IND vs ENG: ഇന്ത്യയുടെ കളി ഇവിടെ നടക്കില്ല, ഇംഗ്ലണ്ട് കെട്ടുകെട്ടിക്കും! പ്രവചനവുമായി വോന്‍
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ വിജയിയെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ജൂണ്‍ 18ന് ആരംഭിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് ഇന്ത്യന്‍ ടീം അടുത്തതായി കളിക്കുക. തുടര്‍ന്നാണ് ആതിഥേയരായ ഇംഗ്ലണ്ടുമായി ഇന്ത്യ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഏറ്റുമുട്ടുക. ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് ഇരുടീമുകളും ടെസ്റ്റ് പരമ്പരയില്‍ നേര്‍ക്കുനേര്‍ വരുന്നത്. നേരത്തേ ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ നാലു ടെസ്റ്റുകളുടെ പരമ്പര കളിച്ചപ്പോള്‍ ഇന്ത്യ 3-1ന് തകര്‍ത്തുവിട്ടിരുന്നു.

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പരാജയപ്പെടുമെന്നാണ് വോനിന്റെ പ്രവചനം. ഇംഗ്ലണ്ട് ഉറപ്പായിട്ടും ജയിക്കും, പരമ്പര ഇംഗ്ലണ്ടിലാണ്. അവസാന വര്‍ഷങ്ങളിലെ ട്രെന്‍ഡ് നോക്കൂ. ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പരമ്പര കളിച്ചപ്പോഴെല്ലാം തകര്‍ത്തുവിടപ്പെട്ടിട്ടുണ്ട്, അതുപോലെ തന്നെ ഇന്ത്യ ഇംഗ്ലണ്ടില്‍ വന്നപ്പോഴെല്ലാം തകര്‍ത്തുവിടപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതാണ് വസ്തുത. അതു തുടരുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഡ്യൂക്ക് ബോള്‍ കൊണ്ടു കളിക്കുമ്പോള്‍ ഇംഗ്ലണ്ടിനെ നാട്ടില്‍ തോല്‍പ്പിക്കുകയെന്നത് വളരെയേറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും വോന്‍ വ്യക്തമാക്കി.
2007ലായിരുന്നു 21 വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര വിജയിച്ചത്. എന്നാല്‍ അതിനു ശേഷം അവിടെ കളിച്ചപ്പോഴെല്ലാം ഇന്ത്യ ദയനീയമായി തോറ്റു മടങ്ങി. 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ശേഷം എംഎസ് ധോണിക്കു കീഴില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യ 0-4നായിരുന്നു കശാപ്പ് ചെയ്യപ്പെട്ടത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അടുത്ത പര്യടനത്തില്‍ പരമ്പരയില്‍ 1-0നു ലീഡ് നേടിയ ശേഷം ഇന്ത്യ 1-3നു തോല്‍വി വഴങ്ങി. 2018ലെ അവസാനത്തെ പര്യടനത്തില്‍ വിരാട് കോലിക്കു കീഴില്‍ ഇറങ്ങിയ ഇന്ത്യ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 4-1നായിരുന്നു തരിപ്പണമാക്കിയത്.

അതേസമയം, വോനിന്റെ അഭിപ്രായത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായമാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന രാഹുല്‍ ദ്രാവിഡിന് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയെക്കുറിച്ചുള്ളത്. 2007ല്‍ ദ്രാവിഡിനു കീഴിലായിരുന്നു ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ പരമ്പര നേട്ടം കൊയ്തത്. അതിനു ശേഷം മറ്റൊരു പരമ്പര വിജയത്തിന് ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച അവസരമാണിതെന്നാണ് ദ്രാവിഡിന്റെ അഭിപ്രായം. ഇന്ത്യ 3-2നു പരമ്പര നേടുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
ഇന്ത്യക്കു ഇത്തവണ പരമ്പര നേടാനുള്ള വളരെ മികച്ച അവസരമാണ് കൈവന്നിരിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഇംഗ്ലണ്ടിന്റെ ബൗളിങിന്റെ കാര്യത്തില്‍ ആര്‍ക്കും ചോദ്യങ്ങളൊന്നുമില്ല. അവരുടെ പേസ് ബൗളിങ് ആക്രമണം വളരെ മികച്ചത് തന്നെയാണ്. തിരഞ്ഞെടുക്കാന്‍ അവര്‍ക്കു ഒരുപാട് മികച്ച കളിക്കാരുണ്ട്. ഇതു വലിയ കാര്യം തന്നെയാണ്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ആദ്യത്തെ ആറ്-ഏഴ് ബാറ്റ്‌സ്മാന്‍മാരെ എടുക്കുകയാണെങ്കില്‍ മഹാനായ ഒരു ബാറ്റ്‌സ്മാന്‍ മാത്രമേ അക്കൂട്ടത്തിലുള്ളൂ, അതു ജോ റൂട്ടാണെന്നും ദ്രാവിഡ് പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications