200 ഓളൗട്ട്; ഈ ഇന്ത്യന്‍ ടീമിന് ലോകകപ്പോ?
പെര്‍ത്ത്: ലോകകപ്പ് പ്രതിരോധിക്കേണ്ട ടീമാണ്. പക്ഷേ കളി കണ്ടിട്ട് ഈ ടീമില്‍ വലിയ പ്രതീക്ഷയൊന്നും വേണ്ട എന്നതാണ് സ്ഥിതി. ത്രിരാഷ്ട്ര കപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൃത്യം 200 റണ്‍സിന് ഓളൗട്ടായി. 200 ന് ഓളൗട്ടായതല്ല, പേരുകേട്ട ബാറ്റിംഗ് നിര കളിച്ച കളിയാണ് ഈ ടീമില്‍ പ്രതീക്ഷ വെച്ചിട്ട് കാര്യമില്ല എന്ന് തോന്നിപ്പിക്കുന്നത്.
ഓപ്പണിംഗ് വിക്കറ്റില്‍ 83 റണ്‍സിന്റെ ഭേദപ്പെട്ട തുടക്കം കിട്ടിയിലും വെറും 200 റണ്‍സിലെത്താനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. ആക്രമിക്കാനും പ്രതിരോധിക്കാനും കഴിയാതെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍. അവസാന വിക്കറ്റില്‍ ഷമിയും മോഹിത് ശര്‍മയും ചേര്‍ന്നടിച്ച 35 റണ്‍സാണ് ഇന്ത്യയുടെ സ്‌കോറിനെ ഇത്രയെങ്കിലും മാന്യമാക്കിയത്.
അപ്രതീക്ഷിതമായി പന്തെറിഞ്ഞ് ബൗളര്‍മാര്‍ ജയിപ്പിച്ചാലേ ഇന്ത്യയ്ക്ക് ത്രിരാഷ്ട്ര കപ്പില്‍ ഇനി പ്രതീക്ഷ വേണ്ടൂ. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം നോക്കൂ.

രഹാനെ ഡീസന്റ്
101 പന്തില്‍ 3 ഫോറും 1 സിക്‌സും പറത്തി 73 റണ്‍സടിച്ച ഓപ്പണര്‍ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ധവാന്‍ കരുതിക്കളിച്ചു, പക്ഷേ രക്ഷയില്ല
സാധാരണയില്‍ വ്യത്യസ്തനായിരുന്നു ധവാന്‍. 38 റണ്‍സെടുക്കാന്‍ ധവാന്‍ കളിച്ചത് 64 പന്തുകള്‍

വണ്‍ഡൗണില്‍ കോലി
19 പന്തില്‍ 8 റണ്‍സാണ് പിന്നീട് വന്ന കോലി അടിച്ചത്. മൊയീന്‍ അലിക്കാണ് വിക്കറ്റ്

റെയ്‌ന പതിവുപോലെ
പതിവുപോലെ മൊയീന്‍ അലിക്ക് വിക്കറ്റ് കൊടുക്കാന്‍ വേണ്ടി മാത്രമാണ് റെയ്‌ന പാഡും കെട്ടി വന്നത്. ഇതിനിടയില്‍ 1 റണ്‍സും റെയ്‌ന അടിച്ചു.

ധോണി എന്ത് ചെയ്യാന്‍
കളി മിക്കവാറും കൈമോശം വന്ന ശേഷമാണ് ധോണി ക്രീസിലെത്തിയത്. 32 പന്തില്‍ 17 റണ്‍സെടുത്ത ധോണിക്കും കാര്യമായൊന്നും ചെയ്യാന്‍ പറ്റിയില്ല

ഓള്‍റൗണ്ടര്‍ ബിന്നി
12 പന്തില്‍ 1 ഫോര്‍ അടക്കം 7 റണ്‍സായിരുന്നു ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications