Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ഇരുപത്തേഴാം വയസ്സില്‍ കളി നിര്‍ത്തി!

ലണ്ടന്‍: 2010 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചായ ക്രെയ്ഗ് കീസ്‌വെറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. കണ്ണിനേറ്റ പരിക്കാണ് ഇരുപത്തേഴാം വയസ്സില്‍ കീസ്‌വെറ്ററിന്റെ കളി ജീവിതം അവസാനിപ്പിച്ചത്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇംഗ്ലണ്ടിന്റെ ഏക ലോകകപ്പാണ് 2010ലേത്. അന്ന് ടഫൈനലില്‍ ഓസ്‌ട്രേലിയയെ ആണ് ഇംഗ്ലണ്ട് തോല്‍പിച്ചത്.

49 പന്തില്‍ 63 റണ്‍സെടുത്താണ് അന്ന് കീസ്‌വെറ്റര്‍ കളിയിലെ ടോപ് സ്‌കോററും മാന്‍ ഓഫ് ദ മാച്ചുമായത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സോമര്‍സെറ്റിന് വേണ്ടി കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് കീസ്‌വെറ്ററിന് കണ്ണിന് പരിക്കേറ്റത്. കണ്ണിനും മൂക്കിനും പന്ത് കൊണ്ട് പരിക്കേറ്റ കീസ്‌വെറ്റര്‍ പിന്നീട് ചികിത്സയിലായിരുന്നു.

craigkieswetter-

കണ്ണിനേറ്റ പരിക്ക് സാമാന്യം ഭേദമായെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള ആത്മവിശ്വാസം തനിക്ക് വീണ്ടുകിട്ടിയിട്ടില്ലെന്ന് കീസ്‌വെറ്റര്‍ പറഞ്ഞു. നേരത്തെ കളിച്ചിരുന്ന പോലെ ഇനി കളിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല. കളിക്കാരന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും 100 ശതമാനം നല്‍കാന്‍ തനിക്ക് കഴിയില്ല. മികച്ച ഒരു കരിയറായിരുന്നു തനിക്ക് കിട്ടിയത്.

ലിമിറ്റഡ് ഓവര്‍ സ്‌പെഷ്യലിസ്റ്റായിരുന്ന കീസ്‌വെറ്റര്‍ 46 ഏകദിനങ്ങളിലും 25 ട്വന്റി 20 മത്സരങ്ങളിലും ഇംഗ്ലണ്ടിന് വേണ്ടി കളിച്ചു. 2010 ലോകകപ്പ് നേടിയ ട്വന്റി 20 ടീമംഗമായിരുന്നു. ഫൈനലില്‍ മികച്ച പ്രകടനം നടത്തിയ കീസ്‌വെറ്റര്‍ മാന്‍ ഓഫ് ദ മാച്ചുമായി. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച് ഇംഗ്ലണ്ടിന് വേണ്ടി കളിച്ച കീസ്‌വെറ്ററിന്റെ 9 വര്‍ഷത്ത കരിയറാണ് പരിക്ക് മൂലം അവസാനിക്കുന്നത്. സഹതാരങ്ങള്‍ കീസ്‌വെറ്ററിന് ഐക്യദാര്‍ഢ്യവുമായി ട്വിറ്ററില്‍ പോസ്റ്റുകളുമായി എത്തി.

Story first published: Friday, June 5, 2015, 19:38 [IST]
Other articles published on Jun 5, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+