ്രകടനം

2019ല്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് രോഹിത്തായിരുന്നു. 28 മല്‍സരങ്ങളില്‍ നിന്നും 1490 റണ്‍സായിരുന്നു ഹിറ്റ്മാന്റെ സമ്പാദ്യം. 57.30 എന്ന മിക്ച്ച ശരാശരിയിലാണ് അദ്ദേഹം ഇത്രയും റണ്‍സെടുത്തത്.
ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികളാണ് രോഹിത്ത് അടിച്ചത്. ഇതു പുതിയ ലോക റെക്കോര്‍ഡ് കൂടിയായിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്തതും രോഹിത്തായിരുന്നു.

കോലിയെയും പ്രശംസിച്ചു

കോലിയെയും പ്രശംസിച്ചു

രോഹിത്തിന്റെ ബാറ്റിങാണ് ഏറെ ആസ്വദിക്കുന്നതെന്നു പറഞ്ഞ അബ്ബാസ് കോലിയെയും പ്രശംസിക്കാന്‍ മടിച്ചില്ല. കോലി വളരെയധികം പ്രതിഭയുള്ള ബാറ്റ്‌സ്മാന്‍ തന്നെയാണ്. പക്ഷെ കോലിയേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് രോഹിത്തിന്റെ ബാറ്റിങ് കാണാനാണ്.
രോഹിത്തിന്റെ ബാറ്റിങ് ടിവിയില്‍ ആസ്വദിക്കുമ്പോള്‍ വീട്ടിലെ പലരും കോലിയെക്കുറിച്ചു തന്നോടു ചോദിക്കാറുണ്ട്. കോലിയെക്കുറിച്ച് താന്‍ വില കുറച്ച് പറയാറില്ല. കോലി കോലി തന്നെയാണെന്നും അബ്ബാസ് അഭിപ്രായപ്പെട്ടു.

Story first published: Tuesday, January 14, 2020, 11:28 [IST]
Other articles published on Jan 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+