Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റോക്‌സ് തന്നെ മികച്ചവന്‍... പിസിഎ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇംഗ്ലീഷ് ഹീറോയ്ക്ക്

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനു പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. പ്രൊഫഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ (പിസിഎ) മികച്ച താരമായാണ് സ്റ്റോക്‌സ് തിരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ടിനായി ഗംഭീര പ്രകടനമാണ് സ്റ്റോക്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്.

stokes

ഈ വര്‍ഷം നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കന്നിക്കിരീട വിജയത്തില്‍ സ്റ്റോക്‌സ് നിര്‍ണായക പങ്കു വഹിച്ചിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ പുറത്താവാതെ 84 റണ്‍സുമായി പുറത്താവാതെ നിന്ന സ്റ്റോക്‌സ് ടൂര്‍ണമെന്റില്‍ 468 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലും സ്‌റ്റോക്‌സ് മിന്നിയിരുന്നു. ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് 2-2ന് സമനിലയില്‍ കുരുക്കിയ പരമ്പരയിലെ ഒരു ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തോല്‍വിയുടെ വക്കില്‍ നിന്നും കരകയറ്റിയത് സ്‌റ്റോക്‌സായിരുന്നു. ഹെഡിങ്‌ലേയില്‍ നടന്ന ടെസ്റ്റില്‍ 135 റണ്‍സാണ് അന്നു താരം നേടിയത്. പരമ്പരയില്‍ 441 റണ്‍സും എട്ടു വിക്കറ്റുകളുമെടുത്ത സ്റ്റോകസ് ഇംഗ്ലണ്ടിന്റെ മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Story first published: Thursday, October 3, 2019, 15:40 [IST]
Other articles published on Oct 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+