പ്രയറും വിരമിച്ചു: ഒരാഴ്ചയ്ക്കിടെ വിരമിക്കുന്ന ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ കീപ്പര്‍!
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ സൂപ്പര്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയര്‍ വിരമിച്ചു. വിട്ടുമാറാത്ത പരിക്കുകളെ തുടര്‍ന്നാണ് വ്യാഴാഴ്ച പ്രയര്‍ വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. മിന്നല്‍ വേഗത്തില്‍ സ്റ്റംപിങുകള്‍ നടത്തുന്ന പ്രയര്‍ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ വെടിക്കെട്ട് ബാറ്റിംഗോടെ ഇംഗ്ലണ്ടിന്റെ വിശ്വസ്തനായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് വിരമിക്കലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു.
33 കാരനായ മാറ്റ് പ്രയര്‍ 79 ടെസ്റ്റുകളും 68 ഏകദിനങ്ങളും 10 ട്വന്റി 20 മത്സരങ്ങളും കളിച്ച ശേഷമാണ് വിരമിക്കുന്നത്. 79 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിന്റെ കീപ്പറായിരുന്ന പ്രയര്‍ 265 പേരെ പുറത്താക്കി. 4099 റണ്‍സുകളും അടിച്ചിട്ടുണ്ട്. പത്തൊമ്പതാം വയസ്സില്‍ സസ്സക്‌സിന് വേണ്ടിയാണ് കൗണ്ടിയില്‍ അരങ്ങേറിയത്. 2007 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റ ടെസ്റ്റില്‍ 126 റണ്‍സടിച്ചു.

നേരത്ത കഴിഞ്ഞ വെള്ളിയാഴ്ച ക്രെയ്ഗ് കീസ്‌വെറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. കണ്ണിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇരുപത്തേഴാം വയസ്സില്‍ കീസ്‌വെറ്റര്‍ കളി നിര്‍ത്തിയത്. ലിമിറ്റഡ് ഓവര്‍ സ്‌പെഷ്യലിസ്റ്റായിരുന്ന കീസ്‌വെറ്റര്‍ 46 ഏകദിനങ്ങളിലും 25 ട്വന്റി 20 മത്സരങ്ങളിലും ഇംഗ്ലണ്ടിന് വേണ്ടി കളിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ട് പ്രമുഖ വിക്കറ്റ് കീപ്പര്‍മാരെ നഷ്ടപ്പെട്ടത് ഇംഗ്ലണ്ട് ടീമിന് തിരിച്ചടിയാണ്.
പരിക്കിനെ തുടര്‍ന്ന് ഏറെക്കാലം കളത്തിന് പുറത്തായിരുന്നു പ്രയര്‍. 2015 സീസണ്‍ തുടങ്ങുമ്പോഴേക്കും ടീമിലെത്താനായിരുന്നു ശ്രമം. എന്നാല്‍ അത് സാധിച്ചില്ല. കനത്ത മാനസിക വിഷമത്തോടെയാണ് കളിക്കളത്തോട് വിടപറയുന്നതെന്ന് പ്രയര്‍ പറഞ്ഞു. മൂന്ന് ആഷസ് കിരീടം നേടാനും ലോക ഒന്നാം നമ്പര്‍ ടീമായി ഇംഗ്ലണ്ടിനെ മാറ്റാനും ദക്ഷിണാഫ്രിക്കക്കാരനായ പ്രയറിന് ഇക്കാലയളവില്‍ കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications