For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലീഷ് വെടിക്കെട്ട് താരത്തിന് കൊറോണ? പിഎസ്എല്‍ നിര്‍ത്താന്‍ കാരണം ഇതുതന്നെ... കൂടുതല്‍ പരിശോധനകള്‍

ഹെയ്ല്‍സാണ് പരിശോധനയ്ക്കു വിധേയനാവുന്നത്

ലാഹോര്‍: പാകിസ്താനില്‍ നടക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) ടി20 ടൂര്‍ണമെന്റ് ഇന്ന് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. സെമി ഫൈനലും ഫൈനലും നടക്കാനിരിക്കെയായിരുന്നു കൊറോണ ഭീഷണിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് നീട്ടിയത്. പിഎസ്എല്ലില്‍ കളിച്ചുകൊണ്ടിരുന്ന ഒരു വിദേശ താരം കൊറോണവൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് ടൂര്‍ണമെന്റ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നതെന്നു സൂചനകള്‍ വന്നിരുന്നു. ഈ താരം ആരാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

hales

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ അലെക്‌സ് ഹെയ്ല്‍സാണ് രോഗബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ കറാച്ചി കിങ്‌സിന്റെ താരമായിരുന്നു അദ്ദേഹം. കമന്റേറ്ററും പാകിസ്താന്റെ മുന്‍ താരവുമായ റമീസ് രാജയാണ് ഹെയ്ല്‍സിന്റെ പേര് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ടൂര്‍ണമെന്റിന്റെ ഭാഗമായ ബ്രോഡ്കാസ്റ്റര്‍മാരും കമന്റേറ്റര്‍മാരുമെല്ലാം കൊറോണവൈറസ് പരിശോധനയ്ക്കു ഉടന്‍ വിധേയരാവുമെന്നും അദ്ദേഹം അറിയിച്ചു. തീര്‍ത്തും നിര്‍ഭാഗ്യകരമാണ് ഇപ്പോഴത്തെ സാഹചര്യം. ഒടുവില്‍ വളരെ ഉചിതമായ, ശരിയായ തീരുമാനമാണ് ടൂര്‍ണമെന്റ് നിര്‍ത്തി വച്ചതിലൂടെ കൈക്കൊണ്ടിരിക്കുന്നത്. ഹെയ്ല്‍സ് ചില രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്. കൂടുതല്‍ ടെസ്റ്റുകള്‍ക്കു താരം വിധേയനായിക്കൊണ്ടിരിക്കുകയാണെന്നും റമീസ് രാജ വിശദമാക്കി.

അതേസമയം, കൊറോണവൈറസ് ബാധയുണ്ടെന്നു സംശയിക്കുന്ന താരം ഹെയ്ല്‍സാണെന്നു വെളിപ്പെടുത്താന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായിട്ടില്ല. ദിവസങ്ങള്‍ക്കു മുമ്പ് പാകിസ്താന്‍ വിട്ട ഒരു വിദേശ താരം രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് പിഎസ്എല്‍ മാറ്റിവച്ചതെന്നായിരുന്നു പിസിബി മേധാവി വസീം ഖാന്റെ വിശദീകരണം. ആ താരം ഹെയ്ല്‍സാണെന്ന് റമീസ് രാജ തുറന്നു പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് ഖാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. കളിക്കാരന്റെ പേര് രഹസ്യമായി തന്നെ നിര്‍ത്താനാണ് തീരുമാനം. അദ്ദേഹം വിദേശ താരമാണെന്നു മാത്രമേ ഇപ്പോള്‍ പറയാന്‍ സാധിക്കൂ. അദ്ദേഹം ഇപ്പോള്‍ പാകിസ്താനില്‍ ഇല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ അദ്ദേഹം വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്.

Story first published: Tuesday, March 17, 2020, 16:00 [IST]
Other articles published on Mar 17, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+