ഇംഗ്ലണ്ട് സ്വപ്‌നം കാണുന്നത് ഒരൊറ്റ വിക്കറ്റ്!! അത് നേടിയാല്‍ ജയം എളുപ്പം... ആന്‍ഡേഴ്‌സന്‍ പറയുന്നത്

ബെര്‍മിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. ഇന്ത്യക്കാണ് കളിയില്‍ മുന്‍തൂക്കമെങ്കിലും ഇംഗ്ലണ്ടും വിജയപ്രതീക്ഷ കൈവിട്ടിട്ടില്ല. മികച്ച ബൗളിങിലൂടെ ഇംഗ്ലണ്ടിനെ രണ്ടാമിന്നിങ്‌സില്‍ 180 റണ്‍സിന് എറിഞ്ഞിട്ടതോടെയാണ് കളി ഇന്ത്യക്കു അനുകൂലമായി മാറിയത്.
194 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചു വിക്കറ്റിന് 110 റണ്‍സെന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായ ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണ് രണ്ടാമിന്നിങ്‌സിലും ഇന്ത്യന്‍ പ്രതീക്ഷ.

കോലിയുടെ വിക്കറ്റ് തുടക്കത്തില്‍ വീഴ്ത്തണം
കോലിയുടെ വിക്കറ്റ് നാലാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ വീഴ്ത്തുകയാണ് ഇംഗ്ലണ്ട് സ്വപ്‌നം കാണുന്നതെന്ന് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ പറഞ്ഞു. അഞ്ചു വിക്കറ്റുകള്‍ കൂടിയാണ് ജയത്തിനായി ഞങ്ങള്‍ക്കു വേണ്ടത്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോലിയുടേത് തന്നെ. അദ്ദേഹത്തെ നേരത്തെ പുറത്താക്കാനായാല്‍ തങ്ങള്‍ക്കു പിടിമുറുക്കാനാവുമെന്നും ആന്‍ഡേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.

പെട്ടെന്നു തന്നെ നേടണം
ഇന്ത്യയുടെ ശേഷിച്ച വിക്കറ്റുകള്‍ നാലാം ദിനം വേഗത്തില്‍ തന്നെ നേടേണ്ടതുണ്ട്. ഇല്ലെങ്കില്‍ അവര്‍ റണ്‍സ് നേടി ജയത്തിന് അരികിലേക്കു നീങ്ങും. അതുകൊണ്ടു തന്നെ നാലാം ദിനം കൈയ്‌മെയ് മറന്നുള്ള പോരാട്ടത്തിനാണ് ഇംഗ്ലണ്ട് തയ്യാറെടുക്കുന്നത്. രാവിലെ 15-20 ഓവറിനുള്ളില്‍ തന്നെ ഇന്ത്യയെ പുറത്താക്കാന്‍ സാധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോവുമെന്നും ആന്‍ഡേഴ്‌സന്‍ ചൂണ്ടിക്കാട്ടി.

വളരെ ആവേശകരമായ ടെസ്റ്റ്
ഈ ടെസ്റ്റ് വളരെ ആവേശകരമായി മാറിയിരിക്കുകയാണ്. ഇരുടീമിനും ജയിക്കാന്‍ തുല്യസാധ്യതയാണുള്ളത്. ഇംഗ്ലണ്ടിന്റെ ജയത്തിന് ഇപ്പോള്‍ തടസ്സമായി നില്‍ക്കുന്നത് കോലിയാണ്. അദ്ദേഹത്തെ നാലാം ദിനം തുടക്കത്തില്‍ തന്നെ ഔട്ടാക്കുകയെന്നത് സ്വപ്‌നം കണ്ടാണ് മൂന്നാം ദിനം ഇംഗ്ലീഷ് താരങ്ങള്‍ ഉറങ്ങാന്‍ കിടക്കുന്നതെന്നും ആന്‍ഡേഴ്‌സന്‍ പറഞ്ഞു.

കോലി ബ്രില്ല്യന്റ് പ്ലെയര്‍
നിലവില്‍ മല്‍സരരംഗത്തുള്ള ഏറ്റവും ബ്രില്ല്യന്റായ താരങ്ങളിലൊരാളാണ് കോലി. എന്നാല്‍ ക്രിക്കറ്റില്‍ ആരും അപരാജിതരായി ഇല്ല. ആദ്യ ഇന്നിങ്‌സില്‍ 21 റണ്‍സെടുത്തു നില്‍ക്കെ കോലിയെ പുറത്താക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ക്യാച്ച് നഷ്ടപ്പെടുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ കോലിയെ ഔട്ടാക്കാനാണ് താന്‍ ഏറ്റുമധികം ശ്രമിക്കുകയെന്നു ആന്‍ഡേഴ്‌സന്‍ പറഞ്ഞു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications