വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അഡ്‌ലെയ്ഡ് പിങ്ക് ബോള്‍ ടെസ്റ്റിലെ ദുരന്തം, ഇന്ത്യയുടെ സംശയം മുതലാക്കും!- റൂട്ട്

ഓസീസിനെതിരേ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ 36ന് പുറത്തായിരുന്നു

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ ബാറ്റിങ് ദുരന്തത്തിനു ശേഷം ഇന്ത്യക്കുണ്ടായ ആത്മസംശയത്ത മുതലെടുക്കാന്‍ ഇംഗ്ലണ്ട് ശ്രമിക്കുമെന്നു ക്യാപ്റ്റന്‍ ജോ റൂട്ട്. ഇരുടീമുകളും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിനു ബുധനാഴ്ച അഹമ്മദാബാദില്‍ തുടക്കം കുറിക്കാനിരിക്കെയാണ് റൂട്ട് ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കിയത്.

അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയായിരുന്നു ഇന്ത്യക്കു നേരിട്ടത്. രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിന് ഇന്ത്യ പുറത്തായിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം സ്‌കോറെന്ന നാണക്കേടും ഇതോടെ ഇന്ത്യക്കു പേറേണ്ടി വന്നിരുന്നു. അന്നത്തെ തകര്‍ച്ച ഇപ്പോഴും ഇന്ത്യന്‍ ടീമിനെ അലട്ടുന്നുണ്ടാവുമെന്നും ഇത് ആയുധകമാക്കി ഇംഗ്ലണ്ട് ആക്രമിക്കുമെന്നും റൂട്ട് വ്യക്തമാക്കി.

തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലാക്കണം

തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലാക്കണം

അഡ്‌ലെയ്ഡ് ടെസ്റ്റിലേറ്റ പ്രഹരം ഇന്ത്യന്‍ ടീം മറന്നുകാണില്ല. അതിന്റെ നിരാശയും ആശങ്കയും ഇപ്പോഴും അവരുടെ അകത്തുണ്ടാവും. ഇതിലാണ് ഞങ്ങള്‍ നോട്ടമിടുന്നത്. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നേടി നിരന്തരം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കും. ഇതിനായി പ്രതിരോധത്തിനു വെല്ലുവിളിയുയര്‍ത്തുന്ന, കൃത്യമായ ഏരിയകളില്‍ ബൗള്‍ ചെയ്യേണ്ടതുണ്ട്. അതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും റൂട്ട് പറഞ്ഞു.

മികച്ച പൊസിഷന്‍

മികച്ച പൊസിഷന്‍

നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-1ന് ഒപ്പം നില്‍ക്കെ നിര്‍ണായകമായ മൂന്നാം ടെസ്റ്റ് പകലും രാത്രിയുമായത് ഇംഗ്ലണ്ടിന്റെ ഭാഗത്തു നിന്നു നോക്കിയാല്‍ വളരെ മികച്ച പൊസിഷന്‍ തന്നെയാണ്. ഈ ടീമിനെ ഏറെ ആവേശം കൊള്ളിക്കുന്ന കാര്യം കൂടിയാണിത്. ഇന്ത്യക്കെതിരേ ഉപഭൂഖണ്ഡത്തില്‍ ടെസ്റ്റ് കളിക്കുമ്പോള്‍ ബോള്‍ സ്പിന്‍ ചെയ്യുമെന്ന് നിങ്ങള്‍ക്കു പ്രതീക്ഷിക്കാം, കളിയുടെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഉറപ്പായും അതുണ്ടാവമെന്ന് തനിക്കുറപ്പുണ്ടെന്നും റൂട്ട് വ്യക്തമാക്കി.

ഇംഗ്ലണ്ടിന് അനുകൂലമാവും

ഇംഗ്ലണ്ടിന് അനുകൂലമാവും

പിങ്ക് ബോള്‍ ടെസ്റ്റിനുള്ള പിച്ച് സീമര്‍മാരെ സഹായിക്കുന്നതാണെങ്കില്‍ കാര്യങ്ങള്‍ ഇംഗ്ലണ്ടിന് അനുകൂലമായി തീരുമെന്നു റൂട്ട് ചൂണ്ടിക്കാട്ടി. പിച്ച് സീം ബൗളിങിന് അനുകൂലമാണെങ്കില്‍ അതു ഞങ്ങളുടെ പേസ് ബൗളിങ് നിരയ്ക്കു പ്ലസ് പോയിന്റായി മാറും. അങ്ങനെ സംഭവിച്ചാല്‍ സാഹചര്യം പരാമവധി മുതലെടുത്ത് ഇന്ത്യന്‍ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുമെന്നും റൂട്ട് പറഞ്ഞു.
ഇന്ത്യ ഇതുവരെ രണ്ടും ഇംഗ്ലണ്ട് മൂന്നും പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഓരോ ടെസ്റ്റുകളിലാണ് ഇരുടീമുകള്‍ക്കും ജയിക്കാനായത്. 2019ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇന്ത്യയുടെ പിങ്ക് ബോള്‍ ടെസ്റ്റ് അരങ്ങേറ്റം. ഇതില്‍ ഇന്ത്യ വമ്പന്‍ ജയം കൊയ്തപ്പോള്‍ 19 വിക്കറ്റുകളും പേസര്‍മാക്കായിരുന്നു. ശേഷിച്ച ഒരാള്‍ റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു.

Story first published: Tuesday, February 23, 2021, 14:28 [IST]
Other articles published on Feb 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X