Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലാന്‍ഡര്‍ പുരസ്‌കാരം... തന്നെ പരിഗണിക്കരുതെന്ന് സ്റ്റോക്‌സ്, അര്‍ഹന്‍ അദ്ദേഹം തന്നെ

stokes

ലണ്ടന്‍: ന്യൂസിലാന്‍ഡിലെ മികച്ച കായിക താരത്തിനുള്ള ന്യൂസിലാന്‍ഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു തന്നെ പരിഗണിക്കരുതെന്ന് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ബെന്‍ സ്‌റ്റോക്‌സ് അഭ്യര്‍ഥിച്ചു. ന്യൂസിലാന്‍ഡില്‍ ജനിച്ച സ്‌റ്റോക്‌സിനെയും ഇത്തവണ പുരസ്‌കാരത്തിനു വേണ്ടി നാമനിര്‍ദേശം ചെയ്തിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിനു കന്നിക്കിരീടം നേടിക്കൊടുക്കുന്നതിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും സ്റ്റോക്‌സായിരുന്നു. സ്‌റ്റോക്‌സിനെക്കൂടാതെ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് അവാര്‍ഡിനു വേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരാള്‍.

ന്യൂസിലാന്‍ഡര്‍ പുരസ്‌കാരത്തിന് തന്നെയും ശുപാര്‍ശ ചെയ്തുവെന്നറിഞ്ഞപ്പോള്‍ ഞെട്ടിയതായി സ്‌റ്റോക്‌സ് പറഞ്ഞു. ന്യൂസിലാന്‍ഡിനെയോര്‍ത്ത് അഭിമാനമുണ്ട്. എന്നാല്‍ ഈയൊരു പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ല. തന്നേക്കാള്‍ ഈ അവാര്‍ഡ് അര്‍ഹിക്കുന്നവരുണ്ടെന്നും ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ജനിച്ച സ്റ്റോക്‌സ് വിശദമാക്കി. കുട്ടിക്കാലത്താണ് മാതാപിതാക്കളോടൊപ്പം താരം ഇംഗ്ലണ്ടിലേക്കു ചേക്കേറിയത്. തുടര്‍ന്ന് കൗണ്ടി ക്ലബ്ബായ ഡര്‍ഹാമിലൂടെ കരിയര്‍ ആരംഭിച്ച സ്റ്റോക്‌സ് ദേശീയ ടീമിലുമെത്തുകയായിരുന്നു.

williamson

ഇംഗ്ലണ്ടിനെ ഇത്തവണ ലോകകപ്പുയര്‍ത്താന്‍ താന്‍ സഹായിച്ചിട്ടുണ്ട്. 12ാം വയസ്സ് മുതല്‍ യുകെയില്‍ ജീവിക്കുന്ന താന്‍ ഇവിടെ സ്ഥിരമാക്കിക്കഴിഞ്ഞു. ന്യൂസിലാന്‍ഡുകാരുടെ മുഴുവനും പിന്തുണ നായകന്‍ കൂടിയായ വില്ല്യംസണിനു തന്നെയാണ് ലഭിക്കുകയെന്നു തോന്നുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം തന്നെയാണ് പുരസ്‌കാരം അര്‍ഹിക്കുന്നത്. കിവി ഇതിഹസമെന്ന നിലയില്‍ വില്ല്യംസണ്‍ ആദരിക്കപ്പെടേണ്ടതുണ്ടെന്നും സ്റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 23, 2019, 14:58 [IST]
Other articles published on Jul 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+