For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിബ്ലിക്കും സ്‌റ്റോക്‌സിനും സെഞ്ച്വറി; വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇംഗ്ലണ്ടിന് വമ്പന്‍ സ്‌കോര്‍

ടോസിനു ശേഷം വിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു

1
46754

മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് വമ്പന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇംഗ്ലണ്ട് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 149 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 402 റണ്‍സെന്ന നിലയിലാണ്. ജോസ് ബട്‌ലറിനൊപ്പം (31) സാം കറാനാണ് (1) ക്രീസില്‍. ഓപ്പണര്‍ ഡോം സിബ്ലി (372 പന്തില്‍ 120) ബെന്‍ സ്‌റ്റോക്‌സ് (356 പന്തില്‍ 176) എന്നിവരുടെ സെഞ്ച്വറികളാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് കരുത്തായത്.സ്റ്റോക്‌സ് 17 ബൗണ്ടറിയും രണ്ട് സിക്‌സും പറത്തിയപ്പോള്‍ അഞ്ച് ബൗണ്ടിയാണ് സിബ്ലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ 81 റണ്‍സിന് മൂന്ന് വിക്കറ്റെന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിന് കരുത്തായത് നാലാം വിക്കറ്റിലെ സ്റ്റോക്‌സ്-സിബ്ലികൂട്ടുകെട്ടാണ്. 260 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിന് സമ്മാനിച്ചത്.

1

സെഞ്ച്വറിക്ക് ശേഷം അതിവേഗം റണ്‍സുയര്‍ത്തിയ സ്റ്റോക്‌സിനെ കിമാര്‍ റോച്ച് വിക്കറ്റ് കീപ്പര്‍ ഡൗറിച്ചിന്റെ കൈയിലെത്തിക്കുകയായിരുന്നു.സിബ്ലിയെ റോഷ്ടണ്‍ ചേസിന്റെ പന്തില്‍ കിമാര്‍ റോച്ച് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.റോറി ബേണ്‍സ് (15),സാക്ക് ക്രോളി (0),ജോ റൂട്ട് (23),ഒലി പോപ്പ് (7),ക്രിസ് വോക്‌സ് (0) എന്നിവരാണ് പുറത്തായ മറ്റ് ഇംഗ്ലണ്ട് താരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി റോഷ്ടണ്‍ ചേസ് നാല് വിക്കറ്റും കിമാര്‍ റോച്ച് രണ്ടും അല്‍സാരി ജോസഫ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന് വിജയിച്ച വെസ്റ്റ് ഇന്‍ഡീസ് മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.

ടോസിനു ശേഷം വിന്‍ഡീസ് നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു. റോറി ബേണ്‍സ് (15), സാക്ക് ക്രോളി (0), നായകന്‍ ജോ റൂട്ട് (23) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. പേസര്‍മാര്‍ അരങ്ങുവാഴുമെന്ന് പ്രവചിക്കപ്പെട്ട പിച്ചില്‍ സ്പിന്നര്‍ റോസ്റ്റണ്‍ ചേസാണ് ആദ്യദിനം മിന്നിയത്. താരം രണ്ടു വിക്കറ്റ് വീഴ്ത്തി. മറ്റൊരു വിക്കറ്റ് അല്‍സാറി ജോസഫിനായിരുന്നു.

2

വളരെ ശ്രദ്ധയോടെയാണ് ഇംഗ്ലീഷ് ഓപ്പണര്‍മാരായ ബേണ്‍സും സിബ്ലിയും തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 29 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14ാം ഓവറിലെ രണ്ടാമത്തെ പന്തിലായിരുന്നു ചേസ് വിന്‍ഡീസിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. 15 റണ്‍സെടുത്ത ബേണ്‍സിനെ ചേസ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. അംപയറുടെ തീരുമാനത്തിനെതിരേ താരം ഡിആര്‍എസിന്റെ സഹായം തേടിയെങ്കിലും ഔട്ടെന്നു തന്നെയായിരുന്നു വിധി വന്നത്. ഈ വിക്കറ്റി പിന്നാലെ ഇരുടീമും ലഞ്ച് ബ്രേക്കിനു പിരിയുകയും ചെയ്തു.

കളി പുനരാരംഭിച്ച് ആദ്യ പന്തില്‍ തന്നെ പുതുതായി ക്രീസിലെത്തിയ ക്രോളിയെ ഗോള്‍ഡന്‍ ഡെക്കാക്കി ചേസ് ഇംഗ്ലണ്ടിനെ സ്തബ്ധരാക്കി. ബാറ്റിന് അരികില്‍ തട്ടിത്തെറിച്ച പന്ത് ലെഗ് സ്ലിപ്പില്‍ നായകന്‍ ഹോള്‍ഡര്‍ അനായാസം പിടികൂടുകയായിരുന്നു. ഇതൊടെ ഇംഗ്ലണ്ട് രണ്ടിന് 29 റണ്‍സെന്ന നിലയില്‍ പതറി. റൂട്ടും സിബ്ലിയും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തവെയാണ് റൂട്ട് മടങ്ങിയത്. ടീം സ്‌കോര്‍ 81ല്‍ വച്ച് റൂട്ടിനെ ജോസഫിന്റെ ബൗളിങില്‍ ഹോള്‍ഡര്‍ പിടികൂടുകയായിരുന്നു.

Story first published: Friday, July 17, 2020, 22:09 [IST]
Other articles published on Jul 17, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+