Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

400 അടിക്കാന്‍ ദക്ഷിണാഫ്രിക്ക പോരാടി, പക്ഷേ മഴ വീണ്ടും തോല്‍പ്പിച്ചു!

ബ്ലൂംഫൊണ്ടെയ്ന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ വീരോചിത പോരാട്ടം. കളി 39 റണ്‍സിന് തോറ്റെങ്കിലും കളി കണ്ടിരുന്ന ആരാധകരുടെ ഹൃദയങ്ങള്‍ കീഴടക്കാന്‍ ഒരിക്കല്‍ക്കൂടി ദക്ഷിമാഫ്രിക്കയ്ക്ക് സാധിച്ചു. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക് പുറത്താകാതെ നേടിയ സെഞ്ചുറിയും ഫാഫ് ഡുപ്ലിസിയുടെ അര്‍ധസെഞ്ചുറിയുമാണ് മധ്യ ഓവറുകളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയപ്രതീക്ഷ നല്‍കിയത്.

ജയിക്കാന്‍ 400 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ കിട്ടിയത്. പണ്ട് ഓസ്‌ട്രേലിയയ്‌ക്കെതിരെ 438 റണ്‍സ് തിരിച്ചടിച്ച ചരിത്രമുള്ള ദക്ഷിണാഫ്രിക്ക ഇത്തവണയും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. സ്‌കോര്‍ 11ല്‍ നില്‍ക്കേ ഓപ്പണര്‍ ഹാഷിം അംലയെ നഷ്ടപ്പെട്ടത് അവര്‍ കാര്യമാക്കിയത് പോലുമില്ല. ഡികോകും ഡുപ്ലിസിയും ചേര്‍ന്ന് വെറും 16 ഓവറില്‍ അവരെ 121 ല്‍ എത്തിച്ചു. ആവേശകരമായ കളി ബാക്കി ഇങ്ങനെ...

 ക്വിന്റന്‍ ഡി കോക് തകര്‍ത്തു

ക്വിന്റന്‍ ഡി കോക് തകര്‍ത്തു

വെറും 96 പന്തില്‍ 12 ഫോറും 6 സിക്‌സും സഹിതം 138 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു ഡി കോക്. മഴ വന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ദക്ഷിണാഫ്രിക്കയെ ഡി കോക് ജയിപ്പിച്ചേനെ.

ഡുപ്ലിസിയുടെ പിന്തുണ

ഡുപ്ലിസിയുടെ പിന്തുണ

44 പന്തില്‍ 7 ഫോറും 1 സിക്‌സും സഹിതം 55 റണ്‍സുമായി ഫാഫ് ഡുപ്ലിസി ഡി കോകിന് നല്ല പിന്തുണ നല്‍കി. എന്നാല്‍ സ്‌കോര്‍ 121 ല്‍ നില്‍ക്കേ ഡുപ്ലിസി പുറത്തായി.

ഡിവില്ലിയേഴ്‌സിന്റെ പരാജയം

ഡിവില്ലിയേഴ്‌സിന്റെ പരാജയം

10 പന്തില്‍ 8 റണ്‍സെടുക്കാനേ എ ബി ഡിക്ക് കഴിഞ്ഞുള്ളൂ. ഡിവില്ലിയേഴ്‌സ് കൂടി ഫോമിലായിരുന്നെങ്കില്‍ കളി അനായാസം ദക്ഷിണാഫ്രിക്ക ജയിച്ചേനെ.

മഴ രസം കളഞ്ഞു

മഴ രസം കളഞ്ഞു

കളിക്കിടെ മഴ തകര്‍ത്തുപെയ്തത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. 400 ലെത്താന്‍ 16.3 ഓവറില്‍ 150 റണ്‍സ് കൂടി വേണമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. മഴനിയമപ്രകാരം ജയിക്കാന്‍ വേണ്ട 290നെക്കാള്‍ 39 റണ്‍സ് കുറവ്.

ഇംഗ്ലണ്ട് മാരക സ്‌കോറിങ്

ഇംഗ്ലണ്ട് മാരക സ്‌കോറിങ്

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബട്‌ലറുടെ സെഞ്ചുറിയുടെയും ഹെയ്ല്‍സ്, റൂട്ട്, സ്‌റ്റോക്‌സ് എന്നിവരുടെ അര്‍ധസെഞ്ചുറിയുടെയും മികവിലാണ് 399 എന്ന പടുകൂറ്റന്‍ സ്‌കോറിലെത്തിയത്.

Story first published: Thursday, February 4, 2016, 10:42 [IST]
Other articles published on Feb 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+