രണ്ട് പേര്‍ക്കൊപ്പം ബാറ്റ് ചെയ്യാനിഷ്ടം... ഒരാള്‍ ഇന്ത്യന്‍ താരം, തുറന്നു പറഞ്ഞ് കോലി

മുംബൈ: ക്രീസില്‍ രണ്ടു പേര്‍ക്കൊപ്പം ബാറ്റ് ചെയ്യുന്നതാണ് താന്‍ ഏറ്റവുമധികം ആസ്വദിക്കുന്നതെന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ഇംഗ്ലണ്ടിന്റെ മുന്‍ നായകനും സൂപ്പര്‍ താരവുമായ കെവിന്‍ പീറ്റേഴ്‌സനുമായുള്ള ഇന്‍സ്റ്റഗ്രാം ചാറ്റിലാണ് കോലി തന്റെ ഫേവറിറ്റ് ബാറ്റിങ് പങ്കാളികള്‍ ആരൊക്കെയെന്നു തുറന്നു പറഞ്ഞത്.
കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ലോകം മുഴുവന്‍ സ്തംഭിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് പ്രമുഖ കായിക താരങ്ങള്‍. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പമാണ് ഇനി കോലിയെ കാണുക. എന്നാല്‍ വൈറസ് ബാധയെ തുടര്‍ന്നു ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു മാറ്റി വച്ചിരിക്കുകയാണ്.

ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയും ഐപിഎല്ലില്‍ ഇപ്പോഴും തന്റെ സഹതാരമായ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സുമാണ് തനിക്കു പ്രിയപ്പെട്ട ബാറ്റിങ് പങ്കാളികള്‍ ആരൊക്കെയെന്നു കോലി വെളിപ്പെടുത്തിയത്.
രണ്ടു പേര്‍ക്കൊപ്പം ബാറ്റ് ചെയ്യുമ്പോഴാണ് ഏറ്റവുമധികം ആസ്വദിക്കാറുള്ളത്. വിക്കറ്റിനിടയില്‍ നന്നായി ഓടാന്‍ കഴിയുന്നവരും തന്റെ 'കോള്‍' പെട്ടെന്നു മനസ്സിലാക്കുന്നവരുമാണ് ഇവര്‍. ഇവ നോക്കുമ്പോള്‍ ധോണിയും എബിഡിയുമാണ് മികച്ചവരെന്നും കോലി വ്യക്തമാക്കി.

ഇന്‍സ്റ്റഗ്രാം ചാറ്റില്‍ മറ്റു പല കാര്യങ്ങളും കോലിയില്‍ നിന്നു പീറ്റേഴ്‌സന്‍ ചോദിച്ചറിഞ്ഞു. എന്തുകൊണ്ടാണ് ഇപ്പോള്‍ താടിവയ്ക്കുന്നതെന്നുള്ള ചോദ്യത്തിന് കോലിയുടെ മറുപടി ഇങ്ങനെയായിരുന്നു. ഒരിക്കലും ഇനി ഷേവ് ചെയ്യില്ല. കാരണം താടിയില്ലെങ്കില്‍ തന്നെ കാണാന്‍ കൊള്ളില്ല.
ഫുട്‌ബോളിലെ പ്രിയപ്പെട്ട താരം ലയണല്‍ മെസ്സിയല്ല ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്നും കോലി തുറന്നു പറഞ്ഞു.

2011ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കൊപ്പം കിരീടനേട്ടത്തില്‍ പങ്കാളിവായാന്‍ സാധിച്ചതാണ് കരിയറിലെ ഏറ്റവും പ്രിയപ്പെട്ട മുഹൂര്‍ത്തമെന്നു കോലി വെളിപ്പെടുത്തി.
2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ബാറ്റിങില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായി മാറിയതാണ് കരിയറിലെ ഏറ്റവും മോശം ഓര്‍മയെന്നും ഇന്ത്യന്‍ നായകന്‍ സൂചിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications